Latest News

പേളി ശ്രീനിയെ തേയ്ക്കും; അനൂപ് ഉറപ്പിച്ച് പറയാന്‍ കാരണം.!? പേളി ഒരു ഫെയ്ക്കാണ് പലപ്പോഴും പല സ്വഭാവമാണ്; ബിഗ് ബോസില്‍ നിന്നും പുറത്തായ അനൂപിന്റെ വെളിപ്പെടുത്തല്‍

Malayalilife
പേളി ശ്രീനിയെ തേയ്ക്കും; അനൂപ് ഉറപ്പിച്ച് പറയാന്‍ കാരണം.!? പേളി ഒരു ഫെയ്ക്കാണ് പലപ്പോഴും പല സ്വഭാവമാണ്; ബിഗ് ബോസില്‍ നിന്നും പുറത്തായ അനൂപിന്റെ വെളിപ്പെടുത്തല്‍

ബിഗ് ബോസില്‍ നിന്നും രണ്ടാഴ്ച മുമ്പ് പുറത്തായ മത്സരാര്‍ഥിയായിരുന്നു അനൂപ് ചന്ദ്രന്‍. ബിഗ്ബോസ് വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങിയ അനൂപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പേളി ശ്രീനിയെ ചതിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുന്ന അനൂപ് പേളിഷ് ഫാന്‍സുകാരുടെ പൊങ്കാലയും ഏറ്റുവാങ്ങുകയാണ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് തന്റെ 70 ദിവസത്തെ ബിഗ്ബോസ് വാസത്തെ 70 വര്‍ഷത്തെ അനുഭവം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒപ്പം പേളിക്കെതിരെ താരം ആഞ്ഞടിക്കുന്നുണ്ട്. പേളി ശ്രീനി ബന്ധം ഒരിക്കലും നടക്കില്ല എന്ന സൂചനയാണ് അനൂപ് നല്‍കിയിരിക്കുന്നത്. പേളി ഒരു ഫെയ്ക്കാണെന്നും പലപ്പോഴും പല സ്വഭാവമാണ് പേളിക്കെന്നും അനൂപ് പറയുന്നു. ശ്രീനിയുമായിട്ടുള്ള പ്രണയം പേളിക്ക് ഷോയില്‍ നിലനിന്നുപോരാനുള്ള അടവാണെന്ന് അനൂപ് പറയുന്നു. പുറത്തെത്തിയ പല മത്സരാര്‍ഥികളും ഇത് പറയുന്നതായും മത്സരത്തില്‍ നിലനില്‍ക്കാനായി പേളി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്നും ഒടുക്കം തേപ്പില്‍ അവസാനിക്കുമെന്നുമാണ് പലരും വിലയിരുത്തുന്നതെന്ന് അനൂപ് പറയുന്നു. പേളിയുടെ സ്നേഹത്തിന്റെ ആത്മാര്‍ഥതയില്‍ തനിക്ക് സംശയമുണ്ടെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പേളിക്ക് കിട്ടുന്ന ആരാധകപിന്തുണയിലും അനൂപിന് തന്റെ സംശയം അഭിമുഖത്തില്‍ പങ്കുവച്ചു. പേളിക്ക് ലഭിക്കുന്ന പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് പിന്നില്‍ പ്ലാന്‍ഡ് പിആര്‍ വര്‍ക്ക് ആണോ എന്ന സംശയമുണ്ടെന്നും അനൂപ് പറഞ്ഞു. ഇത്രയധികം പേര്‍ കണ്ണുംപൂട്ടി പേളിയെ പിന്തുണയ്ക്കുന്നതിന് പിന്നില്‍ തനിക്ക് സംശയമുണ്ടെന്നാണ് അനൂപ് പറയുന്നത്. എന്തായാലും അഭിമുഖം പുറത്തുവന്നതോടെ അനൂപിനെ പൊങ്കാലയിടുന്ന തിരക്കിലാണ് പേളിഷ് ആരാധകര്‍.

Pearle Maaney, Srinish Aravind, ANOOP CHANDRAN

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES