കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരും ആഘോഷിക്കുന്ന ഒരു വിവാഹമാണ് ഏഷ്യാനെറ്റ് ഡയറക്ടര്‍ മാധവന്റെ മകന്റെ വിവാഹം. നാല് ദിവസത്തോളം മലയാളി താരങ്ങള്‍ അടക്കം ആഘോഷിച്ച ഒരു വിവാഹമായിരുന്നു ഇത്. മലയാളത്തില്‍ നിന്ന് അധികം താരങ്ങള്‍ ഒന്നും തന്നെ പങ്കെടുത്തില്ലായിരുന്നെങ്കിലും വലിയ ആഘോഷമായിരുന്നു പരിപാടികള്‍. മോഹന്‍ലാലും ഭാര്യ സുചിത്രയും, പൃഥ്വിരാജ് ഭാര്യ സുപ്രിയ, ഗായകന്‍ സ്റ്റീഫന്‍ ദേവസി അങ്ങനെ ഉള്ള ഏതാനും ചില താരങ്ങള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. അതെല്ലാം തന്നെ ചിത്രങ്ങളില്‍ ആരാധകര്‍ കണ്ടതാണ്. അവര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തയു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മാധവന്റെ മകന്‍ ഗൗതമിന്റെ വിവാഹം. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹാഘോഷം നടന്നത്.ഇപ്പോള്‍ ഇവിടെ കേരളത്തില്‍ വച്ച് ബാക്കി ആഘോഷം പുരോഗമിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
കോഴിക്കോടുള്ള ആഢംബര ഹോട്ടലില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. വധൂവരന്മാര്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. നടന്‍ മോഹന്‍ലാലും ആഘോഷത്തില്‍ തിളങ്ങി.
സിനിമ- രാഷ്ട്രീയമേഖലയില്‍ ഉള്ള നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. മഞ്ജു വാരിയര്‍, കാവ്യാ, ദിലീപ്,ആന്റണി പെരുമ്പാവൂര്‍, മാമുക്കോയ, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജന്‍, ലിസി പ്രിയദര്‍ശന്‍, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജഗദീഷ്, വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇവരുടെ വിഡിയോയാണ് ഇപ്പോള്‍ ആരധകര്‍ ഏറ്റെടുത്തിരിക്കുന്നത്.