മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോന്‍. തന്റേതായ നിലപാടുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി എത്തുന്ന നിത്യാ മേനോന്‍ സിനിമയില്‍ എത്തി ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ സജീവമാണ് താരം.
ബാംഗ്ലൂരിലെ ബാണശങ്കരിയിലാണ് നിത്യ മേനോന്റെ ജനനം. അമ്മയുടെ നാട് പാലക്കാടും അച്ഛൻ കോഴിക്കോട് സ്വദേശിയുമാണ് എന്നതാണ് നിത്യയുടെ മലയാള ബന്ധം. നിരീശ്വര ബോധമുള്ള രക്ഷിതാക്കൾ മകൾ നിത്യയ്ക്കും ആ പാത തന്നെയാണ് പകർന്ന് നൽകിയതും. എന്നാൽ വളർന്നപ്പോൾ താരം തന്റെ ആത്മീയ പാത തിരഞ്ഞെടുത്തിരുന്നു. ശ്രീകൃഷ്ണ കോൺഷ്യസ് ലും ശിവ കോൺഷ്യസ് ലും ദേവി ശക്തിയെ സ്ത്രീ സങ്കൽപ്പായി വിശ്വസിക്കുന്ന ഒരു സ്പിരിച്യുൽ പേഴ്സൺ എന്ന് തന്നെ പറയാം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിശേഷം താരം മണിപ്പാൽ സർവകലാശാലയിൽനിന്ന് ജേർണലിസം കോഴ്സ് പൂർത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മതപതാക്കൾക്ക് താരത്തെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം. ഒരു അഭിമുഖത്തിൽ ഒരു പത്രപ്രവർത്തകയാകാൻ ആഗ്രഹിച്ചിരുന്ന താൻ ഒരു നടിയാകാൻ ഒരുക്കലും ആഗ്രഹിച്ചിരുന്നില്ല. എന്ന് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒരു ഛായാഗ്രഹണ കോഴ്‌സിൽ ചേരുകയും ചെയ്തിരുന്നു താരം. സ്കൂളിന്റെ പ്രവേശന പരീക്ഷയ്ക്കിടെ, ബി. വി. നന്ദിനി റെഡ്ഡിയെ കണ്ടുമുട്ടുകയും അഭിനയ രംഗത്തേയക്ക് പ്രവേശിക്കുവാൻ അവർ നിത്യയ്ക്ക് പ്രചോദനം നൽകുകയും ചെയ്തു. പിന്നീട് സംവിധായികയായിത്തീർന്ന റെഡ്ഡി നിത്യയെ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി കരാർ ചെയ്തു. നിത്യയുടെ മാതൃഭാഷ മലയാളമാണെങ്കിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കാൻ പ്രവീണ്യംയുള്ള താരം കൂടിയാണ് നിത്യ.
ബാലതാരമായാണ് നിത്യ അഭിനയ മേഖലയിൽ അരങ്ങേറ്റം നടത്തിയത്. ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് (1998) എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയുടെ കഥാപാത്രമാണ് താരത്തിന്റെ ആദ്യ വേഷം. 006 ൽ കന്നഡയിലെ മികച്ച ഛായാഗ്രാഹകൻ സന്തോഷ് റായ് പട്ടാജെ സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. തുടർന്ന് ചെറുതും വലുതുമായി ഒട്ടനവധി സിനിമകളിൽ തിളങ്ങി. 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. സിനിമ ലോകത്തെ നായികാ സങ്കല്പത്തെ ആകെ പൊളിച്ചെഴുതിയ താരമാണ് നിത്യ മേനോൻ. അതേസമയം താരത്തിന്റെ കോളേജ് പഠന കാലത്തിനിടയിൽ പതിനെട്ടാം വയസ്സിൽ ഒരു പ്രണയം താരത്തിന് ഉണ്ടായിരുന്നു. അതീവ ഗൗരവമായി എടുത്ത പ്രണയ ബന്ധം അവസാനിച്ചപ്പോൾ താൻ ആകെ ഉലഞ്ഞ് പോയി എന്നും അതിൽ നിന്നുള്ള തിരിച്ചു വരവ് തൻ എന്ന വ്യക്തിയെ അഭിനേതാവിനെ പോലും ഷേപ്പ് ചെയ്തിട്ടുണ്ട് എന്നും നിത്യ ഒരുവേള തുറന്ന് പറഞ്ഞിരുന്നു.
സിനിമയില്‍ തടിച്ചുരുണ്ട രൂപത്തിന് വേഷം ലഭിക്കില്ല എന്നതിനെ തുടർന്ന് തടി കുറച്ച് രൂപമില്ലാത്ത രൂപത്തിലേക്ക് മാറുന്ന നായികമാർക്ക് ഒരു പാഠം കൂടിയാണ് നിത്യ. മറ്റുള്ളവരുടെ സംതൃപ്തിക്കായി അവസരങ്ങള്‍ക്ക് വേണ്ടിയോ ഒരു തരത്തിലുള്ള രൂപമാറ്റവും നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും തടി കൂടിയതിന്റെ പേരില്‍ കേൾക്കുകയും ചെയ്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. ഞാനൊരിക്കലും തടി കൂടിയതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. എന്തെന്നാല്‍ അവര്‍ വിമര്‍ശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കുന്നുണ്ട്. ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. അതില്‍ നിന്നും ഞാന്‍ മറികടക്കും. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു. അത് എന്നെ കുറിച്ച് പറയും. തടിയല്ല വിഷയം എന്നും നിത്യ ഒരുവേള തുറന്ന് പറഞ്ഞിരുന്നു.
അതേസമയം നിത്യ ഒരു അഹങ്കാരി ആണ് എന്ന് വരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ ചിലർ മുൻകൂട്ടി അറിയിക്കാതെ ചിലർ കാണാൻ എത്തിയിരുന്നു. എന്നാൽ അന്ന് നിത്യയെ അവരെ കാണാൻ കൂട്ടാക്കാതെ മാനേജരോട് ഡീൽ ചെയ്യാൻ ആവശ്യപ്പെട്ടു എന്നുള്ളത് ഏറെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതുടർന്ന് 2012 ഇൽ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ വിളക്കും നിത്യക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ താരത്തിന്റെ സിനിമ ജീവിതത്തിൽ ഓക്കേ കണ്മണി എന്ന ചിത്രം നേടിക്കൊടുത്ത പ്രശസ്തി ഏറെയാണ്. ചിത്രത്തിന് പിന്നാലെ ദുൽകരുമായി ചേർത്ത് പല ഗോസിപ്പുകളും താരത്തിന് കേൾക്കേണ്ടി വന്നു. കന്നഡ നടൻ സുദീപുമായി തീയതി ചെയ്തു എന്ന് തരത്തിലുള്ള ഗോസ്സിപ്പുകൾക്കും ഇരയായി. ഒരു ഗായിക കൂടിയായ നിത്യ ഇരുപതോളം സിനിമകളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. സംവിഷണം എന്ന മോഹം പൂർത്തിയാക്കുന്നതിനായി താരം ഒരു തിരക്കഥയും പൂർത്തീകരിച്ചിരിക്കുകയാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളും ഡബ് ചെയ്തു തിരക്കുള്ള നടിയായി നിത്യ പേരെടുത്തു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇതിനോടകം തന്നെ ബോളിവുഡ് ലോകത്തും നിത്യ താനേറെ നിത്യ വിസ്മയം തീർത്തു കഴിഞ്ഞിരിക്കുകയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന താരം ഒരു എസ്റ്റേറ്റും സ്വന്തമാക്കിയിരിക്കുകയാണ് താരം. അവിടെ തന്നെ അതിമനോഹരമായ ഒരു ഫാം ഹൗസും നിര്മിച്ചിരിക്കുകയാണ് താരം.