Latest News

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടന്‍ മോഹന്‍ലാല്‍; നിമിഷാ സജയനും അനുശ്രീയും മികച്ചനടിക്കുള്ള പുരസ്‌കാരം പങ്കിട്ടപ്പോള്‍ മികച്ച സംവിധായകനായി ഷാജി എം കരുണ്‍; പുരസ്‌കാരങ്ങള്‍ ഇങ്ങനെ

Malayalilife
 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടന്‍ മോഹന്‍ലാല്‍; നിമിഷാ സജയനും അനുശ്രീയും മികച്ചനടിക്കുള്ള പുരസ്‌കാരം പങ്കിട്ടപ്പോള്‍ മികച്ച സംവിധായകനായി ഷാജി എം കരുണ്‍; പുരസ്‌കാരങ്ങള്‍ ഇങ്ങനെ

വര്‍ഷത്തെ  കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ 2018-ലെ മികച്ച സിനിമയ്ക്കുള്ള 42-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. ഷാജി എന്‍. കരുണ്‍ ആണു മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി. ശ്രീകുമാര്‍, നടന്‍ ലാലു അലക്സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്കു സമ്മാനിക്കും.

മറ്റ് അവാര്‍ഡുകള്‍:-

മികച്ച രണ്ടാമത്തെ ചിത്രം : ജോസഫ് (എം.പത്മകുമാര്‍) .മികച്ച രണ്ടാമത്തെ നടന്‍ : ജോജു ജോര്‍ജ്ജ് (ജോസഫ്) .മികച്ച രണ്ടാമത്തെ നടി : ഇനിയ (പരോള്‍, പെങ്ങളില) .മികച്ച ബാലതാരം : മാസ്റ്റര്‍ റിതുന്‍ (അപ്പുവി??????െന്റ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം). മികച്ച തിരക്കഥാകൃത്ത് : മുബിഹഖ് (ചിത്രം : ഖലീഫ). മികച്ച ഗാനരചയിതാവ് : രാജീവ് ആലുങ്കല്‍ (മരുഭൂമികള്‍, ആനക്കള്ളന്‍) .മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( ചിത്രം : തീവണ്ടി)

മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്) മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം:ജീവിതം എന്നും, പെന്‍ മസാല) മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഗാനം: ഈ യാത്ര, ചിത്രം: ഈ മഴനിലാവില്‍) മികച്ച ഛായാഗ്രാഹകന്‍ : സാബു ജയിംസ് (മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍) മികച്ച ചിത്രസന്നിവേശകന്‍ : ശ്രീകര്‍ പ്രസാദ് (ചിത്രം: ഓള്) മികച്ച ശബ്ദലേഖകന്‍ : എന്‍.ഹരികുമാര്‍ (ഒരു കുപ്രസിദ്ധ പയ്യന്‍) മികച്ച കലാസംവിധായകന്‍ : ഷെബീറലി (ചിത്രം: സൈലന്‍സര്‍, പെങ്ങളില) മികച്ച മേക്കപ്പ്മാന്‍: റോയി പല്ലിശ്ശേരി (ഖലീഫ, മരുഭൂമികള്‍) മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ഓള്, അപ്പുവിന്റെ സത്യാന്വേഷണം)മികച്ച നവാഗത പ്രതിഭ : പ്രണവ് മോഹന്‍ലാല്‍ (ആദി),ഓഡ്രി മിറിയം(ഓര്‍മ്മ) മികച്ച നവാഗത സംവിധായകന്‍ : അനില്‍ മുഖത്തല (ഉടുപ്പ്) മികച്ച ബാലചിത്രം : അങ്ങു ദൂരെ ഒരു ദേശത്ത് ( സംവിധാനം : ജോഷി മാത്യു) മികച്ച പരിസ്ഥിതി ചിത്രം: സമക്ഷം (സംവിധാനം:അജു കെ.നാരായണന്‍, അന്‍വര്‍ അബ്ദുള്ള) മികച്ച റോഡ്മൂവി : ദ ഗ്രെയ്റ്റ് ഇന്ത്യന്‍ റോഡ് മൂവി (സംവിധാനം: സോഹന്‍ലാല്‍)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : 1. എം.എ.നിഷാദ് (വാക്ക്) 2. ആത്മീയ രാജന്‍ (ജോസഫ്, നാമം) 3. മാസ്റ്റര്‍ മിഥുന്‍ (പച്ച) .സംവിധാന മികവിനുള്ള പ്രത്യേക പുരസ്‌കാരം: 1. സുരേഷ് തിരുവല്ല (ഓര്‍മ്മ) 2. വിജീഷ് മണി (ചിത്രം : പുഴയമ്മ) .സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പെന്‍ മസാല ( സംവിധാനം : സുനീഷ് നീണ്ടൂര്‍) മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കാറ്റു വിതച്ചവര്‍ (പ്രൊഫ. സതീഷ് പോള്‍)

Read more topics: # kerala film critics award
kerala film critics award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക