Latest News

നടൻ നരേന്ദ്ര പ്രസാദിന്റെ ഓർമ്മകൾക്ക് 18 വയസ്

Malayalilife
നടൻ നരേന്ദ്ര പ്രസാദിന്റെ ഓർമ്മകൾക്ക് 18 വയസ്

ലയാള സിനിമയിൽ  വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു നൽകിയ അതുല്യ നടന്‍ നരേന്ദ്ര പ്രസാദിന്റെ ഓർമ്മകൾക്ക് 18  വയസ്. സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച ബഹുമുഖ പ്രതിഭയായ  ആർ. നരേന്ദ്രപ്രസാദ് 2003 നവംബര്‍ മൂന്നിന് വിടപറയുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ വി.രാഘവക്കുറുപ്പിൻ്റേയും ജാനകിയമ്മയുടേയും മകനായി 1946 ഡിസംബർ 26ന് നരേന്ദ്രപ്രസാദ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്ന് കണക്കിൽ ബിരുദം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. 1967-ൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച നരേന്ദ്രപ്രസാദ് 1968-ൽ സർക്കാർ സർവ്വീസിൽ അംഗമായി. പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം ആർട്ട്സ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ഡയറക്ടർ ആയിരുന്നു.

നാടകത്തിനോട് ഉള്ള താത്പര്യത്തെ തുടർന്ന് 1980-കളുടെ ആരംഭത്തിൽ നാട്യഗൃഹം എന്ന നാടകട്രൂപ്പ് സ്ഥാപിച്ച് അതിനുവേണ്ടി നാടകങ്ങൾ രചിക്കുകയും നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. മുരളി, ഗോപകുമാർ, അലിയാർകുഞ്ഞ്, റഷീദ് തുടങ്ങിയവർ ഈ ട്രൂപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്‌.

ആദ്യകാലങ്ങളിൽ സിനിമ അഭിനയത്തോട് താത്പര്യമില്ലാതിരുന്ന നരേന്ദ്രപ്രസാദ് ശ്യാമപ്രസാദിൻ്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി സ്ക്രീനിലെത്തുന്നത് പിന്നീട് ഏകദേശം 100 സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 1993-ലെ പൈതൃകം എന്ന സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും അദ്ദേഹം കരസ്ഥമാക്കിയെങ്കിലും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം പൂർണമായ മനസോടെ സ്വീകരിച്ചിരുന്നില്ല.

“    കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ.    ”എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
 

Actor narendra prasad death anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക