അഭിനയം മാത്രമല്ല ബിസിനസ്സിലും തങ്ങള്‍ മിടുക്കരാണെന്ന് തെളിയിക്കുകയാണ് മലയാളി നടിമാര്‍. പൂര്‍ണ്ണിമയും, കാവ്യയു ആര്യയയും റിമയുമെല്ലാം ബിസിനസ്സില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്. ഇപ്പോള്‍ ബിസിനസ്സില്‍ ഒരു കൈ നോക്കാന്‍ നടി കനിഹയും ഇറങ്ങിയിരിക്കുകയാണ്. എല്ലാവരും ഫാഷന്‍ ഡാന്‍സ് എന്നിവയിലേയ്ക്ക് തിരിയുമ്പോള്‍ കനിഹ ഫോകസ് ചെയ്യുന്നത് പാചകത്തിലാണ്. ഭക്ഷണം ഉണ്ടാക്കുന്നത് ഏറെ ഇഷ്ടമുളളതു കൊണ്ടാണ് റസ്റ്റോറന്റ് ബിസിനസ്സിലേയ്ക്ക് നടി തിരിഞ്ഞതത്രേ. ചെന്നൈ ശക്തിമൂര്‍ത്തി അമ്മന്‍ നഗറില്‍ 'മധുരൈ ജംക്ഷന്‍' എന്ന നാടന്‍ ഭക്ഷണങ്ങളുടെ റസ്റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. പഠിച്ചതും വളര്‍ന്നതും മധുരയില്‍ ആയതു കൊണ്ട് തന്നെ അവിടത്തെ ഭക്ഷണത്തിനോട് ഏറെ താല്‍പര്യമാണ്. അതുകൊണ്ട് റസ്റ്റോറന്റിന് ഇത്തരത്തില്‍ ഒരു പേര് നല്‍കിയതെന്നും താരം പറഞ്ഞു. നാടന്‍ വെജ് - ആന്‍ഡ് നോണ്‍ വെജ് ഭക്ഷണങ്ങളാണ് ഇവിടെ ലഭിക്കുന്നത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴണ് വളരെ അവിചാരിതമായി അടുക്കളില്‍ അടുക്കളയില്‍ കയറുന്നത്. ഔദ്യോഗിക ആവശ്യത്തിനായി അച്ഛനും അമ്മയും ശ്രീലങ്കയിലേയ്ക്ക് പോയ സമയം. വീട്ടില്‍ ഞാനും ചേച്ചിയും മാത്രമായിരുന്നു. ഒരു ആവേശത്തില്‍ അവളോട് ഭക്ഷണം ഉണ്ടാക്കണ്ടെന്നു താന്‍ എല്ലാം ചെയ്‌തോളമെന്ന് ഏല്‍ക്കുകയും ചെയ്തു. അന്നത്തെ പാചക പരീക്ഷണങ്ങള്‍ വന്‍ വിജയമായിരുന്നു. അതിനു ശേഷമാണ് ഭക്ഷണം പാചകം ചെയ്യുന്നതിനോട് താല്‍പര്യം തോന്നി തുടങ്ങിത്- കനിഹ പറഞ്ഞു.
ബ്രഹ്മണ്‍ കുടുംബത്തില്‍ ജനിച്ച കനിഹയുടെ ഭക്ഷണ മെനുവില്‍ ആദ്യ കാലങ്ങളില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഭര്‍ത്താവിന് നോണ്‍ വെജ് വളരെ പ്രിയമായതു കൊണ്ട് പരീക്ഷണം അതിലേയ്ക്കും തിരിഞ്ഞു. ഭര്‍ത്താവിനും മകനും നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിഴമ്പി നല്‍കുന്നതിന്റെ സന്തോഷവും നാടന്‍ ആഹാരത്തിനോടുളള താല്‍പര്യവുമാണ് പാചകത്തിനോട് ഇത്രയും അടുപ്പിച്ചതെന്ന് കനിഹ പറഞ്ഞു.