Latest News

14-ാം വയസില്‍ മണിക്കുട്ടന്റെ നായിക; ലാലേട്ടന്റെ അനുഗ്രഹത്തോടെ രാമച്ചം ബിസിനസ്; പിന്നാലെ വിവാദങ്ങളും;തൊടുപുഴക്കാരി ഹണി റോസിന്റെ ജീവിതത്തിലൂടെ

Malayalilife
14-ാം വയസില്‍ മണിക്കുട്ടന്റെ നായിക; ലാലേട്ടന്റെ അനുഗ്രഹത്തോടെ രാമച്ചം ബിസിനസ്;  പിന്നാലെ വിവാദങ്ങളും;തൊടുപുഴക്കാരി ഹണി റോസിന്റെ ജീവിതത്തിലൂടെ

ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്.  നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ ചുരുങ്ങിയ കാലയളവിനുള്ളിൽ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം ആയിരുന്നു ഏറെ പ്രശസ്തി നേടി കൊടുത്തതും.

തൊടുപുഴയ്ക്കടുത്ത മൂലമറ്റത്തെ ഒരു സീറോ മലബാർ ഓര്ത്തഡോക്സ് കുടുംബത്തിൽ വർക്കി റോസിലി ദമ്പതികളുടെ മകളായി ജനിച്ച ഹണി റോസ്, മൂലമറ്റം  ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം  ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദവും കരസ്ഥമാക്കിയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ അടങ്ങിയിരുന്ന് പഠിക്കാനൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നും ഒരുവേള താരം തുറന്ന് പറഞ്ഞിട്ടുണ്ട്.  മടി കാരണം പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്. പത്തില്‍ പഠിക്കുന്ന വേളയിലാണ്  ഹണി സിനിമയിലേക്ക് വരുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് തമിഴിലേക്കും തെലുങ്കിലേക്കും എല്ലാം ഒരു ചേക്കേറ്റം നടത്തിയിരുന്നു. താരത്തിന്റെ തമിഴ് ചിത്രമായ  മുതല്‍ കനവെ  എന്ന ചിത്രം ഹിറ്റ് ആകുകയും ചെയ്തിരുന്നു. താരത്തിന് മലയാള സിനിമയിൽ രണ്ടാമത് ഒരു മടങ്ങി വരവിന് ഇടയാക്കിയത്  ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു. താരം ഇതിനോടകം തന്നെ നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

അതേസമയം സ്വന്തം പേരിൽ ഒരു ബ്രാൻഡ് ഇറക്കി കൊണ്ടും ഹണി വിജയം നേടുകയും ചെയ്യുകയാണ്.  രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ഹണിറോസ് ബ്രാന്‍ഡ് ചെയ്തിറക്കിയപ്പോള്‍ ലോഞ്ച് ചെയ്തത് മോഹന്‍ലാലായിരുന്നു. ഹണിയുടെ കുടുംബത്തിനു നേരത്തേയുണ്ടായിരുന്ന ബിസിനസായിരുന്നു ഇത്. ബിസിനസ് തുടങ്ങുമ്ബോള്‍ തീര്‍ച്ചയായും ലാഭം മനസ്സില്‍ക്കാണും. എന്നാല്‍, ഞങ്ങള്‍ ഇതിനൊപ്പം കുറച്ചു വീട്ടമ്മമാര്‍ക്കു ജോലിയും നല്‍കുന്നു. ഇന്ന് യൂണിറ്റില്‍ നൂറിലേറെപ്പേരുണ്ട്. എല്ലാം അടുത്തുള്ള ചേച്ചിമാര്‍. അമ്മയാണു കാര്യങ്ങളെല്ലാം നോക്കുന്നത്. ഞാന്‍ സമയം കിട്ടുമ്ബോഴൊക്കെ ഓടിയെത്തും. രാമച്ചം കൊണ്ടുവരുന്നതു തൃശൂരില്‍ നിന്നാണ്. രാമച്ചത്തിന്റെ വേരാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഒപ്പം രാമച്ചം കിടക്ക, ഓയില്‍ ബിസിനസുകളുമുണ്ട് എന്നും ഒരുവേള ഹണി തുറന്ന് പറഞ്ഞിട്ടുമുണ്ട്.


സിനിമയായാലും കുടുംബ ബന്ധങ്ങളായാലും അത് ദീർഘകാലം നിലനിർത്താറില്ലാത്ത വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഹണി. ഹണിയുടെ ജീവിതത്തിൽ എല്ലാവിധ സപ്പോർട്ടും നൽകി വരുന്നത് താരത്തിന്റെ മാതാപിതാക്കൾ തന്നെയാണ്. വീട്ടുകാരുടെ  പൊന്നു കൂടിയാണ് ഹണി. thamizhil താരത്തെ സൗന്ദര്യ എന്ന പേരിലാണ് അറിയപ്പെടുന്നത്.  വൺ ബൈ ടു എന്ന സിനിമയിലെ ലിപ് ലോക്ക് രംഗം ഏറെ വിവാദഹങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു. താരം അതിന് നൽകിയ പ്രതികരണവും ഏറെ ചർച്ചചെയ്യപ്പെട്ടു. ആ സിനിമയിൽ ആ രംഗം അത്യാവശ്യമായിരുന്നു. സിനിമയുടെ ആവശ്യത്തിനുവേണ്ടി ആ രംഗം ഞാൻ അഭിനയിച്ചു. പക്ഷേ പിന്നീട് അത് സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുകയുണ്ടായി. അതാണ് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയത്.അതുകൊണ്ട് ഇനി ഒരു ലിപ്ലോക്ക് രംഗത്തിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിനുമുമ്പ് ഒരു പത്ത് പ്രാവശ്യമെങ്കിലും ഞാൻ ആലോചിക്കുമെന്ന് താരം ഒരുവേള വെളിപ്പെടുത്തുകയും ചെയ്തു.

Read more topics: # Actress honey rose real life
Actress honey rose real life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES