Latest News

ലാലേട്ടന് മാത്രമല്ല; വീണയ്ക്കും ഇന്നലെ പിറന്നാള്‍; കിച്ചുപെണ്ണിന്റെ പിറന്നാള്‍ പൊളിയാക്കി കണ്ണേട്ടനും അമ്പൂച്ചനും; ഒപ്പം ഏറ്റവും വലിയ ആഗ്രഹവും സാധിച്ചു

Malayalilife
ലാലേട്ടന് മാത്രമല്ല; വീണയ്ക്കും ഇന്നലെ പിറന്നാള്‍; കിച്ചുപെണ്ണിന്റെ പിറന്നാള്‍ പൊളിയാക്കി കണ്ണേട്ടനും അമ്പൂച്ചനും; ഒപ്പം ഏറ്റവും വലിയ ആഗ്രഹവും സാധിച്ചു

വെള്ളിമൂങ്ങയിലൂടെ മലയാളസിനിമയിലേക്ക് എത്തിയ മിനിസ്‌ക്രീന്‍ താരമാണ് വീണ നായര്‍. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസണ്‍ 2വിലേക്കും താരം എത്തിയിരുന്നു. ശ്രദ്ധേയപ്രകടനമാണ് വീണ ബിഗ്‌ബോസില്‍ കാഴ്ചവച്ചത്. ബിഗ്‌ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഭര്‍ത്താവ് ആര്‍ജെ അമനും മകനുമൊപ്പം ദുബായിലാണ് വീണ. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമാണ് മേയ് 21 തന്നെയാണ് വീണയുടെയും പിറന്നാള്‍ ദിവസം. ഇപ്പോള്‍ വീണയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ബിഗ്‌ബോസിലെത്തി പ്രേക്ഷകമനസില്‍ കയറിക്കൂടിയ ആളാണ് വീണ നായര്‍. ബിഗ്‌ബോസില്‍ സ്വന്തം കുടുംബത്തെ പറ്റി വീണ പറഞ്ഞിട്ടുണ്ട്. വീണ പറഞ്ഞ് വീണയുടെ കുടുംബാംഗങ്ങളെയെല്ലാം പ്രേക്ഷകര്‍ക്കും പരിചിതമായി മാറി. കണ്ണേട്ടന്‍ എന്ന് വീണ വിളിക്കുന്ന ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. അമ്പാടി എന്ന ഏക മകനെ അമ്പൂച്ചനെന്നാണ് വീണ വിളിക്കുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പം ദുബായിലാണ് താരം. ഇന്നലെത്തെ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ വീണ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചത്. വീണയുടെ സ്വന്തം കണ്ണേട്ടനും, അമ്പൂച്ചനും ഒപ്പമാണ് വീണ സ്‌പെഷ്യല്‍ കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിച്ചത്. ഹാപ്പി ബര്‍ത്ത് ഡേ കിച്ചുപെണ്ണേ എന്നെഴുതിയ വീണയുടെ ചിത്രം പതിപ്പിച്ച സ്‌പെഷ്യല്‍ കേക്കാണ് അമാന്‍ വീണയ്ക്ക് സര്‍പ്രൈസായി നല്‍കിയത്. സൂം മീറ്റിങ്ങിലൂടെ സുഹൃത്തുകള്‍ എല്ലാം ഓണ്‍ലൈനിലെത്തിയാണ് വീണയുടെ പിറന്നാള്‍ ആഘോഷിച്ചത്.

അതേസമയം പഴയ ഒരു പോസ്റ്റും വീണ പങ്കുവച്ചിട്ടുണ്ട്. 2017ലെ പോസ്റ്റാണ് ഇത്. അന്ന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരം കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. മേയ് 21 എന്റെയും പിറന്നാളാണ്. ലാലേട്ടന്റെ പിറന്നാളിന് ജനിക്കാന്‍ എനിക്ക് പറ്റിയല്ലോ. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ലാലേട്ടന് എന്റെ പിറന്നാള്‍ ആശംസകള്‍.  എന്നാണാവോ ഒരുമിച്ച് ഒരു സെല്‍ഫി എടുക്കാന്‍ ഭാഗ്യം ലഭിക്കുക എന്നും വീണ പോസ്റ്റിലെഴുതിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ബിഗ്‌ബോസിലെത്തിയതോടെ വീണയ്ക്ക് ലാലേട്ടനോടൊത്ത് അടുത്തിടപഴകാനും സെല്‍ഫി എടുക്കാനും സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഈ പിറന്നാള്‍ വീണയ്ക്കും ഏറെ പ്രത്യേകത നിറഞ്ഞതായി.

ഒരു സര്‍പ്രൈസ് വീഡിയോയും വീണയ്ക്കായി അമാന്‍ ഒരുക്കിയിരുന്നു. വീഡിയോയില്‍ വീണയുടെ ബിഗ് ബോസ് സുഹൃത്തുക്കള്‍ക്കൊപ്പം, മറ്റ് ബന്ധുക്കളും സുഹൃത്തുക്കുകളും എല്ലാവരും വീണയ്ക്കായി പിറന്നാള്‍ ആശംസ നല്‍കി രംഗത്ത് വന്നിരുന്നു. പ്രേക്ഷകരും വീണയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by veena nair (@veenanair143) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by veena nair (@veenanair143) on

 

yesterday was not only for mohanlal birthday but its veena nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക