മറിമായം എം80 മൂസ എന്നീ ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തനായ താരമാണ് വിനോദ് കോവൂര്‍. സിനിമകളിലും വേഷമിട്ടിട്ടുള്ള അദ്ദേഹം കേരള സര്‍ക്കാരിന്‍േതുള്‍പെടെയുള്ള അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. അതേസമയം ഇപ്പോള്‍ ട്രെയിനില്‍ സഞ്ചരിക്കവേ തനിക്ക് സംഭവിച്ച ഒരു ദുരനുഭവം വിനോദ് കോവൂര്‍ ഫേസ്ബുക്ക് ലൈവില്‍ പങ്കുവച്ചത് വൈറലാകുകയാണ്.
കോരിച്ചൊരിയുന്ന ട്രെയിനില്‍ കുട പിടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വിനോദ് വന്നത്. വിനോദ് കോവൂരിനെ കണ്ട് ആദ്യം സോഷ്യല്‍മീഡിയ ഒന്ന് അമ്പരന്നു. എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യവെ ഉണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് നടന്‍ വിനോദ് കോവൂര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നത്. വൈകീട്ട് നാലുമണിക്ക് എറണാകുളത്തു നിന്നും പുറപ്പെട്ട് കുറച്ചു സമയം കഴിഞ്ഞതോടെ അതിശക്തിയായി മഴ പെയ്തു. മഴയത്തു ചോര്‍ന്നൊലിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കാനായിരുന്നു ലൈവ്. ചോര്‍ച്ച കലശലായതോടെ നനയാതിരിക്കാന്‍ കുട പിടിച്ചുകൊണ്ടാണ് വിനോദ് അടക്കമുള്ള യാത്രക്കാര്‍ യാത്ര ചെയ്തിരുന്നത്. കാശുകൊടുത്താണ് എല്ലാവരും യാത്ര ചെയ്യുന്നത്. മഴക്കാലത്തെ ഈ ദുരിതപൂര്‍ണമായയാത്ര അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനാണ് താന്‍ വീഡിയോയില്‍ വന്നതെന്നും വിനോദ് പറഞ്ഞു.
റിസര്‍വേഷനില്ലാത്തതിനാല്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു വിനോദിന്റെ യാത്ര. ആ കംപാര്‍ട്ട്മെന്റിലെ മിക്ക ഭാഗങ്ങളിലും ചോര്‍ച്ചയുണ്ടായിരുന്നു. കുറച്ചുനേരമൊക്കെ സഹിച്ചിരുന്ന യാത്രക്കാര്‍ മഴ കൂടിയപ്പോള്‍ മുറുമുറുത്തു തുടങ്ങി. അതുകണ്ടാണ് കൈയില്‍ കുടയുമായി വിനോദ് ലൈവിലെത്തിയത്.
വീഡിയോ വൈറലായതോടെ സംഗതി വാര്‍ത്തയായി. ഇതോടെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തുമുള്ള റെയില്‍വെ അധികൃതര്‍ വിനോദിനെ ബന്ധപ്പെട്ട് പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. ഇത് പറയാനായി വീണ്ടും വിനോദ് ലൈവിലെത്തിയിരുന്നു. ചില മാധ്യമങ്ങളില്‍ നിന്നും വിളികള്‍ വന്നിരുന്നു. കേസിനൊന്നും താനില്ലെന്നും പ്രശ്നം സമൂഹത്തിന് മുന്നിലും അധികൃതരുടെ കാതിലുമെത്തിക്കുക എന്നതു മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ വന്നാല്‍ ഉടനടി പ്രതികരിക്കണമെന്നും എന്നാലേ ഫലമുണ്ടാകൂ എന്നും നടന്‍ ഓര്‍മ്മപ്പെടുത്തി.