Latest News

മേപ്പാടനും സുകുമാരിയുമില്ലാതെ ആകാശഗംഗ രണ്ടാംഭാഗം എത്തുന്നു; ചിത്രീകരണം 24ന് തുടങ്ങുമെന്ന് അറിയിച്ച് സംവിധായകന്‍ വിനയന്‍; നായകരായി ശ്രീനാഥ് ഭാസിയും വിഷ്ണു വിനയനും

Malayalilife
 മേപ്പാടനും സുകുമാരിയുമില്ലാതെ ആകാശഗംഗ രണ്ടാംഭാഗം എത്തുന്നു; ചിത്രീകരണം 24ന് തുടങ്ങുമെന്ന് അറിയിച്ച് സംവിധായകന്‍ വിനയന്‍; നായകരായി ശ്രീനാഥ് ഭാസിയും വിഷ്ണു വിനയനും

ലയാളത്തില്‍ തകര്‍ത്തോടിയ ചിത്രം ആകാശഗംഗയുടെ രണ്ടാംഭാഗം ഏപ്രില്‍ 24ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ച് സംവിധായകന്‍ വിനയന്‍. ആദ്യഭാഗം ഷൂച്ച് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ വച്ചുതന്നെയാകും രണ്ടാംഭാഗവും ഷൂട്ട് ചെയ്യുക എന്ന് വിനയന്‍ അറിയിച്ചു. ആദ്യഭാഗത്തില്‍ ഉ്ണ്ടായിരുന്ന സുകുമാരി അടക്കമുള്ള പലര്‍ക്കും ആദരാഞ്ജലി നേര്‍ന്നുകൊണ്ടാണ് വിനന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. രണ്ടാംഭാഗത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദന്‍, സലീം കുമാര്‍, ഹരീഷ് പേരടി എന്നിവര്‍ക്ക് പുറമേ 
നിരവധി താരങ്ങളും അടങ്ങുന്നു. 

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
 

സുഹൃത്തുക്കളെ,

ആകാശഗംഗയുടെ രണ്ടാം ഭാഗം 'ആകാശഗംഗ 2' ഈ ബുധനാഴ്ച്ച, ഏപ്രില്‍ 24ന് രാവിലെ തുടങ്ങുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആകാശഗംഗയുടെ ഷൂട്ടിംഗ് വേളയില്‍ അന്ന് ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു ചിത്രമാണ് ഇതോടൊപ്പം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അതിലഭിനയിച്ച അതുല്യരായ പല നടീനടന്മാരും ഇന്നില്ല. അവരുടെ ദീപ്തമായ സ്‌നേഹസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു.

 റോഷന്‍  ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്‌മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്.

മോഡേണ്‍ ടെക്‌നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്‌മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

Read more topics: # akasha ganga second part
akasha ganga second part

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക