ഫാന്റം എന്ന മലയാള ചിത്രത്തിലൂടെ ഏവർക്കും സുപരിചിതയായ ഒരു നായികയാണ് മോണിക്ക. ചിത്രത്തിൽ ഹേമ എന്ന കഥാപാത്രമായെത്തി താരം പ്രേക്ഷക കൈയ്യടിയും നേടിയെടുത്തു. ഇതിൽ നിഷാന്ത് സാഗറിന്റെ ജോഡിയായിട്ടാണ് താരം ശ്രദ്ധ നേടുന്നതും. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു ബാലതാരമായാണ് സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ ഇന്നും മലയാളി പ്രേക്ഷകർക്ക് പാര്‍വണ എന്ന പേരിലാണ് താരത്തെ ഏറെ പരിചിതം .
1985 ഓഗസ്റ്റ് 25 ന് മാരുതി രാജ് ഗ്രേസി ഡംമ്പത്തികളുടെ മകളായി കോട്ടയം കാരിയായി രേഖാ മാരുതിരാജ് എന്ന പേരിൽ ആണ് താരത്തിന്റെ ജനനം.അവസര പോലീസ് 100 എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. നാൽപ്പതിൽ അതികം സിനിമകളിൽ ബാലതാരമായി പാർവണ എന്ന മോണിക്ക വേഷമിടും ചെയ്തിട്ടുണ്ട്. അങ്കിൾ ബണ് എന്ന മലയാള ചിത്രത്തിലും താരം ബാലതാരമായി വേഷമിട്ടിരുന്നു. തമിഴ്, മലയാളം, കന്നട,തെലുങ്ക്, സിന്ഹള എന്നി ഭാഷകളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മലയത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലാണ് താരം ഏറെ ശ്രദ്ധേയായിരിക്കുന്നത്. വിജയകാന്ത് നായകനായ എന്‍ ആസൈ മച്ചാന്‍ എന്ന ചിത്രത്തിലെ അഭിനയിച്ചിന് 94ല്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരത്തിന് വരെ താരത്തെ അർഹയാക്കി. അഴകി, കാതല്‍ അഴിവതില്ലൈ, ഭഗവതി, ദാസ്, ശണ്ടൈക്കോഴി, സിലന്തി, അ ആ ഇ ഈ, ഗൗരവങ്കള്‍ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ നടിയായും സഹടിയായും മോണിക്ക പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. പാര്‍വണ എന്നാണ് തീര്‍ത്ഥാടനം, ഫാന്റം, കണ്ണിനും കണ്ണാടിക്കും, ചിലന്തി, 916 എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ മോണിക്ക അറിയപ്പെട്ടരുന്നത്.
എം എം മോഹൻ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം കടന്ന് വന്നത്. അതേസമയം രണ്ട് അന്താരാഷ്ട്ര ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ദ പ്രയാർ ഇൻ ദ ഏഞ്ചൽ , റോസ് കെലെ എന്ന ചിത്രത്തിലുമാണ് താരം അഭിനയിച്ചത്. 2014 മെയ് 30നാണ് മോണിക്ക ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറിയതോടെ പേര് എം ജി റാഹിമ എന്നാക്കി. അതോടൊപ്പം തന്നെ താൻ അഭിനയം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. “ഞാൻ പ്രണയത്തിന്റെയോ പണത്തിന്റെയോ പേരിൽ പരിവർത്തനം ചെയ്തിട്ടില്ല; ഞാൻ അത്തരമൊരു വ്യക്തിയല്ല. എനിക്ക് ഇസ്ലാമിക തത്ത്വങ്ങൾ ഇഷ്ടമാണ്, അതിനാൽ ഞാൻ ഇസ്ലാം സ്വീകരിച്ചു. ഒരിക്കൽ എന്റെ മാതാപിതാക്കൾ ക്രമീകരിച്ച മാധ്യമങ്ങളുമായുള്ള എന്റെ വിവാഹത്തെക്കുറിച്ച് ഞാൻ അറിയിക്കും, ഒപ്പം എന്റെ പിതാവിന്റെ പൂർണ്ണ പിന്തുണയ്ക്ക് ഞാൻ ശരിക്കും നന്ദി പറയുന്നു. എന്റെ പേര് മാറ്റണമെന്ന് എനിക്ക് ബോധ്യപ്പെട്ടില്ല, പക്ഷേ ഒടുവിൽ, ഞാൻ എന്റെ പേര് M.G എന്ന് മാറ്റി. റഹിമ (മാരുതി രാജ് (അച്ഛൻ), ജി. - ഗ്രേസി (അമ്മ). ഇനി മുതൽ ഞാൻ സിനിമകളിൽ അഭിനയിക്കില്ല, ഇത് കുറച്ച് വേദന നൽകുന്നു, പക്ഷേ ഞാൻ എന്റെ മനസ്സ് മാറ്റില്ല ”. എന്നുമാണ് മോണിക്ക തുറന്ന് പറഞ്ഞത്. താരത്തിന്റെ ഭർത്താവിന്റെ പേര് മാലിക്ക് എന്നുമാണ്. നിലവിൽ ചെന്നൈയിൽ താരം താമസമാക്കിയിരിക്കുന്നത്.