മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും. അച്ഛന്‍ മുസ്ലിമും അമ്മ ഹിന്ദുവുമായതുകൊണ്ട് ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. അതിനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നുമാണ് അനു സിതാര ഒരുവേള തുറന്ന് പറഞ്ഞത്. കഴിഞ്ഞ 25 വർഷങ്ങളായി നാടക രംഗത്ത് പ്രവർത്തിച്ചു വരുന്ന സാലാം മകളോടൊപ്പം സിനിമയിവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനു സിത്താര,- ദിലീപ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വ്യാസൻ സംവിധാനം ചെയ്ത ശുഭരാത്രിയിൽ ശ്രദ്ധേയമായ റോളിൽ സലാം എത്തിയിരുന്നു. അതോടൊപ്പം തന്നെ അനുവിന്റെ മറ്റൊരു ചിത്രമായ ക്യാപ്റ്റൃനിലും ചെറിയ വേഷത്തിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. കോളേജിൽ പഠിപ്പിക്കാൻ പോയസമയത്തായിരുന്നു അനുവിന്റെ വാപ്പ 'അമ്മ രേണുകയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഒരു വർഷത്തെ പ്രണയത്തിന് ഒടുവിൽ ഒളിച്ചോടുകയുമായിരുന്നു. അനുവിന്റെ 'അമ്മ മികച്ച ഒരു നർത്തകി കൂടിയാണ്.
ചെറുപ്പം തൊട്ടെ ഉണ്ടായിരുന്ന പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് നടിയുടെ ഭര്‍ത്താവ്. ബാംഗ്ലൂർ ആസ്ഥാനമാക്കി ഇൻ്റീരിയർ ഡിസൈനിങ് സ്ഥാപനവും വിഷ്ണു നടത്തുന്നുണ്ട്. അനുവിൻ്റെ ഫോട്ടോഷൂട്ടുകളിൽ മിക്കതും നടത്താറുള്ളത് വിഷ്ണു തന്നെയാണ്. അനുവിന്റെ കുടുംബത്തെ കുറിച്ച് അധികം ആര്‍ക്കും അത്ര പരിചയമില്ലെങ്കിലും ഭര്‍ത്താവിനെ എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ സജീവമായി അഭിനയിച്ച് തുടങ്ങിയതോടെ പല പരിപാടികളിലും അനുവും ഭര്‍ത്താവും ഒന്നിച്ചായിരുന്നു എത്തിയിരുന്നത്. 2015 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ മനോഹരമായ അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് അനു സിത്താരയും ഭര്‍ത്താവും. വളരെയധികം ലളിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന വിഷ്ണുവുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇവരുടെത് മനോഹരമായ ഒരു പ്രണയ കഥയാണ്.
പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് വിഷ്ണുവിനെ ആദ്യമായി അനു ശ്രദ്ധിക്കുന്നത്. സ്കൂളിൽ നിന്നും മടങ്ങുന്ന അനുവിനെയും കാത്ത് പതിവായി ഒരു ചായക്കടയുടെ മുന്നിൽ എന്നും വിഷ്ണു അനുസിത്താരയുടെ വരവ് കാണാൻ വേണ്ടി നിൽക്കാറുണ്ട്. എന്നാൽ ഒരിക്കൽ പോലും വിഷ്ണു അനുവിന്റെ അടുത്ത് വരുകയോ, ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ഈ ചെറുപ്പക്കാരനെ ആളുകൾ പതിയെ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. എല്ലാ ദിവസവും അനുവിനെയും കാത്ത് നിൽക്കുന്നത് ഒരു പതിവായിരുന്നു. എന്നാൽ ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് തന്നെ അനു അമ്മയുടെ മൊബൈൽ മേടിച്ച് വിഷ്ണുവിനെ വിളിക്കുകയും തന്റെ ഇഷ്‌ടക്കേട് അദ്ദേഹത്തിന്റെ അറിയിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിഷ്ണുവിന് ഒരു താക്കിതും വിഷ്ണുവിന് നൽകി. എന്നെ കാത്ത് നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ വീട്ടിൽ വലിയ പ്രശ്നമാകുമെന്നും അനു അന്ന് വിഷ്ണുവിനോട് തുറന്ന് പറയുകയും ചെയ്‌തിറയുന്നു. എന്നാൽ തന്റെ ആവശ്യം വിഷ്ണു നിരാകരിക്കുമെന്നു കരുതിയിടത്ത് നിന്നും അടുത്ത ദിവസം മുതൽ വിഷ്ണുവിനെ ആ കടയുടെ പരിസരത്ത് ഒന്നും തന്നെ കാണാനായില്ല. അത് അണുവിലും വലിയ ഉത്കണ്ഠയായിരുന്നു ഉളവാക്കിയത്. ഇതേ തുടർന്ന് അനു വിഷ്ണുവിനെ വിളിക്കുകയും ചെയ്തു. ഇതോടെ തന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവിന്റെ ഗുണമാണ് അനുവിനെ ആദ്യം ആകർഷിച്ചത്. വിഷ്ണുവേട്ടൻ ഇല്ലാതൊരു ജീവിതമായിരുന്നെങ്കിൽ സാധാരണ ജോലി ചെയ്ത വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു എന്നും അനു ഒരുവേള തുറന്ന് പറഞ്ഞിരുന്നു. അനുവിനെക്കാൾ അഞ്ച് വയസ്സ് മൂത്തതാണ് വിഷ്ണു. അദ്ദേഹത്തെ അനുവിന്റെ അനിയനായും ബന്ധുവായും ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.
പ്രണയത്തിന്റെ കാര്യത്തിൽ മക്കൾകക് രക്ഷിക്കത്തക്കൾ എന്ന നിലയിൽ പ്രണയത്തിന് ജാതിയും മതവും വർഗവുമൊന്നുമില്ല എന്നാണ് നൽകിയ ഉപദേശം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഒരു കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യബോധം വേണം. അതിനു വേണ്ട പരിശ്രമിക്കുകയും സ്വന്തം കാലിൽ നിൽക്കുകയും വേണം എന്നുമാണ് നടിയുടെ വാപ്പ അബ്ദുൽ സലാം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തന്റെ വയനാട്ടിലെ വീടിന്റെ വിശേഷങ്ങളും അമ്മമ്മയുടെ ചില സൗന്ദര്യ ടിപ്സുമായി എല്ലാം തന്നെ താരം എത്താറുണ്ട്.
അടുത്തിടെയായിരുന്നു അനുസിത്താര ഈദ് ആശംസകൾ നേർന്നു കൊണ്ട് ഒരു വീഡിയോ പങ്കുവച്ചത്. താരത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നത്. വിഡിയോയിൽ തട്ടമിട്ടു കൊണ്ടാണ് താരം എത്തിയത്. എന്നാൽ വീഡിയോയ്ക്ക് ചുവടെ ചിലർ താരം മതം മാറിയോ എന്നുള്ള ചോദ്യമായിട്ടായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇതിന് താരം മാറി എന്നും അതും മനുഷ്യനിലേക്ക് എന്നുമായിരുന്നു അനുസിത്താര നൽകിയ മറുപടി.