Latest News

വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി നടിയും ബിഗ് ബോസ് താരവുമായ ഐശ്വര്യാ സുരേഷ്

Malayalilife
 വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി നടിയും ബിഗ് ബോസ് താരവുമായ ഐശ്വര്യാ സുരേഷ്

ലെച്ചു എന്ന പേര് കേട്ടാല്‍ മലയാളി പ്രേക്ഷക മനസുകളിലേക്ക് ആദ്യം ഓടിയെത്തുക ഉപ്പും മുളകിലെ ലെച്ചുവാണ്. എന്നാല്‍ മനോഹരമായ പുഞ്ചിരിയിലൂടെയും നിഷ്‌കളങ്കമായ ഹൃദയത്തിലൂടെയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസുകവര്‍ന്ന മറ്റൊരു ലെച്ചു കൂടിയുണ്ട്. നടിയും ബിഗ്ബോസ് താരവുമായ ഐശ്വര്യാ സുരഷ് എന്ന ലെച്ചു. ഇപ്പോഴിതാ, താന്‍ വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ലച്ചു ഗ്രാം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഐശ്വര്യ ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് കാമുകനുമായി ബ്രേക്കപ്പ് ആയെന്ന് പറഞ്ഞത്. പിന്നാലെയായിരുന്നു ഈ വിവാഹം.

പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലച്ചു താന്‍ വിവാഹിതയാണെന്ന കാര്യം ആരാധകരെ ഇപ്പോള്‍ അറിയിച്ചത്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും ലച്ചു വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ ലച്ചു പങ്കുവച്ചിട്ടില്ല. ''ഈ സുന്ദരനായ ആത്മാവിനെ കല്യാണം കഴിച്ചിട്ട് ഒരു വര്‍ഷം'' എന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ലച്ചു പറയുന്നത്.

ബിഗ് ബോസ് സീസണ്‍ 5ലൂടെ ഒരുപാട് ആരാധകരെ നേടിയ ലച്ചു കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുകയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം താരം സോഷ്യല്‍ മീഡിയയിലേക്ക് തിരികെ വരുന്നത് തന്റെ വിവാഹം കഴിഞ്ഞുവെന്ന് അറിയിച്ചു കൊണ്ടാണ്. ആരാധകര്‍ക്ക് തീര്‍ത്തും സര്‍പ്രൈസായിരുന്നു ഐശ്വര്യയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത. താരത്തിന്റെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

കളി എന്ന ചിത്രത്തിലൂടെ 2018 ലാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. പിന്നീട് അഭിനയിച്ച തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു ലച്ചു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും ആരാധകരെ നേടിയിട്ടുണ്ട്. ബിഗ് ബോസിലെത്തിയതോടെ ലച്ചു കൂടുതല്‍ പ്രശസ്തയായി. തുറന്ന സംസാരവും എപ്പോഴും ചിരിച്ചു മാത്രം പെരുമാറുകയും ചെയ്യുന്ന ലച്ചു അകത്തും പുറത്തും ആരാധകരെ നേടി.

എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ അധികനാള്‍ തുടരാന്‍ ലച്ചുവിന് സാധിച്ചില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരം ഷോ പൂര്‍ത്തിയാക്കാന്‍ പറ്റാതെ പുറത്ത് പോവുകയായിരുന്നു. ലച്ചുവിന്റെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിച്ച ഒന്നായിരുന്നുവെങ്കിലും അതുണ്ടായില്ല. തങ്ങളുടെ പ്രിയ താരം വിവാഹിതയായെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകരും ഏറ്റെടുക്കുന്നത്.

കേരളത്തില്‍ ജനിച്ച ലച്ചു ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നാസ്ബര്‍ഗിലാണ് വളര്‍ന്നത്. മോഡലായും നടിയായും അടയാളപ്പെടുത്തിയ ശേഷമാണ് ലച്ചു ബിഗ് ബോസിലെത്തുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തില്‍ ദൈര്‍ഘ്യം കുറവുള്ള കഥാപാത്രമായിട്ടും കയ്യടി നേടാന്‍ ലച്ചുവിന് സാധിച്ചു. പിന്നീടാണ് താരം ബിഗ് ബോസിലെത്തുന്നത്. ആദ്യനാളുകളില്‍ തന്നെ എല്ലാവരുടേയും ഇഷ്ടം നേടാന്‍ ലച്ചുവിന് സാധിച്ചു. ബിഗ് ബോസില്‍ വച്ച് ലച്ചു തന്റെ ജീവിതകഥ തുറന്ന് പറഞ്ഞിരുന്നു. ലച്ചു ജീവിതത്തില്‍ നേരിട്ട ദുരിതങ്ങള്‍ സഹതാരങ്ങളേയും പ്രേക്ഷകരേയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

ബിഗ് ബോസില്‍ ഏറെനാള്‍ മുന്നോട്ട് പോകുമെന്ന് കരുതിയ ലച്ചു പക്ഷെ നാലാമത്തെ ആഴ്ച ഷോയില്‍ നിന്നും പുറത്തുവന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോയില്‍ തുടരാന്‍ പറ്റാതെ വന്നതോടെയാണ് ലച്ചു പിന്മാറുന്നത്. അതേസമയം തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും ലച്ചു നേരിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം തന്നെ ലച്ചുവിന് നേരിടേണ്ടി വന്നിട്ടുണ്ട്.

aishwarya suresh reveals wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES