കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. താരത്തിന്റെ യഥാർത്ഥ പേര്-മഹേശ്വരി അമ്മ ennan . കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
കായംകുളത്ത് ചെറിയ ഒരു വീട്ടിലായിരുന്നു തന്റെ പഴയ വീടെന്നും, ഒരു ഓണക്കാലത് അച്ഛൻ അയച്ചു തന്നെ 250 രൂപ കൊണ്ട് അമ്മ തന്ന ലിസ്റ്റ് പ്രകാരം സാധങ്ങൾ വാങ്ങി കൊണ്ട് താൻ വന്നെന്നും. വീട്ടിൽ കിണർ ഇല്ലാത്തതിനാൽ കുഞ്ഞു അനിയനെ നോക്കിക്കോണം എന്ന് പറഞ്ഞ ശേഷം അമ്മ സാധങ്ങൾ നിലത്ത് വെച്ച ശേഷം കുളത്തിൽ വെള്ളം എടുക്കാൻ പോയെന്നും കെപിഎസി ലളിത പറയുന്നു.
എന്നാൽ ഓണമായത് കൊണ്ട് പുലി കളിയും മറ്റും വീടിന് മുന്നിൽ കൂടി പോയപ്പോൾ അത് കണ്ട് താൻ അവർക്ക് ഒപ്പം പോയെന്നും എന്നാൽ മടങ്ങി വന്നപ്പോൾ ഓണത്തിന് വേണ്ടി വാങ്ങിയ ആഹാര സാധങ്ങളും മറ്റും ഒരു പട്ടി കയറി കഴിക്കുകയും നശിപ്പിക്കുകയും ചെയ്തു, ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ലെന്നും കെപിഎസി ലളിത പറയുന്നു.
അൽപം കഴിഞ്ഞ് അമ്മ കയറി വന്നപ്പോൾ എല്ലാം കണ്ട് തന്നെ വഴക്ക് പറഞ്ഞെന്നും ഓണത്തിന് കഴിക്കാൻ ഉള്ള ആഹാര സാധങ്ങൾ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നതും കണ്ടപ്പോൾ അത് സഹിക്കാൻ വയ്യാതെ അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചെന്നും പിന്നീട് ആശുപത്രിയിൽ ബോധം വന്നപ്പോൾ എല്ലാവരും തന്നെ ആശ്വാസിപ്പിച്ചെന്നും താരം പറയുന്നു. അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്പോൾ ഇപ്പോളും വിമ്മിഷ്ടം വരുമെന്നും ഒരുപക്ഷേ അന്ന് മരിച്ചിരുന്നേൽ ഇന്ന് ഇ നിലയിൽ തനിക്ക് നില്കാൻ പറ്റിലായിരുന്നുവെന്നും കെപിഎസി ലളിത ഒരുവേള തുറന്ന് പറഞ്ഞിരുന്നു.
ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്ന ലളിത മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.മകൻ - സിദ്ധാർഥ് നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ പ്രിയദർശന്റെ കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുരുഷാധിപത്യവും സ്ത്രീകള്‍ക്ക് മേലുള്ള ചൂഷണവും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് പ്രമുഖ നടി കെ.പി.എ.സി ലളിത. അടൂര്‍ഭാസി എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും ഹാസ്യസാമ്രാട്ടില്‍ നിന്നാണ് തനിക്ക് ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നതെന്ന് കെ.പി.എ.സി ലളിത പറയുന്നു.
ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീര്‍ സാറിനെക്കാള്‍ സ്വാധീനവും പ്രാപ്തിയും അടൂര്‍ഭാസിക്കുണ്ടായിരുന്നു. ഒരിക്കല്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തി വളരെയധികം മദ്യപിക്കാന്‍ തുടങ്ങി. ഒടുവില്‍ ഛര്‍ദ്ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടന്‍ ബഹദൂര്‍) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടങ്ങിയപ്പോള്‍ സഹികെട്ട് അന്ന് മലയാളത്തില്‍ നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ ഞാന്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അടൂര്‍ഭാസിക്കെതിരെ പരാതി നല്‍കാന്‍ നീ ആരെന്ന് ചോദിച്ച് സംഘടനയുടെ അദ്ധ്യക്ഷനായ നടന്‍ ഉമ്മര്‍ ശകാരിക്കുകയായിരുന്നു. നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ഈ സ്ഥാനത്തിരിക്കാന്‍ എന്ന് ഒടുവില്‍ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു-കെ.പി.എ.സി ലളിത പറഞ്ഞു.
മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. ഒരു സംവിധായകൻ എന്ന നിലയിൽ ഭരതൻ വിജയം നേടിയിരുന്നു എങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ ഭരതന് സിനിമകള്‍ വാണിജ്യപരമായി നഷ്ടമായിരുന്നു. എന്നാൽ ബോക്സ് ഓഫീസില്‍ അക്കാലത്ത് ക്ലാസ് ചിത്രത്തിനൊപ്പം വാണിജ്യ വിജയത്തിനും പ്രാധാന്യം നല്‍കി കൊണ്ട് ഭരതന്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളാണ് വലിയ പരാജയം നേരിട്ടതും. ആരവവും, ചാട്ടയും ദേവരാഗവും ശുഭാപ്തി വിശ്വാസത്തോടെ ചെയ്ത സിനിമകള്‍ ആയിരുന്നുവെന്നും എന്നാല്‍ വലിയ പരാജയം സൃഷ്ടിച്ചത് സാമ്പത്തികമായി പോലും കെപിഎസി ലളിതയെ ഉലച്ചു കളഞ്ഞിരുന്നു. താലിമാല പോലും വില്‍ക്കേണ്ടി വന്ന അവസ്ഥയായിരുന്നു അന്ന് ലളിതയ്ക്ക്.