ഉപ്പും മുളകും വില്‍ക്കുന്ന കടയിലേക്ക് ചക്കപ്പഴം കേറ്റാന്‍ നോക്കല്ലേ; ഉപ്പും മുളകും നിര്‍ത്തിയെന്ന സൂചനകള്‍ക്കെതിരെ ആരാധകര്‍

Malayalilife
 ഉപ്പും മുളകും വില്‍ക്കുന്ന കടയിലേക്ക് ചക്കപ്പഴം കേറ്റാന്‍ നോക്കല്ലേ; ഉപ്പും മുളകും നിര്‍ത്തിയെന്ന സൂചനകള്‍ക്കെതിരെ ആരാധകര്‍

ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏറെ ജനപ്രീതി നേടിയ സീരിയടലാണ് ഉപ്പും മുളകും. 1000 എപിസോഡ് വരെ വളരെ വിജയകമായിട്ടായിരുന്നു സീരിയല്‍ മുന്നോട്ട് പോയിരുന്നത്. പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി. എന്നാല്‍ ലച്ചുവിന്റെ വിവാഹം കഴിഞ്ഞ് ജൂഹി സീരിയല്‍ വിട്ടതിന് പിന്നാലെ സീരിയലിന് ശനിദശയായിരുന്നു. റേറ്റിങ്ങില്‍ തകര്‍ന്ന സീരിയലില്‍ നിന്നും ഇടയ്ക്ക് വച്ച് പ്രധാന കഥാപാത്രങ്ങളെല്ലാം പിന്‍മാറിയിരുന്നത്. സീരിയലില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരാളെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെയും ബാധിക്കുന്ന തരത്തിലേക്ക് മാറിയതോടെയാണ് സീരിയലില്‍ നിന്നും താരങ്ങള്‍ക്ക് വിട്ടുനില്‍ക്കേണ്ടിവന്നത്. എന്നാല്‍ അധികം വൈകാതെ ഇതൊക്കെ പരിഹരിച്ച് പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് സീരിയല്‍ എത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സീരിയല്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് എത്തുന്നത്. അഞ്ചുവര്‍ഷം കൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. എന്നാല്‍ അടുത്തിടെയായി ഉപ്പും മുളകിലെ പുതിയ എപ്പിസോഡുകള്‍ കാണാന്‍ കഴിയുന്നില്ല. പുതിയ പ്രമോ എത്തുന്നതും ഇല്ല. പഴയ എപ്പിസോഡുകള്‍ തട്ടിക്കൂട്ടിയും മറ്റുമാണ് ഇപ്പോള്‍ സീരിയല്‍ ചാനലില്‍ കാണിക്കുന്നത്. റേറ്റിങ്ങിലും ഇതോടെ സീരിയല്‍ കൂപ്പുകുത്തി. പ്രേക്ഷകര്‍ ഡിസ്ലൈക്ക് ചെയ്യുന്ന മുന്‍പത്തെ പോലെ തന്നെ ഇപ്പോഴും കൂടിയിട്ടുണ്ട്. അന്ന് സംഗതികള്‍ കൈവിട്ടു പോകുന്നു എന്ന അവസ്ഥ വന്നപ്പോഴാണ് ചാനല്‍ അധികാരികള്‍ പ്രധാന താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറായതും പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ വിധത്തിലുള്ള തീരുമാനം കൈക്കൊണ്ടതും. എന്നാല്‍ വീണ്ടും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ചക്കപ്പഴമെന്ന പുതിയ സീരിയലുമായി ഫ്ളവേഴ്സ് രംഗത്തെത്തിയത്. ഉപ്പും മുളകും പോലെ ഒരു കുടുംബത്തിലെ സംഭവങ്ങളാണ് ചക്കപ്പഴത്തിലും പ്രമേയമാകുന്നത്. എന്നാല്‍ ഇത് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല.  ഉപ്പും മുളകും വില്‍ക്കുന്ന കടയിലേക്ക് ചക്കപ്പഴം കേറ്റാന്‍ നോക്കല്ലേ ചീഞ്ഞു പോകും തുടങ്ങി നിരവധി അഭിപ്രയങ്ങളാണ് കമന്റായി എത്തുന്നത്.

അതേസമയം ഉപ്പും മുളകും സീരിയലിന്റെ ഷൂട്ടിങ്ങ് പോലും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് ഉയരുന്ന സൂചന. 'പൂജയെ കൊണ്ട് വന്ന് വെറുപ്പിചിട്ട്, ആ ചാന്‍സില്‍ ഉപ്പും മുളകും നിര്‍ത്തി. ചക്കപഴം ആര്‍ ഉണ്ണികൃഷ്ണന്റെ സീരിയല്‍ ആണ്.. നമ്മുടെ നീലു ചേച്ചിയോട് മോശം ആയി പെരുമാറിയിട്ട് പുറത്താക്കി എന്ന് പറഞ്ഞിട്ട്, അയാള്‍ക്ക് തന്നെ പിന്നേം ചാനല്‍ സ്ലോട്ട് കൊടുത്തു.. ! ഉപ്പും മുളകും ഗ്രൂപ്പില്‍ അതിനെ കുറിച്ച് പോസ്റ്റ് ഇട്ടിട്ട്, അഡ്മിന്‍സ് അപ്പ്രൂവ് ആക്കീല്ല. എനിക്ക് ഉപ്പും മുളകും ടീമിലെ അത്യാവശ്യം എല്ലാരേം അറിയാം വിശ്വസിക്കാവുന്ന അഭിപ്രായം ആണ്. ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. 

തുടങ്ങി നിരവധി കമന്റുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. ഉപ്പുംമുളകും ഇനിയില്ലെന്ന രീതിയിലും പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ടെങ്കിലും ഉപ്പും മുളകും നിര്‍ത്തില്ലെന്നും കഴിഞ്ഞ ദിവസം ശ്രീകണ്ഠന്‍ നായര്‍ വെളിപ്പെടുത്തുന്നു. നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന വേളയിലാണ് ശ്രീകണ്ഠന്‍ നായര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയത്.ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങള്‍ക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. അതുകൊണ്ടുതന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ് അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

uppum mulakum serial fans reaction on chakkapazham serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES