ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന അര്‍ച്ചന സൂശീലന്‍ പുതിയതായി റെസ്റ്ററന്റ് തുടങ്ങുന്നതായുള്ള വാര്‍ത്തയാണ് രണ്ടുദിവസമായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സാബുവും രഞ്ജിനിയുമുള്‍പെടെയുള്ളവര്‍ പത്തിരീസ് എന്ന് പേരിട്ടിരുന്ന കടയ്ക്ക് പ്രൊമോഷനുമായി എത്തിയിരിരുന്നു. ഇപ്പോള്‍ പത്തിരിക്കടയ്ക്ക് ആളെ കൂട്ടാനായി അര്‍ച്ചന പ്രയോഗിക്കുന്ന നമ്പരുകളാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.
തിരുവനന്തപുരം ബേക്കറി ജംങ്ഷനില്‍ വാന്‍ റോസ് റോഡിലെ അരോമ ക്ലാസ്സിക് ഡേയ്സിന്റെ ഒന്നാം നിലയിലാണ് അര്‍ച്ചനയുടെ പത്തിരിക്കട പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒക്ടോബര്‍ പതിനൊന്നിനാണ് റസ്റ്ററന്റിന്റെ ഉദ്ഘാടനം നടക്കുക. താന്‍ റെസ്റ്റോറന്റ് ആരംഭിക്കുന്നുവെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും പറഞ്ഞുളള അര്‍ച്ചനയുടെ പോസ്റ്റിന് പിന്നാലെയാണ് അര്‍ച്ചനയുടെ കടയുടെ കാര്യം പുറം ലോകം അറിഞ്ഞത്. അര്‍ച്ചനയുടെ റെസ്റ്റോറന്റ് ഉദ്ഘാടനത്തിനു ആശംസ അറിയിച്ചു കൊണ്ടുളള സാബുമോന്റെയും രഞ്ജിനിയുടേയും വീഡിയോയും അര്‍ച്ചന പങ്കുവച്ചിരുന്നു. റെസ്റ്റോറന്റ് ഉദ്ഘാടനത്തിനു ബിഗ്ബോസ് അംഗങ്ങള്‍ എല്ലാവരും ഉണ്ടാകുമെന്നും ഉദ്ഘാടനത്തിനു ഒരു സര്‍പ്രൈസ് ഉണ്ടെന്നും ഒപ്പം അര്‍ച്ചന ആര്‍മിയെ കാണാനും കാത്തിരിക്കയാണെന്നും സാബുവും രഞ്ജിനിയും പറഞ്ഞിരുന്നു. എന്നാല്‍ ഈ സര്‍പ്രൈസ് മോഹന്‍ലാല്‍ ആണെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍ കട ഉദ്ഘാടനത്തിന് എത്തുമെന്നാണ് രഞ്ജിനിയും സാബുവും സര്‍പ്രൈസായി പറയുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അര്‍ച്ചന കടയ്ക്ക് ആളെ കൂട്ടാനായി ബിഗ്ബോസിലെ വലിയ കളികള്‍ കളിക്കുകയാണെന്നും ട്രോളുകള്‍ വരുന്നുണ്ട്. കടയുടെ പ്രമോഷനായി പല കാര്യങ്ങളും പത്തിരിയുടെ ഫേസ്ബുക്കില്‍ അര്‍ച്ചന കുറിച്ചിട്ടുണ്ട്. കടയുടെ മുന്നില്‍ നിന്നും സെല്ഫി എടുക്കുന്നതില്‍ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ഫുഡ് കൂപ്പണുകളും പത്തിരിയുടെ ഫോട്ടോ നല്കിയിട്ട് പത്തിരി എത്രയെന്ന് പ്രവചിക്കുന്നവര്‍ക്ക് വിദേശയാത്രയുമൊക്കെ ഓഫര്‍ ചെയ്താണ് പത്തിരി ക്കടയുടെ പ്രമോഷം. എന്നാല്‍ ഇതൊക്കെ കണ്ടിട്ടുണ്ടെന്നും, ഈ നമ്പരുകള്‍ ഇവിടെ ചിലവാകില്ലെന്നുമുളള മട്ടിലാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്.