സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ശ്രദ്ധേയമായ സീരിയലാണ് കബനി. ഗോപിക, പ്രേം, മല്ലിക സുകുമാരന്‍, നീരജ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ പരമ്പരയില്‍ ഗ്രാമപ്രദേശത്ത് ജീവിക്കുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. അവള്‍ നഗരത്തിലെത്തുന്നതും ഇവിടെ അവള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമാണ് സീരിയലിന് പ്രമേയമാകുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലില്‍ നായിക കബനിയായി എത്തുന്ന മലയാള സിനിമയില്‍ ബാലതാരമായി തിളങ്ങിയിട്ടുള്ള ഗോപിക അനിലാണ്. ഇപ്പോള്‍ കബനിയുടെ 200 എപിസോഡ് ആഘോഷചിത്രങ്ങളാണ് വൈറലായിമാറുന്നത്.
RECOMMENDED FOR YOU:
no relative items