സീരിയല്‍ താരം റെയ്ജന്‍ രാജന്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിനി ശില്‍പ ജയരാജിനെയാണ് റെയ്ജന്‍ പ്രണയിച്ചു വിവാഹം ചെയ്തത്. തൃശൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായി വിവാഹം നടന്നത്. ഇരുവരുടെയും മാതാപിതാക്കളും സഹോദരങ്ങളും മാത്രം പങ്കെടുത്ത ചടങ്ങ് വളരെ ലളിതമായിരുന്നു. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് ആരാധകര്‍ പോലും ഇവരുടെ പ്രണയ വിവാഹ വിശേഷങ്ങളെല്ലാം അറിഞ്ഞത്.
വധൂവരന്മാരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും വരെ ലാളിത്യമുണ്ടായിരുന്നു. വെള്ള ജുബ്ബയും മുണ്ടുമായിരുന്നു റെയ്ജന്റെ വേഷം. സെറ്റ് സാരിയില്‍ ആണ് ശില്‍പ എത്തിയത്. അധികം ആഭരണങ്ങളും മേക്കപ്പും ഒന്നും ഇടാതെയാണ് വധു എത്തിയത്. ലുക്കില്‍ തന്നെ സിംപ്ലിസിറ്റിയുള്ള വിവാഹ ചിത്രം അതിവേഗമാണ് വൈറലായത്. സെലിബ്രിറ്റികളടക്കം പലരും ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തി. താന്‍ പ്രണയത്തിലാണ് എന്നും, വിവാഹം ഉടന്‍ ഉണ്ടാവുമെന്നും പല അഭിമുഖങ്ങളിലും പറഞ്ഞുവെങ്കിലും ഭാവി വധുവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും റെയ്ജന്‍ പുറത്ത് വിട്ടിരുന്നില്ല.
വിവാഹശേഷം കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും' എന്നാണ് വിവാഹശേഷം റെയ്ജന്‍ ആരാധകരോട് പറഞ്ഞത്. മിനി സ്‌ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന റെയ്ജന്‍ മോഡലിങ്ങിലൂടെയാണ് ഈ രംഗത്തേക്ക് പ്രവേശിച്ചത്. മകള്‍ സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജന്‍ ആത്മസഖിയിലൂടെ തിരിച്ചെത്തി. ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവില്‍ ഭാവന എന്ന സീരിയലിലാണ് റെയ്ജന്‍ അഭിനയിക്കുന്നത്.
ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവച്ചിരിക്കുകയാണ് റെയ്ജനും ഭാര്യയും. ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. പരസ്പരം എല്ലാം അറിയാം. റെയ്ജന്‍ ഏറ്റവും അധികം തകര്‍ക്കുന്ന നില്‍ക്കുന്ന സമയത്തെല്ലാം താങ്ങായി ഒപ്പം നിന്ന വ്യക്തിയാണ് ശില്‍പ. അങ്ങനെ റെയ്ജനെ ഏറ്റവും കൂടുതല്‍ അടുത്തറിയുകയും ആ സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയും ആയിരുന്നു. അതുകൊണ്ട് തുടര്‍ന്നും ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് ഇരുവരും തീരുമാനിച്ചു. എന്നാല്‍ പ്രണയിച്ചു നടക്കാനൊന്നും കഴിഞ്ഞില്ല. പ്രണയിക്കുമ്പോഴും ശില്‍പ ഹിന്ദുവും റെയ്ജന്‍ ക്രിസ്ത്യനും ആയതു കൊണ്ടു തന്നെ വേണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു.
വീട്ടുകാരുടെ സമ്മതത്തോടെ മാത്രമെ വിവാഹിതയാകൂ എന്ന് ശില്‍പയ്ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടില്‍ പ്രണയം തുറന്നു പറഞ്ഞു. റെയ്ജന്‍ ശില്‍പയുടെ വീട്ടിലെത്തി അച്ഛനോട് നേരിട്ട് സംസാരിക്കുകയായിരുന്നു. സുഹൃത് ബന്ധം നേരത്തെ അറിയാമായിരുന്നുവെങ്കിലും മതമായിരുന്നു ഇരു വീട്ടുകാരുടെയും പ്രശ്‌നം. പ്രണയം വീട്ടില്‍ അറിഞ്ഞ സമയത്ത് ശില്‍പയുടെ അമ്മയ്ക്ക് വലിയ എതിര്‍പ്പായിരുന്നു. ടിവി കാണുന്നത് പോലും വിലക്കിയിരുന്നു. സൂര്യ ടിവി വെച്ചുപോകരുതെന്നാണ് അമ്മ പറഞ്ഞത്. അവര്‍ റെയ്ജന്റെ സീരിയല്‍ കണ്ടിരുന്നവരാണ്. പിന്നീട് പ്രണയമാണെന്ന് പറഞ്ഞപ്പോള്‍ അത് നിര്‍ത്തി. മുത്തശ്ശി പറഞ്ഞത് ടിവിയിലുള്ള ആള്‍ക്കാരായതുകൊണ്ട് ശരിയാവില്ലെന്നാണ്.'
അങ്ങനെ ഇരുവീട്ടുകാരും ഈ ബന്ധത്തിന് താല്‍പര്യം കാണിക്കാതിരുന്നപ്പോള്‍ കാത്തിരിക്കാം എന്ന ഉറപ്പായിരുന്നു ശില്‍പ നല്‍കിയത്. അപ്പോഴും ഇരുവീട്ടുകാരുമായി സംസാരിക്കുകയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും ചെയ്യുകയായിരുന്നു. പതുക്കെ പതുക്കെ പിടിവാശികള്‍ അയയുകയും റെയ്ജന്‍ ശില്‍പയെ നോക്കാന്‍ കെല്‍പ്പുള്ള ആളാണെന്ന് മനസിലായപ്പോള്‍ വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു. നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കൂ എന്ന മറുപടിയാണ് വീട്ടുകാര്‍ നല്‍കിയത്. രണ്ട് വീട്ടുകാരും വിവാഹത്തിന് നിബന്ധനകളൊന്നും വെക്കുകയും ചെയ്തില്ല.
പിന്നീട് ഒരു മാസം കൊണ്ടാണ് ഒരുക്കങ്ങള്‍ നടത്തി കല്യാണം കഴിഞ്ഞത്. ലളിത വിവാഹമെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അങ്ങനെയാണ് രജിസ്ട്രാര്‍ ഓഫീസിലേക്ക് എത്തിയത്. രണ്ടു മതവിഭാഗത്തില്‍പ്പെട്ടവര്‍ ആണെങ്കിലും രണ്ടുപേരും അവരുടെതായ വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കുന്നുവെന്നും അതുപോലെ തന്നെ ഭാവി ജീവിതത്തിലും തുടരുമെന്നും റെയ്ജനും ശില്‍പയും ഒരുപോലെ പറയുന്നു. പൊതുവെ ടെലിവിഷന്‍ താരങ്ങളുടെ വിവാഹത്തിന് ഒരാഴ്ച മുന്‍പേ സോഷ്യല്‍ മീഡിയയില്‍ ഒരുക്കങ്ങള്‍ തുടങ്ങും. സേവ് ദ ഡേറ്റും, ഫോട്ടോഷൂട്ടും ഒക്കെയായി ബഹളം തന്നെയായിരിയ്ക്കും. എന്നാല്‍ അത്തരം ബഹളങ്ങളെല്ലാം ഒഴിവാക്കി പക്വതയോടെ കാര്യങ്ങള്‍ മനസിലാക്കി റെയ്ജനും ശില്‍പയും എടുത്ത തീരുമാനത്തിന് കയ്യടിക്കുകയാണ് ആരാധകരിപ്പോള്‍.
നേരത്തെ ചില അഭിമുഖങ്ങളില്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ റെയ്ജന്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. താന്‍ മുന്‍പ് പല തവണ പ്രണയിച്ചിട്ടുണ്ട്. മൂന്ന് തവണ സീരിയസ് ആയി പ്രണയിച്ചപ്പോഴും പരാജയപ്പെട്ടു. ഇപ്പോള്‍ നാലാമത്തെ പ്രണയത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന് പറഞ്ഞ നടന്‍, ആ നാലാമത്തെ പ്രണയിനിയെ തന്നെ ഇപ്പോള്‍ സ്വന്തമാക്കുകയും ചെയ്തു.
ആത്മസഖി എന്ന സീരിയലിലൂടെയാണ് റെയ്ജന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പ്രിയപ്പെട്ടവള്‍, തിങ്കള്‍കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ ടെലിവിഷന്‍ ലോകത്തെ നായക സ്ഥാനം റെയ്ജന്‍ ഉറപ്പിച്ചു. സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളിലും റെയ്ജന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാവന എന്ന സീരിയലിലാണ് നടന്‍ അഭിനയിക്കുന്നത്