കൊച്ചി- മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് ഇന്നു തുടക്കം കുറിക്കുന്നു. വൈകിട്ട് 5.30ന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെയുടെ നാലാം പതിപ്പില്‍ ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, വ്യവസായി എം.എ. യൂസഫലി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി വി. സുനില്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും. പെരുവനം കുട്ടന്‍മാരാരുടെ ചെണ്ടമേളത്തോടെയാകും പരിപാടികള്‍ ആരംഭിക്കുന്നത്.