മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് വൈഷ്ണവി സതീഷ്. സീ കേരളത്തില്‍ രണ്ട് വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായ മിഴിരണ്ടിലും എന്ന സീരിയലിലൂടെയാണ് വൈഷ്ണവി സതീഷ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. അതിലെ കഥാപാത്രമായ സ്വാതിയെ രണ്ട് കൈയ്യും നീട്ടിയാണ് ആളുകള്‍ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ അവസാനിച്ചത്. അതിനു ശേഷം തമിഴ് സീരിയലിലേക്ക് പോയ വൈഷ്ണവി ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഒരു സുപ്രധാന വിശേഷമാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ തമിഴിലെ കാര്‍ത്തികൈദീപം എന്ന സീരിയലില്‍ രേവതിയായി അഭിനയിക്കുന്ന വൈഷ്ണവി ഒരു പൂപ്പന്തലിനു താഴെ ചുവന്ന ഗൗണില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
സത്യം പറഞ്ഞാല്‍, നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തെപ്പോലെ സ്വീകരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ??
തമിഴിലെ എന്റെ ആദ്യത്തെ പ്രോജക്ടായിരുന്നു കാര്‍ത്തിഗൈദീപം. - ഈ പരമ്പരയിലൂടെ എനിക്ക് നിങ്ങളുടെ മനസുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നു. ഒട്ടും ഉറപ്പില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളെന്നെ ഞെട്ടിച്ച. നിങ്ങളില്‍ ഓരോരുത്തരില്‍ നിന്നും എനിക്ക് ലഭിച്ച സ്നേഹവും ഊഷ്മളതയും ഞാനൊരു തുടക്കക്കാരിയാണെന്ന തോന്നലേ എനിക്കുണ്ടാക്കിയില്ല.
ഇപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട നടിക്കുള്ള അവാര്‍ഡ് നേടിയപ്പോഴുള്ള സന്തോഷം വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഇത് വെറുമൊരു അവാര്‍ഡ് അല്ല- എന്നില്‍ വിശ്വസിച്ച ഓരോ പുഞ്ചിരിയുടെയും, ഓരോ വോട്ടിന്റെയും, ഓരോ ഹൃദയത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങളെല്ലാവരും എന്റെ ഭയത്തെ ശക്തിയായും എന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയും മാറ്റി. ??
എന്റെ അത്ഭുതകരമായ ടീമിനും, സഹകലാകാരന്മാര്‍ക്കും, എന്നെ നയിച്ചവര്‍ക്കും, പിന്തുണച്ചവര്‍ക്കും - എന്റെ കൂടെ നിന്നതിനും, എന്നെ പഠിപ്പിച്ചതിനും, ഈ യാത്ര ഇത്ര സവിശേഷമാക്കിയതിനും നന്ദി.
എന്റെ പ്രേക്ഷകര്‍ക്കും - എന്നെ കണ്ടതിനും, എന്നോടൊപ്പം നിന്നതിനും, എന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ചതിനും നന്ദി. നിങ്ങളുടെ സ്നേഹത്തിലൂടെ നിങ്ങള്‍ എനിക്ക് ഒരു രണ്ടാം വീട് നല്‍കി. ??
അനന്തമായ നന്ദിയോടും സ്നേഹത്തോടും കൂടി,
വൈഷ്?? എന്നാണ് നടി മനോഹര ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവി വഴുതക്കാട് മഹാരാജാസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനി കൂടിയാണ്. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ അടങ്ങിയതാണ് വൈഷ്ണവിയുടെ കുടുംബം. കുഞ്ഞു പ്രായം മുതലെ നൃത്തരംഗത്ത് സജീവമായിരുന്ന വൈഷ്ണവി സ്‌കൂള്‍ കലോത്സവങ്ങളിലെല്ലാം സജീവമായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് ഈ മേഖലയിലേക്ക് എത്തിയത്. അമ്മ എന്ന പരമ്പരയില്‍ നിയയുടെ മകളായി തുടക്കം കുറിച്ച വൈഷ്ണവി ഏഴാം ക്ലാസില്‍ പഠിക്കവേയാണ് മഞ്ഞുരുകും കാലം എന്ന പരമ്പയില്‍ ജാനിയുടെ അനിയത്തിക്കുട്ടിയായി വേഷമിട്ടത്. പിന്നീട്, കാര്യം നിസാരം, ഭ്രമണം, സീത, സത്യം ശിവം സുന്ദരം തുടങ്ങി 13ഓളം പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. തുമ്പപ്പൂ പരമ്പരയില്‍ ഒരു നെഗറ്റീവ് റോളായിരുന്നു ചെയ്തത്. സൂര്യാ ടിവിയിലെ കളിവീട് പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഇത്തിരി നിറം കുറവാണെന്നും അതിന്റെ പേരില്‍ കോപ്ലക്സുകളും ഉള്ള പെട്ടെന്ന് സങ്കടം വരുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ വൈഷ്ണവി.
രണ്ടു വര്‍ഷത്തോളം നീണ്ട ജൈത്രയാത്രയ്ക്കൊടുവിലാണ് മിഴിരണ്ടിലും പരമ്പരയ്ക്ക് അവസാനമായത്. സീരിയലിന്റെ അവസാന ദിന ഷൂട്ടുകള്‍ കഴിഞ്ഞ് താരങ്ങള്‍ വേദനയോടെ മടങ്ങുന്ന വീഡിയോ വൈറലായിരുന്നു. അതിന്റെ വീഡിയോ നടി വൈഷ്ണവി സതീഷ് പങ്കുവച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. പെരുവണ്ണാപുരത്തെ ഗ്രാമീണ പെണ്‍കുട്ടിയായ ലക്ഷ്മി എന്ന ലെച്ചുവിന്റെ ജീവിത കഥ പറഞ്ഞ പരമ്പരയില്‍ ലക്ഷ്മിയോളം തന്നെ പ്രാധാന്യം നിറഞ്ഞ കഥാപാത്രമായിരുന്നു സ്വാതിയെ അവതരിപ്പിച്ച വൈഷ്ണവി സതീഷിന്റേതും. മുന്‍പ് നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പരമ്പരയിലെ മുഴുനീള കഥാപാത്രമായി വൈഷ്ണവി എത്തിയത് ഇതാദ്യമായിട്ടാണ്. മാത്രമല്ല, ഈ പരമ്പരയിലൂടെയാണ് വൈഷ്ണവിയെ ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും എന്ന പ്രത്യേകതയുമുണ്ട്. അതിന്റെ വേദന മുഴുവന്‍ നിറയുന്ന വീഡിയോയാണ് നടി പങ്കുവെച്ചത്.