തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി മികച്ച ഒരു അഭിനേത്രിയായി തന്നെ പേരെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം അഭിനയിക്കുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ഏറെ നിഷ്കളങ്കതയുടെ ഉടമ കൂടിയാണ് സാമന്ത.
സമന്തായുടെ അമ്മ ആലപ്പുഴയിൽ നിന്നുമുള്ള മലയാളിയാണ്, തെലുങ്ക് വംശജനാണ് പിതാവ്. 1987 ഏപ്രിൽ 28 ന് കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായി ജനിച്ച സമന്ത, തമിഴ്‌നാട്ടിലെ ചെന്നൈയിലെ പല്ലവരത്തിലാണ് വളർന്നത്. സമ്മിശ്ര പ്രാദേശിക പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, അവൾ സ്വയം ഒരു തമിഴ് പിന്നാമ്പുറമുള്ളവൾ ആയാണ് വിശേഷിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാഗമായി സമന്ത ഹോളി ഏഞ്ചൽസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു. തുടർന്ന് ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിൽ കൊമേഴ്‌സിൽ ബിരുദം നേടി. ബിരുദാനന്തരബിരുദം അവസാനിക്കുമ്പോൾ അവർ മോഡലിംഗിൽ ഏർപ്പെട്ടു. നായിഡു ഹാളിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അതിലൂടെ ആദ്യമായി ചലച്ചിത്ര നിർമ്മാതാവ് രവി വർമ്മനെ കാണാനിടയായി. തുടർന്നായിരുന്നു സിനിമയിലേക്ക് ഉള്ള പ്രവേശവും.
ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത തന്റെ ഔദ്യോഗിക ചലച്ചിത്രജീവിതം ആരംഭിച്ചത്. ഇത് കൂടാതെ തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ഏക് ദിവാന ത എന്ന ഹിന്ദി ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. നീതാനെ എൻ പൊൻവസന്തം, കത്തി, 10 എന്ദ്രത്തുക്കുല്ല, തെറി, അ ആ, മഹാനടി, തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.
അഭിനയേത്രി മാത്രമല്ല, ഒരു നല്ല സംരംഭക കൂടിയാണെന്ന് താരം ഇതിനിയടക്കം തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞവർഷം താരം സാഖി എന്ന വസ്ത്ര ബ്രാൻഡ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കൂടാതെ സാഖി എന്ന പേരിൽ പുതുതായി ഫാഷൻ ജ്വല്ലറി ബിസിനസിലേക്കും ചുവട് വച്ചിരിക്കുകയാണ് താരം. ഇതിനായി ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡുമായി സാമന്ത കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിരിക്കുകയാണ്. താരം തന്റെ ജ്വല്ലറി വിൽപനയും സാഖിയിലൂടെ പേരിൽ തന്നെയാണ് നടത്തുക. 2020 സെപ്തംബർ അഞ്ചിനായിരുന്നു സാമന്ത സാഖി വേൾഡ് എന്ന പേരിൽ തന്റെ വസ്ത്ര ബ്രാൻഡ് ആരംഭിച്ചത്. സാധാരണക്കാർക്കും ഡിസൈനർ വസ്ത്രം വാങ്ങാനുള്ള സാഹചര്യമുണ്ടാക്കുക എന്നതാണ് സാഖിയിലൂടെ താരത്തിന്റെ ലക്‌ഷ്യം.
താരത്തിന് ഒരു ഭൂതകാല പ്രണയം കൂടിയിരുന്നു.കരിയറിന്റെ തുടക്കത്തില്‍ ഞാനൊരാളുമായി അഗാധ പ്രണയത്തിലായിരുന്നു. പ്രണയത്തില്‍ ഞാന്‍ അന്ധമായി വിശ്വസിക്കുമായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ആ പ്രണയത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു. അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അല്ലെങ്കില്‍ സാവിത്രിയുടെ ജീവിതം പോലെ ആയിപ്പോവുമായിരുന്നു എന്റെ ജീവിതവും എന്നും താരം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരുന്നു.
അതേസമയം താരത്തിന്റെത് ഒരു പ്രണയ വിവാഹം കൂടിയാണ്. എട്ടു വർഷത്തെ പ്രണയത്തിനു ശേഷം 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2010 ൽ പുറത്തു വന്ന യേ മായ ചെസവേ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു സാമന്തയും നാഗചൈതന്യയും അടുത്ത് പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ഒന്നിച്ചു. ഇതിനിടെ പ്രണയത്തിലാവുകയായിരുന്നു. വിവാഹശേഷം 'മജിലി' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. 2017 ജനുവരിയിൽ ഹൈദരാബാദിൽ നടന്ന വിവാഹ നിശ്ചയത്തിനു പിന്നാലെ ഒക്ടോബർ ആറിന് ഗോവയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരത്തിലും, ക്രിസ്ത്യൻ ആചാരത്തിലുമായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. നടൻ നാഗാർജുനയുടെ മരുമകളായി തെലുങ്കിലെ സിനിമാ പാരമ്പര്യമുള്ള അകിനേനി കുടുംബത്തിലേക്കു വലതുകാൽ വച്ചു കയറുമ്പോൾ സമാന്ത തിളങ്ങിയതു രാജകുമാരിയെപ്പോലെയായിരുന്നു. വളരെ അധികം ആർഭാടകരമായി പത്ത് കോടി രൂപയോളം ചിലവാക്കിയാണ് വിവാഹം നടത്തിയതും.
അതേസമയം വിവാഹ സമയം സമ്മത എടുത്ത പ്രതിജ്ഞയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്‍റെ പ്രശ്‌നങ്ങളില്‍ എന്നെ കരയിപ്പിക്കാതെയും സ്‌നേഹത്തില്‍ ഒരു കുറവുമില്ലാതെ അവ പരിഹരിക്കപ്പെടുകയും ഞാന്‍ എങ്ങനെ ആയിരിക്കണമെന്ന് സ്വപ്‌നം കണ്ടത് പോല്‍ മാറി തുടങ്ങിയത് നീ കാരണമാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഉത്തമനാണ് നീ. ഒരു നാൾ നീ നമ്മുടെ കുഞ്ഞിന് നല്ലൊരു അച്ഛനാകും. ഇനിയുള്ള നൂറ് ജന്മങ്ങളിൽ നിന്നെ തന്നെ ഞാൻ ഇണയായി സ്വീകരിക്കും. സംസാരിക്കുന്നതിനിടെ സമാന്തയുടെ വാക്കുകളിടറുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു സാമന്ത.