ബിഗ്‌ബോസിന് ശേഷം കാമറയ്ക്ക് മുന്നില്‍ വീണ്ടും വീണ; ആര്യയുടെ കളക്ഷനിലെ കറുത്ത കാഞ്ചീവരം പട്ടുടുത്ത് വെള്ളി ആഭരണങ്ങളില്‍ തിളങ്ങി താരം

Malayalilife
topbanner
ബിഗ്‌ബോസിന് ശേഷം കാമറയ്ക്ക് മുന്നില്‍ വീണ്ടും വീണ; ആര്യയുടെ കളക്ഷനിലെ കറുത്ത കാഞ്ചീവരം പട്ടുടുത്ത് വെള്ളി ആഭരണങ്ങളില്‍ തിളങ്ങി താരം

സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് നടി വീണ നായര്‍. 'തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ പ്രേക്ഷകമനസില്‍ ഇടം പിടിച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് വീണ. ബിഗ്ബോസ് ഷോയിലൂടെയും വീണ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നു വയസുള്ള മകനെ പിരിഞ്ഞാണ് വീണ ഷോയില്‍ എത്തിയത്. ബിഗ്ബോസില്‍ എത്തിയ ശേഷം ദുബായിലേക്കാണ് മകനുമൊത്ത് വീണ പോയത്. ഭര്‍ത്താവ് അമനുമൊത്ത് ലോക്ഡൗണില്‍ അവിടെ ചെലവഴിച്ച വീണ നാളുകള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് തിരികേ എത്തിയത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ വീണ അടുത്തിടെയാണ് യൂട്യൂബിലും സജീവമായി തുടങ്ങിയത്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ വീണ നായര്‍ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ബിഗ്ബോസ് വീട്ടില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും സിനിമാ സീരിയല്‍ ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളെയും കാണാന്‍ ഇറങ്ങിയിരുന്നു. ഇതിന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയിയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ദുബായില്‍ നിന്നും നാട്ടിലെത്തിയ വീണ പങ്കിട്ട ഒട്ടുമിക്ക പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവിലായി വീണ പങ്ക് വച്ച ഒരു ചിത്രവും കുറിപ്പും ആണ് വൈറല്‍ ആകുന്നത്. കാഞ്ചീപുരം,സാരിയില്‍ സുന്ദരി ആയിട്ടാണ് വീണ ചിത്രത്തില്‍ എത്തുന്നത്.

'നാളുകള്‍ക്കു ശേഷം, ബിഗ്ബോസിന് ശേഷം ആദ്യമായി വീണ്ടും ക്യാമറക്കു മുന്നില്‍, അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുത്ത നിറം, പ്രിയപ്പെട്ട സില്‍വര്‍ ആഭരണങ്ങള്‍,ഒപ്പം ഏറ്റവും ഇഷ്ട്ടപെട്ട എന്റെ പ്രിയ സുഹൃത്ത് ആര്യയുടെ കാഞ്ചിവരം സാരി കളക്ഷനില്‍ നിന്നുമുള്ള ഈ സാരിയും ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍', താങ്ക്യൂ ആര്യാമ്മോ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് വീണ പുതിയ സന്തോഷം പങ്കിട്ടത്.

 
 
 
 
 
 
 
 
 
 
 
 
 

നാളുകൾക്കു ശേഷം, ബിഗ്‌ബോസിന്‌ ശേഷം ആദ്യമായി വീണ്ടും ക്യാമറക്കു മുന്നിൽ, അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുത്ത നിറം, പ്രിയപ്പെട്ട സിൽവർ ആഭരണങ്ങൾ,ഒപ്പം ഏറ്റവും ഇഷ്ട്ടപെട്ട എന്റെ പ്രിയ സുഹൃത്ത്‌ ആര്യയുടെ @kanchivaram.in കാഞ്ചിവരം സാരി കളക്ഷനിൽ നിന്നുമുള്ള ഈ സാരിയും.. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസ് inde വേദിയിൽ.....thanks aryammo @arya.badai വിജി thanks for d styling @vikramanvijitha #aryabadai #veenanair #bigbossmalayalamseason2 #kanchivaram #sarilovers #blackcolor #comedyactress #asianet #comedystars #filimbeats #indiancinemagallery #southindianactress #indiancinema #mollywood #familytime❤️

A post shared by veena nair (@veenanair143) on

 

Read more topics: # Arya,# badai,# veena nair,# comedystars,# biggboss
veena nair shares her new picture

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES