മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി നിഖില വിമൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധക ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകളാണ് ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒന്ന് ഇടാൻ വേണ്ടി മാത്രം ഇടുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല സംഘടനയിലുള്ളതെന്നും വിമൻ ഇൻ സിനിമ കളക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തമാണെന്നുമായിരുന്നു നിഖില വിമൽ അഭിപ്രായപ്പെട്ടത്.
''ഡബ്ലുസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവർ വിമർശക്കുന്നത് സംഘടനയുടെ വളർച്ച കാണാത്തത് കൊണ്ടാണ്. പുറത്ത് നിന്ന് നോക്കുന്നവർക്ക് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം. പക്ഷെ അതിന്റെ പിന്നിൽ സംഘടനയിലെ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമർശിക്കുന്നവർക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ'' എന്നായിരുന്നു നിഖില വിമൽ പറഞ്ഞത്.
സംഘടനയിലുള്ളവരെല്ലാം ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്നവരാണെന്നും എന്തെങ്കിലും ഒന്ന് സോഷ്യൽ മീഡിയയിൽ ഇടാൻ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകല്ല അവർ. ഒരു പാട് വർഷത്തെ അനുഭവ പരിചയമുള്ളവരാണ് സംഘടനയിലുള്ളതെന്്‌നും അതിനാൽ അവർ പറയുന്ന കാര്യങ്ങൾ എല്ലാം ഇവിടെ ഉള്ളതാണെന്നും പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും നിഖില പറഞ്ഞു. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ലെന്നും നിഖില വ്യക്തമാക്കി.