ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും വിനായക ചതുര്‍ത്ഥി ആഘോഷിച്ചത് മുംബയിലെ പുതിയ വീട്ടില്‍. വിനായക ചതുര്‍ത്ഥിയുടെ ആഘോഷങ്ങളെ കുറിച്ചോ രീതികളെ കുറിച്ചോ അറിയില്ലെന്നും പുതിയ സ്ഥലത്തേക്ക് താമസം മാറിയാണ് താനും ഭര്‍ത്താവും ഈ ദിനം ആഘോഷിക്കുന്നതെന്നും സണ്ണി പറയുന്നു.
എല്ലാവര്‍ക്കും വിനായക ചതുര്‍ത്ഥി ആശംസകള്‍ നേരുന്നുവെന്നും സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം കുറിക്കുന്നു.പുതിയ വീട്ടില്‍ സണ്ണിയും ഭര്‍ത്താവും മാത്രമുള്ള സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് ഡാനിയേല്‍ സണ്ണിയെ എടുത്ത് പൊക്കി ചുംബനം നല്‍കുന്ന വീഡിയോ ആണ് സണ്ണി പങ്കുവച്ചിരിക്കുന്നത്.ആഘോഷം പങ്കു വച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മുംബൈയിലെ പുതിയ വീട്ടിലേക്കാണ് സണ്ണി താമസം മാറിയിരിക്കുന്നത്. അമേരിക്കയിലെ ലോസേഞ്ചല്‍സില്‍ സണ്ണി ലിയോണിന് ബംഗ്ലാവുണ്ട്. പ്രശസ്ത ഹോളിവുഡ് സിനിമാ താരങ്ങളുടെ വീടുകളാല്‍ പ്രശസ്തമായ ഇടത്താണ് സണ്ണിയുടെ ബംഗ്ലാവ്. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സണ്ണി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.തന്റെ 36-ാം ജന്മദിനത്തിലാണ് ഈ വീട് സണ്ണി വാങ്ങിയത്. ബിവേര്‍ലി ഹില്‍സില്‍നിന്നും 30 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ സണ്ണിയുടെ ബെംഗ്ലാവിലെത്താം.