14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ചാക്കോച്ചന്റെ ആരാധകര്‍. ഭാര്യ ഗര്‍ഭിണിയാണെന്ന് പോലും ആരെയും അറിയിക്കാതിരുന്ന കുഞ്ചാക്കോ ബോബന്‍ എന്നാല്‍ പ്രിയയ്ക്ക് ബേബി ഷവര്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ തങ്ങളുടെ പൊന്നൊമനയെ വരവേല്‍ക്കാല്‍ ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കുഞ്ചാക്കോ ബോബന്‍ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് പ്രിയ ആന്‍ സാമുവലിനെ വിവാഹം ചെയ്തത്. എങ്കിലും ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകാന്‍ വൈകുന്നത് ആരാധകരെ തെല്ലു വിഷമിപ്പിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ചാക്കോബോബന് കുഞ്ഞ് ജനിച്ചത്. ഗര്‍ഭവാര്‍ത്ത പോലും ആരും അറിയാതിരുന്ന സാഹചര്യത്തില്‍ പ്രസവവിവരമറിഞ്ഞ് ആരാധകരും സഹപ്രവര്‍ത്തകരും അടക്കം ഞെട്ടുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തനിക്ക് കുഞ്ഞ് ജനിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ കാലുകളുടെ ചിത്രം പങ്കുവ ച്ചു കൊണ്ടാണ് കുഞ്ചാക്കോബന്‍ വിവരം അറിയിച്ചത്. നേര്‍ച്ചകള്‍ക്കും ചികിത്സകള്‍ക്കുമൊടുവിലാണ് ഇപ്പോള്‍ ഇരുവര്‍ക്കും കുഞ്ഞുപിറന്നിരിക്കുന്നത്.
എന്നാലിപ്പോള്‍ പ്രിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ളയും ക്രീമും തീമിലൊരുക്കിയ വേദിയില്‍ അടുത്ത ബന്ധുക്കളായ ചുരുക്കം ചിലരെ മാത്രം ക്ഷണിച്ചായിരുന്നു ബേബി ഷവര്‍ ആഘോഷിച്ചത്. വളരെ സന്തോഷത്തിലാണ് താരദമ്പതികള്‍ ചിത്രത്തിലൂള്ളത്. കേക്കും ചോക്ലേറ്റും ഗിഫ്റ്റുമക്കെയായിട്ടായിരുന്നു അടുത്ത ബന്ധുക്കളുടെ ആഘോഷം. മോം ടു ബി, ഡാഡ് ടു ബി കാര്‍ഡുകളുമായി ഇവര്‍ ഇരിക്കുന്ന ചിത്രങ്ങളും വൈറലാകുന്നുണ്ട്. എന്താലായും ചിത്രങ്ങള്‍ ഏറ്റെടുത്ത ആരാധകര്‍ ഇവര്‍ക്ക് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ്.