പോക്സോ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന നടന്‍ ശ്രീജിത്ത രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിവിരം അയാള്‍ അറിഞ്ഞത് ഇന്നലെ വൈകുന്നേരം.
ഹൈക്കോടതി വിധിയുടെ പകര്‍പ്പുമായി ടി ജി രവിയും ബന്ധുക്കളും സെക്ഷന്‍സ് കോടതിയില്‍ എത്തി അറ്റസ്റ്റ് ചെയ്ത ശേഷം വിയ്യൂര്‍ ജില്ലാ ജയിലില്‍ എത്തിയത് വൈകുന്നരം 4.20ന്. കോടതി ഉത്തരവ് ഇവര്‍ കൈമാറിയ ശേഷം ശ്രീജിത് രവിയെ സൂപ്രണ്ടിന്റെ റൂമിലേയ്ക്ക് വിളിപ്പിച്ചാണ് ജാമ്യം വിവരം അറിയിച്ചത്. ടി ജി രവിയും ബന്ധുക്കളും കോടതി ഉത്തരവ് കൈമാറിയ ശേഷം ജയിലിന് പുറത്ത് നിലയുറപ്പിച്ചു. അര മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയായതോടെ ശ്രീജിത്ത് രവി പുറത്ത് എത്തി.
കാത്ത് നിന്ന അച്ഛന്‍ ടി ജി രവിയെകെട്ടിപ്പിടിച്ച് വിതുമ്ബി. പിന്നീട് ബന്ധുക്കളോട് കുശലാന്വേഷണം നടത്തിയശേഷം അച്ഛനൊപ്പം വീട്ടിലേയ്ക്ക് പോയി. ശ്രീജിത് രവിക്ക് ജാമ്യം കിട്ടിയെന്ന വാര്‍ത്ത ടി വി ന്യൂസില്‍ ബ്രേക്കിങ് വന്നോപ്പോഴെ ജയില്‍ അധികൃതര്‍ അറിഞ്ഞുവെങ്കിലും പുറത്തു പറഞ്ഞില്ല. എന്തെങ്കിലും കാരണവശാല്‍ ജാമ്യ നടപടികള്‍ വൈകിയാല്‍ പുറത്തിറങ്ങല്‍ വൈകും എന്നുള്ളതുകൊണ്ടാണ് ശ്രീജിത്തിനെ ജാമ്യം കിട്ടിയ വിവരം ജയില്‍ അധികൃതര്‍ അറിയിക്കാതിരുന്നത്. ജയിലില്‍ എത്തി ആദ്യ ദിവസങ്ങളില്‍ കടുത്ത നിരാശയിലും വിഷമത്തിലും കഴിഞ്ഞിരുന്ന ശ്രീജിത്ത് രവി പിന്നിട് ജയിലിനോടു തന്നെ പൊരുത്തപ്പെടുകയായിരുന്നു.
ജയില്‍ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് വായിച്ചു. ഇടയ്ക്ക് അച്ഛനെയും ഭാര്യയേയും ജയിലില്‍ അനുവദിച്ചിരുന്ന കാര്‍ഡ് ഫോണില്‍ നിന്നും വിളിച്ച് സംസാരിച്ചു. സംസാരത്തിനിടെ സമയം കളയുന്നത് പുസ്തകം വായിച്ചാണന്ന് പറഞ്ഞതോടെ ടി ജി രവി വീട്ടില്‍ നിന്നും കൂടുതല്‍ പുസ്തകങ്ങളുമായി ശ്രീജിത്ത് രവിയെ കാണാന്‍ എത്തിയിരുന്നു. ഞായറഴ്ചകളില്‍ അനുവദിച്ചിരുന്ന സിനിമ പോലും കാണാന്‍ പോകാതെയായിരുന്നു വായന. അങ്ങനെ നോവലുകളും കഥകളുമായി നിരവധി പുസ്തകങ്ങളാണ് ശ്രീജിത്ത രവി വായിച്ച് തീര്‍ത്തത്.
കഴിഞ്ഞ ശനിയാഴ്ച ബക്രീദ് ആയിരുന്നതിനാല്‍ തടവുകാര്‍ക്ക് അന്ന് ഉച്ചഭക്ഷണമായി ബിരിയാണിയാണ് വിളമ്ബിയത്. ശ്രീജിത്ത രവി അത് വയറു നിറച്ച് കഴിക്കുകയും ചെയ്തു. കൂടാതെ ജയിലിലെ കോഫി ബാറില്‍ നിന്നും ചായയും ബ്സ്‌കറ്റും വാങ്ങി കഴിച്ചിരുന്നു. ഇങ്ങനെ ജയിലിനോടു ഇണങ്ങി വന്ന ശ്രീജിത്ത് രവി പോലും ജാമ്യം പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് കോടതി അനുവദിച്ചത് ശ്രീജിത്ത് രവിയെ വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് വിയ്യൂര്‍ സബ് ജയിലില്‍ എത്തിച്ചത്.ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സൂപ്രണ്ടിന് മുന്നില്‍ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് രവി പൊട്ടിക്കരഞ്ഞു.
താന്‍ മൂന്ന ദിവസമായി മരുന്ന് കഴിക്കുന്നില്ലന്നും മാനസിക പ്രശ്നം ഉണ്ടെന്നും അബദ്ധം പറ്റിയതാണെന്നും ശ്രീജിത്ത് രവി കരഞ്ഞു പറഞ്ഞു. ഇതിനിടെ സൂപ്രണ്ടും മറ്റു ജയില്‍ ജീവനക്കാരും ആശ്വസിപ്പിച്ചെങ്കിലും ശ്രീജിത്ത് കരിച്ചില്‍ നിര്‍ത്തിയിരുന്നില്ല. . 1608ാം നമ്ബര്‍ തടവുകാരനായ ശ്രീജിത്ത് രവിയെ രണ്ടു വാര്‍ഡന്മാര്‍ ചേര്‍ന്ന് ഡി ബ്ലോക്കിലെ രണ്ടാം നിലയിലെ സെല്ലില്‍ എത്തിച്ചു. അപ്പോഴും ശ്രീജിത്ത് വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു. കേസില്‍പ്പെട്ടതുമൂലം പൊതു സമൂഹം എന്തു വിചാരിക്കും കുടുംബാംഗങ്ങളുടെ അവസ്ഥ ഇതെല്ലാം പറഞ്ഞായിരുന്നു കരച്ചില്‍. പിന്നീട് എല്ലാമായും പൊരുത്തപ്പെട്ടു.
ശ്രീജിത് രവി അറസ്റ്റിലാവുമ്ബള്‍ പിതാവ് സിനിമ താരവും ബിസിനസുകാരനുമായ ടി ജി രവി വിദേശത്തായിരുന്നു. ബന്ധുക്കളാണ് വിവരം ടി ജി രവി യെ അറിയിച്ചത്്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ടി ജി രവി തന്റെ ഹൈക്കോടിയിലെ അഭിഭാഷക സുഹൃത്തുക്കളെ ബന്ധപ്പെട്ട് ജാമ്യ സാധ്യത ആരാഞ്ഞിരുന്നു. ഇതിനിടെ തൃശൂര്‍ കോടതി ജാമ്യം നിഷേധിച്ച വാര്‍ത്തയും രവി അറിഞ്ഞു. അങ്ങനെയാണ് ജാമ്യത്തിനായി ഹൈക്കോടതിയിലേയ്ക്ക് പോകാന്‍ ഏര്‍പ്പാടാക്കിയത്. മകന്റെ രോഗം ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ചികില്‍സിക്കാമെന്ന് അച്ഛനൊപ്പം ഭാര്യയും കോടതിയെ അറിയിച്ചു. ഇതോടെയാണ് ജാമ്യം കിട്ടിയത്.
സിനിമയ്ക്ക് അപ്പുറം തൃശൂരില ടയര്‍ ബിസിനസ് രംഗത്തെ അതികായകനാണ് ടി ജി രവി. തൃസൂര്‍ നഗരത്തില്‍ രാഷ്ട്രീയത്തിനതീതമായി വലിയ സൗഹൃദത്തിന് ഉടമ കൂടിയാണ് 70കളിലെ ഈ പ്രതിനായകന്‍. ആഫ്രിക്കയില്‍ പേപ്പര്‍ റീസൈക്കിളിങ് മേഖലയില്‍ ഒരു കമ്ബിനി ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കാണ് ടി ജി രവി വിദേശത്ത് പോയത്. അവിടെയുള്ള മറ്റൊരു മകനൊപ്പം ആഫ്രിക്കയിലും ബിസിനസ് രംഗത്ത് തേരോട്ടം നടത്താനുള്ള തയ്യാറെടുപ്പിന് ഇടയിലാണ് ശ്രീജിത്ത രവിയുടെ അറസ്റ്റ് വാര്‍ത്ത അറിയുന്നത്. ഉടന്‍ തന്നെ അടുത്ത ഫ്ളൈറ്റില്‍ നെടുമ്ബാശ്ശേരിക്ക് തിരിക്കുകയായിരുന്നു.
ടി ജി രവി കൊച്ചിയില്‍ എത്തി മുതിര്‍ന്ന അഭിഭാഷകരെ കണ്ടതും മകന് അസുഖം ഉണ്ടെന്ന് സ്ഥാപിക്കാനയതും ജാമ്യം കിട്ടാന്‍ എളുപ്പമായി. ശ്രീജിത്ത് രവിക്കു ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നില്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ നല്‍കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ജാമ്യം അനുവദിച്ചത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നതിന്റെ രേഖകള്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം അനുവദിച്ചത്.
പ്രതി കൃത്യം ആവര്‍ത്തിക്കാന്‍ ഇടയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്നു കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്സോ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം നാലിനു നടന്ന സംഭവത്തില്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അയ്യന്തോള്‍ എസ്‌എന്‍ പാര്‍ക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പതിനൊന്നും പതിനാലും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ശ്രീജിത്ത് രവി നഗ്നത പ്രദര്‍ശിപ്പിച്ചെന്നാണു പരാതി.
ആഡംബര വാഹനത്തിലെത്തിയയാള്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്നു കുട്ടികള്‍ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദര്‍ശനം നടത്തി. ഇതോടെ രക്ഷിതാക്കള്‍ വെസ്റ്റ് പൊലീസിനു പരാതി നല്‍കി. പാര്‍ക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ നടനെ തിരിച്ചറിഞ്ഞു. സമാന കേസില്‍ മുന്‍പു പാലക്കാട്ടും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നല്‍കരുതെന്നു നിലപാടെടുത്തു. അങ്ങനെയാണ് റിമാന്‍ഡിലായത്.