Latest News

ലഹരി കടത്തു കേസ്‌; നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

Malayalilife
 ലഹരി കടത്തു കേസ്‌;   നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

 പ്രശസ്ത നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റെയ്ഡ്.  ക്രൈംബ്രാഞ്ച് സംഘം ബംഗളുരുവിലെ വീട്ടിലെത്തിയാണ് റെയ്ഡ് നടത്തുന്നത്. സഞ്ജനയുടെ വീട്ടിൽ രാവിലെ ഏഴുമണിയോടെയാണ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എത്തിയത്.  അന്വേഷണ സംഘം നടിയുടെ വീട്ടിൽ കോടതിയില്‍ നിന്നുള്ള സെര്‍ച്ച്‌ വാറണ്ടുമായാണ് എത്തിയത്.

 സഞ്ജനയ്ക്ക് ക്രൈംബ്രാഞ്ച് മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ  സഞ്ജന പൊലീസിന് ബംഗലൂരുവില്‍ ഇല്ലെന്ന മറുപടിയാണ് നല്‍കിയിരുന്നത്. നേരത്തെ വാര്‍ത്താക്കുറിപ്പില്‍ തനിക്ക് ലഹരി കടത്തു സംഘവുമായി ബന്ധമില്ലെന്നും, തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്നും സഞ്ജന  വ്യക്തമാക്കിയിരുന്നു. നടി നിക്കി ഗല്‍റാണിയുടെ സഹോദരി കൂടിയാണ് സഞ്ജന.

 സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.  സഞ്ജന തന്റെ രാഖി സഹോദരനാണ് രാഹുലെന്ന് പറഞ്ഞു. ലഹരി ഇടപാടുകാരന്‍ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിനെയും  കഴിഞ്ഞദിവസം  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഞ്ജനയുമായി നിയാസിന്  അടുത്ത ബന്ധമാണുള്ളതെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.

മയക്കുമരുന്ന് ഇടപാടുകള്‍  നിയാസ് പല പാര്‍ട്ടികളിലും പങ്കെടുത്ത് നടത്തി എന്ന വിവരമാണ് സിസിബിക്ക് ലഭിച്ചത്.നിയാസ് മുഹമ്മദ് അരൂരില്‍ നിന്ന്   5 വര്‍ഷം മുമ്ബാണ് നാടുവിട്ട് ബെംഗളൂരുവില്‍ മോഡലിങ് രംഗത്തും ഫാഷന്‍ ഫോട്ടോഗ്രാഫി രംഗത്തും സജീവമായത്.  മലയാളസിനിമയുമായും അറസ്റ്റിലായ നിയാസിന് ബന്ധമുണ്ട്.  ചെറിയ വേഷങ്ങളില്‍ ചില സിനിമകളില്‍  അഭിനയിച്ചിട്ടുമുണ്ട്.  നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത സീരിയല്‍ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധവും അന്വേഷിച്ച് വരുകയാണ് .  സിസിബി കേസിലെ മൂന്നാം പ്രതിയായ വീരേന്‍ ഖന്നയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

 സിസിബി കസ്റ്റഡിയില്‍  നേരത്തെ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിയെ 5 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു. നടിയെ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്  ഹാജരാക്കിയത്. കടുത്ത നടുവേദനയെന്നു പറഞ്ഞ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും 10 ദിവസത്തേക്കു കൂടി റിമാന്‍ഡ് നീട്ടണമെന്നും സിസിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം  ഒന്നാം പ്രതി ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ്. നടി രാഗിണി രണ്ടാം പ്രതിയാണ്.  ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ഇടപാടിന്റെ തെളിവുകള്‍ ഇന്നലെ അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് സിസിബിക്ക് ലഭിച്ചു. കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികള്‍ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്.  എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്  സിനിമാ മേഖലയിലെ പ്രമുഖരടക്കം 12 പേരെ പ്രതിചേര്‍ത്താണ്. കേസില്‍ രണ്ടാം പ്രതിയാണ് നടി രാഗിണി ദ്വിവേദി. ഒന്നാം പ്രതി ശിവപ്രകാശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. നഗരത്തില്‍ ഉന്നതര്‍ക്കായുള്ള ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വിരേന്‍ ഖന്ന മൂന്നാം പ്രതി.

Crime Branch raids actress Sanjana Galrani house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES