സീ കേരളത്തിലെ പുതുപുത്തന്‍ റിയാലിറ്റി ഷോ ആയ 'മിസ്റ്റര്‍ & മിസ്സിസ് ഒക്ടോബര്‍ 4, ഞായര്‍ 7 മുതല്‍ ആരംഭിക്കുകയാണ്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന എട്ട് ദമ്പതിമാര്‍ ആരൊക്കെയാണെന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ഈ എട്ടു ജോഡികളെയും പരിചയപെടുത്തിയിരിക്കുകയാണ് സീ കേരളം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പ്രശസ്തി നേടിയ ഈ എട്ട് ദമ്പതികള്‍ക്കുമായി ചാനല്‍ ഈയടുത്ത് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതിന്റെ വിശേഷങ്ങള്‍ ചാനലിന്റെ സോഷ്യല്‍ മീഡിയയിലൂടെ ഉടന്‍ പുറത്തുവരും, രസകരമായ ഒരു റിയാലിറ്റി ഷോയാകും 'മിസ്റ്റര്‍ & മിസ്സിസ്' എന്ന് ഉറപ്പിച്ചു പറയുകയാണ് ചാനല്‍. രസകരങ്ങളായ ഒരു പിടി മത്സരങ്ങളും നര്‍മ്മരംഗങ്ങളും കോര്‍ത്തിണക്കിയ ഒരു പരിപാടിയാകും ഇത്. കണ്ടു മടുത്ത ഫോര്‍മാറ്റുകളില്‍ നിന്ന് ഒരു മാറ്റം കൂടിയാകും ഈ പുത്തന്‍ റിയാലിറ്റി ഷോ എന്നാണ് അണിയറ ഭാഷ്യം.
എട്ട് ദമ്പതിമാരെയും സോഷ്യല്‍ മീഡിയയിലെ അവരുടെ ജനപ്രീതിയും ഉള്ളടക്കത്തിന്റെ നിലവാരവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുതിരിക്കുന്നത്.
കണ്ണൂരില്‍ നിന്നുള്ള മീത്തും മിരിയും, പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിന്നുള്ള സഞ്ജുവും ലക്ഷ്മിയും, തൃശ്ശൂര്‍ ജില്ലയിലെ കോടുങ്ങലൂരില്‍ നിന്നുമുള്ള സുമിത്തും ഹിമയും, തൃശ്ശൂരില്‍ നിന്നുള്ള നിഷാറും ഷിജിതയും, വര്‍ക്കലയില്‍ നിന്നുള്ള നിഖില്‍, ലെന, എറണാകുളം ജില്ലയിലെ തോടുപുഴയില്‍ നിന്നുള്ള അജിത്, ഡോണ,പെരുമ്പാവൂരില്‍ നിന്നുള്ള ബിബിന്‍, ജെസ്‌ന കോട്ടയത്തില്‍ നിന്നുള്ള രഞ്ജിത്ത്, രാജി എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്ന ആ എട്ട് ദമ്പതികള്‍.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് 'മിസ്റ്റര്‍ & മിസ്സിസ് അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ താരം ജി പി എന്ന ഗോവിന്ദ് പദ്മസൂര്യ വിധികര്‍ത്താവായി എത്തുന്ന പ്രോഗ്രാം കൂടിയാണ് ഇത്. ആദ്യമായി ഒരു വിധികര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അദ്ദേഹം ഇന്‍സ്‌റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.
ഇവരെ കൂടാതെ, സരിഗമപ കേരളത്തിന്റെ ജനപ്രിയ അവതാരകന്‍ ജീവ ജോസഫും അദ്ദേഹത്തിന്റെ ജീവിത പങ്കാളി അപര്‍ണ തോമസും അവതാരകരായി ഷോയില്‍ ഉണ്ടാകും.
മിസ്റ്റര്‍ & മിസ്സിസ് ഒക്ടോബര്‍ 4 ഞായറാഴ്ച 7 മണി മുതല്‍ ദഋഋ കേരളത്തില്‍ സംപ്രേഷണം ചെയ്യും.