നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. ഗേളി മാത്യുവെന്ന കഥാപാത്രത്തെയായിരുന്നു നദിയ ചിത്രത്തിൽ അവതരിപ്പിച്ചത്. പ്രേക്ഷകർ താരത്തിന്റെ ഈ കഥാപാത്രം ഏറ്റെടുക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ സെറ്റിന്‍ഡായ മലയാളി ദമ്പതികളുടെ മകളായ നദിയ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാള സിനിമയിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു. വിവാഹത്തോടെ സിനിമയിൽ ഒരു ഇടവേള എടുത്ത താരം വീണ്ടും ഒരു മടങ്ങി വരവ് നടത്തുകയും ചെയ്തു. മലയാളി നടിമാരിൽ മമ്മൂട്ടി എന്നാണ് താരം അറിയപ്പെടുന്നത്.
മലയാളികളായ എൻ. കെ. മൊയ്തുവിന്റേയും ലളിതയുടെയും മകളായിട്ടാണ് താരത്തിന്റെ ജനനം. താരത്തിന്റെ അച്ഛൻ മൊയ്തു ഒരു ഇസ്ലാംമതവിശ്വാസിയും മാതാവ് ലളിത ഒരു ഹൈന്ദവ വിശ്വാസിയുമായിരുന്നു. പിതാവ് മൊയ്തു കണ്ണൂരിലെ തലശ്ശേരിയിൽ നിന്നുള്ളയാളും മാതാവ് തിരുവല്ല സ്വദേശിയുമാണ്. താരാട്ടിന്റെ ജനനത്തിന് പിന്നാലെ മുംബൈലേക്കാണ് ചേക്കേറിയത്. മുംബൈയിലെ ജെ. ബി. വച്ച പാർസി ഗേൾസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നദിയ സർ ജാംഷെറ്റ്ജി ജീജെബോയ് സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. അക്കാലത്ത് സിനിമകളുടെ തിരക്കിൽപ്പെട്ടതിനാൽ കോളേജ് വിദ്യാഭ്യാസം തുടരാനായില്ല. പിന്നീട് അമേരിക്കൻ ഐക്യനാടുകളിലെ താമസത്തിനിടെ മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് - റേഡിയോ & ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും താരത്തിന് നേടാൻ സാധിച്ചിരുന്നു.
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ് നേടിയ ആദ്യമായി അഭിനയിക്കുന്നത്. ഇതിലെ താരത്തിന്റെ കഥപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇന്നും മലയാളിക്ക് ആയിരം കണ്ണുമായി കാത്തിരുന്നു, ഈ ഗാനം പ്രിയപ്പെട്ടതാണ്. നോക്കെത്താദൂരത്ത് കണ്ണ്‌നട്ട് എന്ന ചിത്രത്തിലെ ഈ ഗാനമായിരുന്നു ഒരുകാലത്ത് ഏവരും പാടി നടന്നിരുന്നതും. ഇതിന്റെ തമിഴ് റീമേക്കായ പൂവേ പൂച്ചൂടവ എന്ന ചിത്രത്തിലും താരം തിളങ്ങിയിരുന്നു. നാദിയ നായികയായിട്ടെത്തിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ എണ്‍പതുകളിലായിരുന്നു കൂടുതലും പിറന്നത്. തമിഴിലിലും മലയാളത്തിനൊപ്പം തന്നെ നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാനും താരത്തിന് കഴിഞ്ഞു. സിനിമാഭിനയത്തില്‍ സജീവമാണെങ്കിലും മലയാളത്തില്‍ ഇടയ്ക്ക് മാത്രമേ അഭിനയിക്കാറുള്ളു. കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി സിനിമ മേഖലയിൽ നിന്നും എത്തിയിരുന്നതും. നിരവധി സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്.സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽഒരു പക്ഷെ ആർട്ടിന്റെ ലോകത്തേയ്കക് പോകുമായിരുന്നുവെന്ന് നദിയ മെയ്തു ഒരുവേള തുറന്ന് പറഞ്ഞിരുന്നു.
മഹാരാഷ്ര ബ്രാമിന് ആയ ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഒരു പ്രണയ വിവാഹമാണ്. സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയില്‍ താമസിക്കുകയാണ്. 1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലേയ്ക്കു പോയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. നീരാളിഎന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിലായിരുന്നാലും നാദിയ ഏറെ ശ്രദ്ധ നൽകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.