Latest News

ചേട്ടനാണ് അത് മുന്നോട്ട് വെച്ചത്; ആ ആലോചനക്ക് ഒടുവിൽ തീരുമാനം എടുത്തു; തുറന്ന് പറഞ്ഞ് നടി കാവ്യ മാധവൻ

Malayalilife
ചേട്ടനാണ് അത് മുന്നോട്ട് വെച്ചത്;  ആ ആലോചനക്ക് ഒടുവിൽ തീരുമാനം എടുത്തു; തുറന്ന് പറഞ്ഞ് നടി കാവ്യ മാധവൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. നിരവധിയോ സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതാരടിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നടൻ ദിലീപ് ആണ് താരത്തിന്റെ ഭർത്താവ്. ഇപ്പോൾ മൂന്നു വയസ്സുകാരിയുടെ അമ്മ കൂടിയാണ് കാവ്യ. ഒരു ബിസിനെസ്സ് സംരഭക കൂടിയായ കാവ്യയുടെ പഴയകാല വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ  വൈറലായി മാറുന്നത്

ഞാൻ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി എന്റെ ഒരു കാര്യം പറയാൻ വേണ്ടി ഒരു പ്രസ് മീറ്റ് വയ്ക്കുന്നത്. പലപ്പോഴും പ്രസ് മീറ്റിന്റെ ഭാഗമായി ഇരുന്നിട്ടുണ്ട്. പുതിയ ഒരു സംരംഭത്തിലേക്ക് കടക്കുന്ന സന്തോഷവ വാർത്ത പറയാൻ ആയി വിളിച്ച സന്തോഷത്തിൽ കാവ്യ സംസാരിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്. 

ലക്ഷ്യ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റ് ലോഞ്ചിന്റെ ഭാഗമായിട്ടാണ് കാവ്യ മാധ്യമങ്ങളെ കണ്ടത്. നാത്തൂൻ റിയക്കും ചേട്ടൻ മിഥുനും ഒപ്പം നടത്തിയ പ്രസ് മീറ്റിൽ കാവ്യ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർ ഒരിക്കൽ കൂടി ഏറ്റെടുത്തിരിക്കുന്നത്.

സിനിമ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യണമെന്ന കാവ്യയുടെ ദീർഘനാളത്തെ ചിന്തയാണ് ലക്ഷ്യ എന്ന ലക്ഷ്യത്തിൽ എത്തിച്ചത്. അപ്പോൾ തന്റെ തീരുമാനത്തിന് ഒപ്പം ആയിരുന്നു കുടുംബം പ്രത്യേകിച്ചും ചേട്ടൻ മിഥുൻ എന്നും കാവ്യ വൈറലാകുന്ന വീഡിയോയിൽ പറയുന്നു. ഒരു വർഷത്തോളം ഇതേ ആശയം മനസിൽ കിടന്ന് ഏറ്റവും ഒടുവിൽ തീരുമാനം എടുക്കുകയായിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.
സിനിമക്ക് ഒപ്പം എന്താ ചെയ്യുക, എന്നുള്ള ആലോചനക്ക് ഒടുവിൽ ആണ് തീരുമാനം എടുക്കുന്നത്. ടെക്സ്റ്റൈൽസിൽ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂർണ്ണമായും ഇറങ്ങാൻ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല എന്നും കാവ്യ പറയുന്നുണ്ട്. എപ്പോഴും യാത്രയിൽ ആയിരിക്കണം, ട്രെൻഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെൻഷനും ആദ്യകാലങ്ങളിൽ കാവ്യക്ക് ഉണ്ടായിരുന്നു.


തന്റെ ചേട്ടൻ ഫാഷൻ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓൺലൈൻ സംരഭം തുടങ്ങിക്കൂടെ എന്ന ആശയം മുൻപോട്ട് വച്ചത്. ആദ്യകാലങ്ങളിൽ തനിക്ക് ഒരു പേടി ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് വളരെ ഈസിയായി തോന്നി എന്നും കാവ്യ പറഞ്ഞിട്ടുണ്ട്. ലക്ഷ്യ എന്ന പേര് തീരുമാനിക്കുമ്പോൾ ഒരു അർഥം ഉണ്ടാകണം, സിംപിൾ ആകണം, പൂർണ്ണത ഉണ്ടാകണം ഒരു പോസിറ്റിവിറ്റി ഉണ്ടാകണം എന്ന തോന്നൽ ഉണ്ടായിരുന്നു. സിനിമ പോലെ തന്നെ കുടുംബം പോലെയാണ് തനിക്ക് ബിസിനസ്സും എന്ന് കാവ്യ വൈറൽ വീഡിയോയിൽ പറയുന്നു. എന്തിനും തന്റെ ഒപ്പം നിഴലായി കുടുംബം ഉണ്ടെന്നും അവരാണ് തന്റെ അടിത്തറയെന്നും കാവ്യാ പറഞ്ഞിട്ടുണ്ട്.

Actress kavya madhavan old interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES