മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് രഞ്ജിത്. എന്നാൽ കഴിഞ്ഞ ദിവസം ഐഫ്എഫ്കെ വേദിയില്‍ ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്. ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും രഞ്ജിത്ത് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. തന്റെ മനസിലെടുത്ത തീരുമാനമാണത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ല.
അതൊരു മാനസിക രോഗമാണ്. അതുകാട്ടി തന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. തന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വര്‍ത്തമാനങ്ങള്‍ തന്റെ അടുത്ത് ചിലവാകില്ല. തനിക്ക് തോന്നുന്നത് താന്‍ ചെയ്യും.
അതില്‍ സാംസ്കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ട് എന്നാണ് രഞ്ജിത്ത് പറയുന്നത്. അപ്രതീക്ഷിതമായി ആയിരുന്നു ഭാവന ഐഎഫ്എഫ്കെ വേദിയില്‍ എത്തിയ പോരാട്ടിന്റെ പെണ് പ്രതീകം എന്നാണ് രഞ്ജിത്ത് ഭാവനയെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാന്‍ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്. തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ ചലാനെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം(5 ലക്ഷം രൂപ) നല്കി മുഖ്യമന്ത്രി ആദരിച്ചിരുന്നു.