മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ ചലച്ചിത്ര സംഗീത സംവിധായകന്‍ ആണ് മനു രമേശ്. ‘ഗുലുമാൽ ദ് എസ്കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നതും. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായ ഭാര്യ ഉമ മനു വിടവാങ്ങി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. 35 വയസ്സായിരുന്നു. ശക്തമായ തലവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു മനു രമേശിന്റെ ഭാര്യ വിടവാങ്ങിയത്. ഉമയുടെ മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു എങ്കിൽ കൂടിയും ഫലം നെഗറ്റീവ് ആയിരുന്നു.
മനു രമേശും ഉമയും എറണാകുളം പേരണ്ടൂര്‍ ആണ് താമസിച്ചു വരുന്നത്. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള ഒരു മകൾ കൂടി ഉണ്ട്. ഉമ ഒരു അധ്യാപിക കൂടിയാണ്. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റ് നേടിയെടുത്തത്. തെലുങ്ക് ചലച്ചിത്രമേഖലയിൽ ആണ് അദ്ദേഹം കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത്. സാമി മണികണ്ഠൻ, പ്രേമിസ്തവ തുടങ്ങിയ ജനപ്രിയ സിനിമകളിൽ മനു പ്രവർത്തിച്ചിട്ടുണ്ട്. 2011 ൽ സാമി മണികണ്ഠനാണ് മനുവിന്റെ മുമ്പത്തെ ചിത്രം.
]