അനുമോള്‍ മോഹനെ അച്ഛാ എന്ന് വിളിക്കുന്നു..! സത്യങ്ങള്‍ മകള്‍ തന്നെ വെളിപ്പെടുത്തുമോ?

Malayalilife
അനുമോള്‍ മോഹനെ അച്ഛാ എന്ന് വിളിക്കുന്നു..! സത്യങ്ങള്‍ മകള്‍ തന്നെ വെളിപ്പെടുത്തുമോ?

ളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. അനുമോളുടെ ജനനരഹസ്യം അറിയാവുന്ന മോഹന്‍കുമാറിന്റെ സഹോദരന്‍ ചന്ദ്രന് അനുവിനെ സ്വന്തം മകളായി വളര്‍ത്തുന്നു. എന്നാല്‍ അനു തന്റെ മകള്‍ ആണ് എന്ന രഹസ്യം മോഹന് അറിയില്ല. അനുമോള്‍ വീട്ടില്‍ താമസിക്കുന്നത് മോഹന്റെ മകള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ഇഷ്ടവുമല്ല. അനുമോളെ തുരത്താന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സീരിയല്‍ പുരോഗമിക്കുന്നത്.

പ്രേക്ഷക പ്രീതിനേടി  സംഭവബഹുലമായ എപ്പിസോഡുകളിലൂടെ മുന്നേറുകയായിരുന്ന സീരിയലില്‍ ഇപ്പോള്‍ പുതിയ വഴിത്തിരവിലാണ് ഇടയ്ക്ക് വച്ച് ചന്ദ്രനെ കാണാതാകുന്നതോടെ ഒറ്റപ്പെടുന്ന അനുമോളെ വീട്ടില്‍ നിന്നും പുറത്താക്കാനാണ് പത്മിനിയുടെ ശ്രമം. അതുകൊണ്ട് തന്നെ ചന്ദ്രന്‍ തിരികെ എത്താതാകുന്നതോടെ പത്മിനിക്ക് അനുവിനെ പുറത്തക്കാന്‍ എളുപ്പമാണ്. അതേസമയം അനുമോള്‍ മോഹനുമായി കൂടുതല്‍ അടുക്കുന്നു. പത്മിനിയുടെ തന്ത്രങ്ങളിലൂടെ അനുമോള്‍ വീണ്ടും സ്വന്തം അച്ഛന്റെ അടുത്ത് അകലുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. അനുമോളെ തിരികെ കൊണ്ടു പോകാനായി എത്തുന്ന നന്ദന്‍  എന്ന അനുവിന്റെ മാമന്‍ മോഹനോടു അനു മോഹന്റെ മകളാണെന്ന സത്യം തുറന്നു പറയുമോ എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ സത്യങ്ങള്‍ അയാള്‍ക്ക് പറയാന്‍ സാധിക്കുന്നില്ല. മോഹനാകട്ടെ ചന്ദ്രന്‍ തിരികേ എത്തിയില്ലെങ്കില്‍ അനുവിനെ മാമമൊപ്പം അയക്കാമെന്ന് ഉറപ്പും നല്‍കുന്നു.  ഇതറിയുന്ന അനുമോള്‍ അതൊടെ കൂടുതല്‍ വിഷമത്തിലാകുന്നു. അനുവിനെ മോഹന്‍ ആശ്വസിപ്പിക്കാനെത്തുന്ന പ്രമോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഈ അവസരത്തിലാണ് അനുമോള്‍ മോഹനോട് അച്ഛന്‍ അല്ലേയെന്ന് പറയുന്നത്. എന്നാല്‍ ഇത് സത്യങ്ങള്‍ അനുമോള്‍ മോഹനെ അറിയിക്കുന്നതാണോ അറിയാതെ പറയുന്നതാണോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇതൊടൊപ്പം തന്നെ അനുമോളെ പടിക്ക് പുറത്താക്കാന്‍ പത്മിനി പുതിയ തന്ത്രങ്ങള്‍ മെനയുമ്പോള്‍ അനുമോളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് പോവുകയാണ്. 

അതേസമയം സീരിയലില്‍ നിന്നും കാണാതെ പോയ ചന്ദ്രട്ടന്‍ എപ്പോഴാണ് തിരിച്ചെത്തുകയെന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ചന്ദ്രന്‍ തിരികെ എത്തുംമുമ്പ് അനുമോളെ പുറത്താക്കാനാണ് പത്മിനിയുടെ ശ്രമം. ചന്ദ്രന്‍ ശ്രീമംഗലത്ത് തിരികെ എത്തിയില്ലെങ്കില്‍ അനുവിനെ മാമന്റെ കൂടെ പറഞ്ഞു വിടാനാണ് പത്മിനിയുടെ പദ്ധതി.  ഇതറിഞ്ഞ അനുമോള്‍ മോഹനോട് സത്യം തുറന്നു പറയുന്നതായിട്ടാണ് പ്രൊമോയില്‍ കാണിച്ചത്. മോഹന്‍ തന്റെ അച്ഛനാണെന്ന് അനു മോഹനോട് തുറന്നു പറയുന്നതും ചന്ദ്രന്‍ തിരികെ വരാതിരിക്കുന്നതുമാണ് പ്രൊമോയിലുളളത്. പ്രൊമോ എത്തിയതോടെ എപ്പിസോഡു കാണാനുളള കാത്തിരിപ്പലാണ് സീരിയല്‍ ആരാധകര്‍. അച്ഛനൊപ്പം നില്‍ക്കാനായി അനുമോള്‍ തന്റെ അമ്മയെക്കുറിച്ചും താന്‍ മോഹന്‍ മകളാണെന്നുമുളള സത്യങ്ങള്‍ തുറന്നു പറയുമോ എന്നും പ്രേക്ഷകര്‍ ഉറ്റുനോക്കുന്നു.

Read more topics: # Vanambadi,# serial,# Anumol,# Mohan
vanambadi serial Anu reaveals her father episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES