മലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നടനാണ് ജയസൂര്യ. അഭിനയ പാരമ്പര്യമൊന്നുമില്ലാതിരുന്ന താരം സ്വപ്രയത്‌നത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് നിറവില്‍ നില്‍ക്കുമ്പോള്‍ താരം മറൈന്‍ ഡ്രൈവില്‍ ഒരു ഫഌറ്റ് സ്വന്തമാക്കിയിരിക്കയാണ്. ഇതിന്റെ മനോഹരമായ ഇന്റീറിയറുകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
കഴിഞ്ഞ 13 വര്‍ഷങ്ങളായി പനമ്പിള്ളി നഗറിലുള്ള വീട്ടിലായിരുന്നു ജയസൂര്യ കുടുംബസമേതം താമസിച്ചിരുന്നത്. എന്നാല്‍ നടന് സിനിമാ സംബന്ധിയായി യാത്രകള്‍ വര്‍ദ്ധിച്ചതോടെയും ഭാര്യ സരിത ബുട്ടിക്കിന്റെ തിരക്കുകളിലും വ്യാപൃതയായോടെയാണ് ഫഌറ്റിലേക്ക് ഇവര്‍ മാറിയത്. തിരക്കുകള്‍ക്കിടയില്‍ വീട് നോക്കാന്‍ സമയം ലഭിക്കാറില്ല. ഫഌറ്റ് കുറച്ചുകൂടി സുരക്ഷിതമാണ്. ഈ തിരച്ചിലാണ് കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമുള്ള ഒരു ഫ്‌ലാറ്റിലേക്ക് ഇവരെ എത്തിച്ചത്. ഫ്‌ലാറ്റിലേക്ക് മാറിയെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടില്‍ പോയി നില്‍ക്കാറുണ്ട്. ഫഌറ്റിനെ ഏറെ മനോഹരമാക്കിയിരിക്കുന്നത് ഇന്റീരിയറുകളാണ്. പുതിയ ഫഌറ്റിലേക്ക് താമസം മാറിയ ശേഷം ആദ്യമായി ലഭിച്ചത് സംസ്ഥാന അവാര്‍ഡാണ്. അതിന്റെ സന്തോഷത്തിലാണ് ജയസൂര്യയും കുടുംബവും. അതുകൊണ്ടുതന്നെ വീട് അലങ്കരിക്കുന്ന ആദ്യത്തെ പുരസ്‌കാരം സംസ്ഥാന ചലച്ചിത്ര അവാര്‍ഡായിരിക്കും.
കൊച്ചിക്കായലിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാവുന്ന ഇടങ്ങളിലൊന്നാണ് ഫ്‌ലാറ്റിന്റെ ഏറ്റവും വലിയ സവിശേഷത. നടന്റെ വീടും സരിതയുടെ ബുട്ടീക്കും ഒക്കെ രൂപകല്‍പന ചെയ്ത കൊച്ചിയിലെ ഇല്യൂഷന്‍സ് ആര്‍ക്കിടെക്ചറല്‍ ഗ്രൂപ്പ് തന്നെയാണ് ഫഌറ്റിന്റെ ഇന്റീരിയറും ചെയ്തിരിക്കുന്നത്. തുറസായ ശൈലിയില്‍ വിശാലമായാണ് ഫഌറ്റിന്റെ അകത്തളങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 3500 ചതുരശ്രയടിയുള്ള 3 ബെഡ്‌റൂം ഹാള്‍ കിച്ചന്‍ ഫ്‌ലാറ്റാണ് ഇത്. എല്ലാ മുറികളും കായല്‍ക്കാഴ്ചകളിലേക്കാണ് തുറക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നടന്റെ ഭാര്യ സരിതയും ഇന്റീരിയര്‍ മനോഹരമാക്കാന്‍ സഹായിച്ചിട്ടുണ്ട്. അധികം സാധങ്ങള്‍ ഒന്നും വലിച്ചു വാരി ഇടാതെ മിനിമല്‍ ഡിസൈനുകളാണ് ഫഌറ്റിലുള്ളത്. വൈറ്റ്, ഗ്രേ നിറങ്ങളാണ് കൂടുതലും നല്‍കിയത്. ഒരു ബുദ്ധ തീം കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുള്ളതിനാല്‍ ഫഌറ്റില്‍ പലയിടത്തും ബുദ്ധ പ്രതിമകളും ചിത്രങ്ങളും കാണാം. അടുക്കള മുഴുവനും സരിതയുടെ ഇഷ്ടപ്രകാരമാണ് ഒരുക്കിയിരിക്കുന്നത്.അടുക്കളയില്‍ എല്ലാം കയ്യെത്തും ദൂരത്തു ഉണ്ടാകണം എന്ന നിര്‍ബന്ധത്തില്‍ ഇന്റീരിയര്‍ ആ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മൂന്നു കിടപ്പുമുറികള്‍ക്കും ബാല്‍ക്കണിയുണ്ട്. സ്ലൈഡിങ് ഗ്ലാസ് ഡോര്‍ നല്‍കിയതുകൊണ്ട് കട്ടിലില്‍ ഇരുന്നാലും പുറത്തെ കാഴ്ചകള്‍ കാണാം. മകന്‍ അദ്വൈതിനും മകള്‍ വേദയ്ക്കും തങ്ങളുടെ മുറികളെ കുറിച്ചു ഡിമാന്‍ഡുകള്‍ ഉണ്ടായിരുന്നു. അദ്വൈതിനു ബങ്ക് ബെഡ് വേണമെന്നും വേദയ്ക്ക് മുറി പിങ്ക് തീമിലാകണം എന്ന ആഗ്രഹങ്ങളും സാധിച്ചുനല്‍കിയിട്ടുണ്ട്. ഫഌറ്റിലേക്ക് മാറിയതിന് ശേഷം ബാല്‍ക്കണിയിലാണ് തങ്ങളുടെ ദിവസം തുടങ്ങുന്നതെന്നും അവസാനിക്കുന്നതെന്നും താരം പറയുന്നു.