ബോളിവുഡിലൂടെ അഭിനയലോകത്തേക്ക്; മോഡൽ; പ്രായക്കുറവുള്ള ആളുമായി പ്രണയവിവാഹം; ഭർത്താവിനോട് രണ്ട് വട്ടം ക്ഷമിച്ചു; മകന്റെ അറസ്റ്റ് ; നടി സറീന വഹാബിന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ

Malayalilife
topbanner
ബോളിവുഡിലൂടെ അഭിനയലോകത്തേക്ക്; മോഡൽ; പ്രായക്കുറവുള്ള ആളുമായി പ്രണയവിവാഹം; ഭർത്താവിനോട് രണ്ട് വട്ടം ക്ഷമിച്ചു; മകന്റെ അറസ്റ്റ് ; നടി  സറീന വഹാബിന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ

 

തെന്നിന്ത്യൻ സിനിമയിലെ മുന്നിരനായികമാരിൽ ഒരാളാണ് സറീന വഹാബ്. ബോളിവുഡിലൂടെ എത്തിയ താരം പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.  1970-കളിലെ നിരൂപക ശ്രദ്ധ നേടിയ ചിത്ചോർ, ഗോപാൽ കൃഷ്ണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ട് പ്രേക്ഷക  ശ്രദ്ധ നേടിയിരുന്നു. ഭരതന്റെ ചാമരം,മദനോൽസവം, പാളങ്ങൾ, ആദാമിന്റെ മകൻ അബു എന്നീ മലയാള ചലച്ചിത്രങ്ങളിലൂടെയാണ് താരം മലയാളിപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. ഇന്ന് കൂടുതലും 'അമ്മ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നതും. താരത്തിന് പ്രായം 62  ഓട് അടുക്കയാണ്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സറീന ജനിച്ചത്. തെലുഗു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളറിയാവുന്ന സറീന പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിച്ചിട്ടുണ്ട്.  മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തന്റെ അഭിനയ ജീവിതം സറീന തുടങ്ങുന്നത് ചലച്ചിത്രനിർമാതാവ് രാജ് കപൂറിനോടൊപ്പം ആണ്. 1976 ൽ ബാസു ചാറ്റർജിയുടെ ചിത് ചോർ എന്ന ചിത്രത്തിൽ അഭിനയിച്ചു. 1977 ൽ ഘരോണ്ട എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഗെയർ പുരസ്കാരത്തിനു നിർദ്ദേശിക്കപ്പെട്ടു. പിന്നീട് ധാരാളം തെലുഗു, തമിഴ്, മലയാളം ചിത്രങ്ങളിലും ഇവർ അഭിനയിച്ചു. മലയാൽത്തിൽ കമലഹാസനുമൊത്ത് അഭിനയിച്ച മദനോൽസവം, പ്രതാപ് പോത്തെനുമായി അഭിനയിച്ച ചാമരം എന്നിവ പ്രസിധമാൺ.

ഒരു ഇടവേളക്കു ശേഷം കലണ്ടർ എന്ന മലയാളച്ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് ഇവർ ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നു. ഷാരൂഖ് ഖാൻ അഭിനയിച്ച മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അമ്മ വേഷം സറിനയാണ് ചെയ്തത്. തെന്നിന്ത്യൻ ചിത്രങ്ങളെ ഇഷ്ടപെടുന്ന സറീന തന്റെ മകളായ സനയെ തെലുഗു ചിത്രങ്ങളിൽ അഭിനയിക്കാൻ പ്രോത്സാഹിപ്പിച്ചു.  സന 2006 മുതൽ അഭിനയ ജീവിതം തുടങ്ങി. ചലച്ചിത്രങ്ങൾ കൂടാതെ സറീന ടെലിവിഷൻ പരമ്പരകളിലും ഇപ്പോൾ വേഷങ്ങൾ ചെയ്യുന്നുണ്ട്.


കലന്‍ കാ ടിക എന്ന ചിത്രത്തിനിടെ തന്റെ ജീവിത പങ്കാളിയായ ആദിത്യ പഞ്ചോളിയെ കണ്ടുമുട്ടുകയും  സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ താരത്തിന്റെ അമ്മയ്ക്ക് ആദിത്യയുമായുള്ള പ്രണയത്തോട് വിയോജിക്കായിരുന്നു ഉണ്ടായിരുന്നത്.  1986 ലാണ് വിവാഹിതരായത്. മൂന്ന് പതിറ്റാണ്ടായി ഇരുവരും സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്. സെറീനയെക്കാള്‍ ആറ് വയസിന് ഇളയതാണ് ആദിത്യ എന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് പുറത്ത് അറിയാതിരിക്കാന്‍ താരങ്ങളും ശ്രമിച്ചു. തന്റെ പങ്കാളി തന്നേക്കാൾ പ്രായം കുറഞ്ഞതുകൊണ്ട് അവർക്ക് ധാരാളം അപവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.  ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു ആദിത്യ പഞ്ചോളി കരിയര്‍ ആരംഭിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചൊരു കാര്യമാണെന്ന് അദ്ദേഹത്തെ വിവാഹം ചെയ്തതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 1993 ല്‍ ആദിത്യ പഞ്ചോളിയും പൂജ ബേദിയും തമ്മിലുള്ള ബന്ധം ഇവരുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെ പൂജയുടെ വീട്ടിലെ പതിനഞ്ച് വയസുകാരിയായ ജോലിക്കാരിയും ആദിത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി വന്നു. സിനിമാ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു ജോലിക്കാരി പറഞ്ഞിരുന്നത്. പ്രശ്നം ഗുരുതരമായതോടെ പൂജയുമായിട്ടുള്ള ബന്ധം പിരിഞ്ഞ് ആദിത്യ സെറീനയ്ക്കൊപ്പം തന്നെ എത്തി. രണ്ട് തവണയും ഭര്‍ത്താവിനോട് സെറീന ക്ഷമിച്ചെന്ന വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ആദിത്യ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയ കങ്കണ റാവത്തിനെതിരെ താരം രംഗത്ത് സെറീന വന്നിരുന്നു. ബന്ധം തകര്‍ന്നു എന്ന് കാണുമ്പോള്‍ വെറുതെ ബലാത്സംഗാരോപണം നടത്തിയിട്ട് കാര്യമില്ലെന്നാണ് ഈ വിഷയത്തില്‍  സറീനയുടെ പ്രതികരിച്ചത്.കങ്കണയെ ശക്തമായി വിമര്‍ശിക്കുന്നതിനൊപ്പം ആദിത്യ പഞ്ചോളിയെ പിന്തുണച്ചും സംസാരിക്കുന്നുണ്ട് സെറീന. എന്റെ ഭര്‍ത്താവിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ സുരക്ഷയാണ് എനിക്ക് പ്രധാനം. പഞ്ചോളി എന്നില്‍ നിന്ന് ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും സെറീന വ്യക്തമാക്കിരുന്നു. സൂരജ്, സന എന്നിവരാണ് മക്കൾ.  താരത്തിന്റെ മകൾ ഇന്ന് ഒരു അഭിനേത്രി കൂടിയാണ്. ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് 2013 ജൂണിൽ  താരത്തിന്റെ മകൻ സൂരജ് അറസ്റ്റിലായി.

Actress zarina wahab realistic life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES