പലപ്പോഴും വാര്‍ഡ്റോബ് മാല്‍ഫങ്ഷനിങ്ങിലൂടെ നടിമാര്‍ക്ക് അക്കിടി പറ്റാറുണ്ട്. വസ്ത്രം അപ്രതീക്ഷിതമായി തെന്നിമാറുമ്പോഴും മറ്റും നടിമാര്‍ ആകെ പെട്ടുപോകാറാണ് പതിവ്. ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടുകളും ഇറങ്ങിപ്പോയ കഴുത്തുമൊക്കെ നടിമാര്‍ക്ക് പൊതു വേദിയില്‍ സൃഷ്ടിക്കുന്ന പൊല്ലാപുകള്‍ ചില്ലറയല്ല. ഇപ്പോള്‍ വൈറലാകുന്നത് ലോകസുന്ദരി ഐശ്വര്യറായിക്ക് സംഭവിച്ച അത്തരമൊരു വാര്‍ഡ്റോബ് മാല്‍ഫങ്ഷനാണ്. ഒരു വിധം പിടിച്ചു നിന്നെങ്കിലും ഐശ്വര്യയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്
ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യക്കാണ് പുതിയ ഗൗണ്‍ പണി കൊടുത്തത്. മകള്‍ ആരാധ്യയ്ക്ക് ഒപ്പമാണ് ലോകസുന്ദരി എത്തിയത്. ഒരേ കളറിലും പാറ്റേണിലുമുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്. എന്നാല്‍ ഗൗണിന്റെ കഴുത്തിറക്കം പതിവിലും കൂടിയതായിരുന്നു. ഇതൊടെ ഐശ്വര്യ ആകെ ടെന്‍ഷനിലായി. എങ്കിലും കൈപത്തി ഉപയോഗിച്ച് പരമാവധി മാറ് മറച്ചാണ് നടി മാധ്യങ്ങളോടും മറ്റുളളവരോടും സംസാരിച്ചത്. എങ്കിലും മാധ്യമങ്ങളുടെയും പാപ്പരാസികളുടെയും കാമറ കണ്ണുകള്‍ ഐശ്വര്യയുടെ അങ്കലാപ്പ് ഒപ്പിയെടുത്തു. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് തന്നെ കൈ വച്ച് മാറു മറച്ചുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്.