കുമ്പളങ്ങി നൈറ്റ്‌സിലെ സിമിമോളായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളില്‍ ഗ്രേസ് അഭിനയിച്ചു. ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായി എത്തിയ ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും ഗ്രേസ് പറയുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ്സ് തുറന്നത്. ലവ് സ്റ്റോറിയിലെ സുഹറയ്ക്കായി സക്കരിയയാണ് എന്നെ വിളിച്ചതെന്ന് ഗ്രേസ് പറയുന്നു. സുഡാനിയ്ക്ക് ശേഷമൊരു സിനിമ ചെയ്യുന്നുണ്ട്
ഡിസംബറില് ഫ്രീ ആയിരിക്കുമോ എന്ന് ചോദിച്ചു. ആ ചോദ്യം തന്നെ വലിയ സന്തോഷമായിരുന്നു. ഞാന്‍ സമ്മതിച്ചു. പിന്നെയാണ് സ്‌ക്രിപ്റ്റ് അയച്ച് തന്നത്. അത് കൂടെ വായിച്ചപ്പോള്‍ എക് സൈറ്റ് മെന്റ് ഇരട്ടിയായി. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയില്‍ വരുന്നത്. ഇന്ദ്രജിത്തിന്റെയും ജോജുവിന്റെയും ഭാര്യമാരുടെ വേഷങ്ങള്‍ ഇതിലേതായിരിക്കും. എന്റേതെന്ന് അറിയാനൊരു ആകാംഷയായിരുന്നു. സക്കറിയ എന്നോട് ചോദിച്ചപ്പോള്‍ സുഹറയുടെ റോള്‍ ആണ് ഇഷ്ടമെന്ന് പറയുകയും ചെയ്തു. തീരുമാനം ഫൈനലൈസ് ചെയ്ത് വിളിക്കാമെന്ന് പറഞ്ഞ സക്കരിയ, പിന്നെ വിളിച്ചത് സുഹറയെ എനിക്ക് തരാനായിരുന്നു. മലപ്പുറംക്കാരുടെ ഭാഷ പഠിക്കുന്നത് വല്യ ബുദ്ധിമുട്ടായിരുന്നു.
ഒരു മാസം ഞാനവരെ എന്നെ കൊണ്ടാകുന്ന തരത്തില്‍ ശ്രദ്ധിച്ച് കൊണ്ടേയിരുന്നു. അവര് തട്ടം ഇടുന്നത്. അള്ളാ എന്ന് ഉച്ചരിക്കുന്നതുമൊക്കെ എങ്ങനെയാണെന്ന് ശ്രദ്ധിച്ചു. പക്ഷെ ഒബസര്‍വ് ചെയ്തപ്പോ ഏറ്റവും കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടത് നമ്മളവരെ ശ്രദ്ധിക്കുമ്പോള്‍ അവര് എത്ര മാത്രം കോണ്‍ഷ്യസാകുന്നുവെന്നാണ് നമ്മളൊന്ന് നോക്കിയാല്‍ അവര് വല്ലാതെ സ്വയം ചെക് ചെയ്യും.
ഈയൊരു സവിശേഷത, സ്വന്തം വീട്ടില്‍ ഷൂട്ടിങ് നടത്തുമ്പോള്‍ സുഹറയ്ക്ക് ഉണ്ടാകുമെന്നും അത് ക്യാരക്ടറിന് ഗുണം ചെയ്യുമെന്ന് തോന്നിയിരുന്നു. പിന്നെ, തിരക്കഥാകൃത്തുകളായ സക്കരിയയുടെയും മുഹ്‌സിന്റെയും നാടാണത്. അവരുടെ നാടിനെ സിനിമയില്‍ കാണിക്കുമ്പോള്‍ വേണ്ടുന്ന കറക്ഷനെല്ലാം, അവര് തന്നെ തരുന്നുണ്ടായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ട് മലപ്പുറത്തുള്ളവരൊക്കെ വിളിച്ചിരുന്നു. അവരുടെ നാട് സിനിമയില്‍ കണ്ടതിന്റെ സന്തോഷത്തെ പറ്റി പറയുന്നത് കേട്ടപ്പോ എനിക്ക് വലിയ ആശ്വാസമായിരുന്നുവെന്നും ഗ്രേസ് പറയുന്നു.