ചന്ദനമഴയിലെ അമൃത; വേർപിരിഞ്ഞ അച്ഛൻ; നടിയായിരുന്ന അമ്മ; ഡോൺ ടോണയുമായുള്ള വിവാഹം; ഒരു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹ മോചനം; വിവാഹമോചനത്തിലും തോല്‍ക്കാത്ത നടി മേഘ്‌ന വിന്‍സന്റിന്റെ ജീവിത്തതിലൂടെ

Malayalilife
ചന്ദനമഴയിലെ അമൃത; വേർപിരിഞ്ഞ അച്ഛൻ; നടിയായിരുന്ന അമ്മ; ഡോൺ ടോണയുമായുള്ള വിവാഹം; ഒരു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹ മോചനം; വിവാഹമോചനത്തിലും തോല്‍ക്കാത്ത നടി മേഘ്‌ന വിന്‍സന്റിന്റെ ജീവിത്തതിലൂടെ

ലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. ഒരു തെന്നിന്ത്യൻ ടെലിവിഷൻ അഭിനയത്രിയും നർത്തകിയുമാണ് മേഘ്‌ന വിൻസെന്റ്. ബാലതാരമായിട്ടാണ് മേഘ്‌ന അഭിനയത്തിലേക്ക് വരുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന ടെലിവിഷൻ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്‌ന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. സീരിയലിലെ അമൃത എന്ന കുടുംബിനി ഒരു കാലത്ത് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ കഥാപാത്രം കൂടിയായിരുന്നു  സ്വന്തമായി ഒരു യൂട്യൂബ് ചാനലുമായി താരം പ്രേക്ഷകർക്ക് ഇടയിൽ സജീവ കൂടിയാണ്.

ഇടക്കൊച്ചിയിലെ ഒരു ഗ്രാമപ്രദേശത്താണ് മേഘ്‌ന ജനിച്ചത്. താരത്തിന്റെ  പിതാവ് വിൻസെന്റ് ദുബായിൽ ആയിരുന്നു ജോലി നോക്കിയിരുന്നത്.,
 എന്നാൽ മേഘ്‌നയുടെ മാതാവാകട്ടെ ഒരു കാലത്ത് ചലച്ചിത്ര നടി കൂടിയായിരുന്നു.  എന്നാൽ ഇപ്പോൾ മേഘ്‌നയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. എന്നാൽ ഇപ്പോൾ  ഒരു ഇവന്റ് മാനേജുമെന്റ് കമ്പനി നടത്തി വരുകയാണ് 'അമ്മ നിമ്മി. കമ്പ്യൂട്ടർ അപ്ലിക്കേഷൻ പഠനത്തിനൊപ്പം  ബി-കോമിൽ ബിരുദധാരി കൂടിയാണ് മേഘ്‌ന വിൻസെന്റ്. മലയാള ചിത്രമായ പറങ്കിമലയിലെ ശ്രീദേവി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു . ഇത് കൂടാതെ  തമിഴ് കയയിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. കൃഷ്ണപക്ഷ കിളികൾ എന്ന സിനിമയിലൂടെ ബാലതാരമായാണ് മേഘ്ന തന്റെ അഭിനയ ജീവിതത്തതിന് തുടക്കം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും ശ്രദ്ധേയായ താരം നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം മികച്ച നര്‍ത്തകിയാണ് എന്ന് തെളിയിക്കുകയും ചെയ്തു. പൊന്മകൾ വെന്താൽ എന്ന തമിഴ് പരമ്പരയിലെ രോഹിണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയും ഡോണും വിവാഹിതരായത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍. ഡിംപിളായിരുന്നു ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. എന്നാൽ ഇവരുടെയും  ദാമ്പത്യത്തിന് ഒരുവര്‍ഷം മാത്രമേ  ആയുസ്സുണ്ടായിരുന്നുള്ളൂ.  ഈയിടെയാണ് താരം വിവാഹ മോചിതയായ വാർത്ത പുറം ലോകം അറിഞ്ഞത്.  പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞത്.  വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിരവധി കുറ്റപ്പെടുത്തലുകളും ആരോപണങ്ങളുമായിരുന്നു മേഘ്‌നയ്ക്ക് നേരെ ഉയർന്നിരുന്നത്. എന്നാൽ എല്ലാ ആരോപണങ്ങളെയും അതിജീവിച്ച മേഘ്‌ന ഇപ്പോൾ തന്റെ  യൂട്യൂബ് ചാനലായ  മേഘ്ന സ്റ്റുഡിയോ ബോക്സിലൂടെ  ഒരു ലക്ഷം സബ്സ്ക്രൈബേർസുമായി എത്തി നിൽക്കുകയാണ്. ഡോൺ ടോണിയുമായുള്ള വിവാഹ മോചനം ഒട്ടും തളർത്തിയിട്ടില്ലെന്ന്  ഒരുവേള മുപ്പത് വയസ്സ് കാരിയായ മേഘ്ന  തുറന്ന് പറയുകയും ചെയ്തിരുന്നു.  നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചു കൊണ്ടും പ്രേക്ഷകർ മുന്നിൽ ഏറെ സജീവയായിരുന്നു.  ഇപ്പോഴും താരം തമിഴിലെ മിക്ക ഷോകളിലും നിറയുന്നുണ്ട്.  അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് കേരളത്തിൽ നിന്നും ഇപ്പോൾ മേഘ്‌ന സ്ഥിര താമസമാക്കിയിരിക്കുന്നത്.

അതേസമയം മേഘ്‌ന  സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ്  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ ഷാനവാസ് ആണ് പരമ്പരയിൽ  നായകനായി എത്തുന്നത്. സാധാരണയുള്ള കണ്ണീര്‍ പരമ്പരകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതും പുതുമയുള്ളതുമായ കഥയാണ് പരമ്പരയുടെ ഇതിവൃത്തമെന്നാണ് പറയപ്പെടുന്നത്. നിലവിൽ തമിഴ് പരമ്പരകളിൽ എല്ലാം താരം സജീവമാണ്.


 

Read more topics: # Actress Meghna vincent ,# realistic life
Actress Meghna vincent realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES