മലയാളിപ്രേക്ഷകർക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട താരമാണ് അഞ്ജു. ബാലതാരമായാണ് അഞ്ജു അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം നായികയായി തിളങ്ങാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും അഞ്ജു മനസ്സ് തുറന്നതാണ് ശ്രദ്ധ നേടുന്നത്. അഞ്ജു ഇക്കാര്യങ്ങളെക്കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിൽ ആണ് സംസാരിച്ചത്.
ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ നടിയാണ് താൻ. തുടക്കകാലത്ത് യാതൊരു തര ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നാൽ പുതുതായി കടന്നുവന്നവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. അവര്‍ തന്നെ കാണുന്ന രീതി വേറെയായിരുന്നു. അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ രാത്രിയ്ക്ക് രാത്രി സിനിമ ഉപേക്ഷിച്ച് വന്ന അവസ്ഥകള്‍ വരെ നേരിട്ടിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.
ഇന്റസ്ട്രിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാവും എന്ന് അറിയാവുന്നത് തന്നെ എപ്പോഴും തന്റെ അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നുവെന്നും അവർ പറയുന്നു. എന്നിട്ടും രാത്രി, തന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ടെന്നാണ് അഞ്ജു പറയുന്നത്. ആദ്യം ക്ഷമിക്കുമായിരുന്നു എന്നിട്ടും രക്ഷയില്ലാതെ വരുമ്പോള്‍ സിനിമ ഉപേക്ഷിച്ച് വരിക വരെയുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.
സിനിമ മടുത്ത സമയത്താണ് താൻ പ്രഭാകറിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് തന്റെ അച്ഛനെക്കാള്‍ പ്രായമുണ്ടായിരുന്നു. പതിനേഴാം വയസ്സിലാണ് താൻ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ഒന്നര വര്‍ഷമാണ് ഞങ്ങൾ ഒരുമിച്ച് ജീവിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ തനിക്ക് കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, താന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്നും താൻ അറിയുന്നത്.
ആ ബന്ധത്തില്‍ എന്നെക്കാള്‍ പ്രായമുള്ള മക്കള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സത്യം അറിഞ്ഞതോടെ താന്‍ അയാളോട് സംസാരിക്കാതെയായി വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ തന്നെ തിരിച്ച് വിളിക്കാന്‍ വന്നിരുന്നു. പക്ഷെ താന്‍ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ മരിച്ചു എന്ന വിവരം വന്നത്. എന്നിട്ടും തനിക്ക് പോകാന്‍ തോന്നിയില്ല, പോയില്ല. മോന്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛന്‍ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അമ്മയില്ലേ എന്ന് അവൻ പറയും. അതാണ് തന്റെ സന്തോഷംമെന്നും അഞ്ജു കൂട്ടിച്ചേർത്തു.