ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രേക്ഷകർക്കായി സൂപ്പർ ഹിറ്റ് ചലച്ചിത്രം 'കൽക്കി' മിനിസ്‌ക്രീനിൽ ആദ്യമായി അവതരിപ്പിക്കുകയാണ് സീ കേരളം.
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ബെസ്റ്റ് ആക്ഷൻ മാസ് എൻ്റര്‍ടെയ്നര്‍ ചിത്രമായ 'കൽക്കി' ഡിസംബർ 21ന് രാത്രി 7:30 മുതലാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ടൊവിനോയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. അവതരണ മികവും, അഭിനയ മികവും ഒന്നിച്ച, മലയാളത്തിലെ മികച്ച ആക്ഷൻ എൻെറർടൈനറാണ് കൽക്കി.
ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ. വര്‍ക്കിയും ചേർന്ന് നിർമിച്ച ചിത്രം പ്രവീണ്‍ പ്രഭാകരൻ ആണ് സംവിധാനം ചെയ്തത്.