Latest News

ഉപ്പും മുളകുമാണോ അതോ ഞങ്ങളാണോ ഇനി ഇല്ലാത്തത് എന്ന് കണ്ടു തന്നെ അറിയണം; ഉപ്പും മുളകിലെ നീലുവിന്റെയും ബാലുവിന്റെയും വീഡിയോ വൈറൽ

Malayalilife
topbanner
ഉപ്പും മുളകുമാണോ അതോ ഞങ്ങളാണോ ഇനി ഇല്ലാത്തത് എന്ന് കണ്ടു തന്നെ അറിയണം; ഉപ്പും മുളകിലെ നീലുവിന്റെയും ബാലുവിന്റെയും വീഡിയോ വൈറൽ

ഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ബാലുവും നീലുവും വളർത്തുന്ന 5 മക്കളും അവരുടെ ജീവിതവും പറയുന്ന സീരിയൽ റേറ്റിംഗിൽ എന്നും ഒന്നാമതായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകളാണ് ജനപ്രിയ പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്. ഉപ്പും മുളകും എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. അഞ്ച് വര്‍ഷത്തിലധികമാണ് പരമ്പര ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. ഇപ്പോൾ കുറച്ച് ദിവസമായി ഈ പരമ്പര കാണാൻ ഇല്ല. ചില പ്രേശ്നങ്ങൾ കാരണമാണ് ഷൂട്ട് നടക്കാത്തത് എന്ന് പറഞ്ഞ് താരങ്ങൾ മുൻപേ വന്നിരുന്നു. 

ഇപ്പോൾ പുറത്തിറങ്ങിയ പുതിയൊരു വീഡിയോയില്‍ പരമ്പരയെ കുറിച്ച് സംസാരിച്ച് ബിജു സോപാനവും നിഷാ സാരംഗും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഉപ്പും മുളകും നിർത്തിയെന്നാണ് ഇതിൽ പറയുന്നത്. ഉപ്പും മുളകും നിര്‍ത്തി, ഇനി വരില്ലെന്ന് വീഡിയോയില്‍ ബാലു പറയുന്നു. ഇപ്പോൾ ഔദ്യോഗികമായി എല്ലാവരും അറിയിച്ചു എന്നാണ് ഇതിൽ പറയുന്നത്. ഉപ്പും മുളകും ഇനി വരില്ല. പക്ഷേ റിടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകള്‍ കാണാം. ഞങ്ങളുടെ ഷൂട്ടിംഗ് ഇനിയില്ലെന്നും ബിജു സോപാനം പറഞ്ഞു. 

ഉപ്പും മുളകും പോലെ തന്നെ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു സീരിയലാണ് ചക്കപ്പഴം. ഉപ്പും മുളകും പോലെ തന്നെ ഒരു കുടുംബത്തിന്റെ കഥ പറയുന്ന സീരിയലാണ് ഇതും. ഉപ്പും മുളകും സമയത്തും സിനിമകളിലും തിളങ്ങിയിരുന്നു താരങ്ങള്‍. ബാലുവിനും നീലുവിനും പുറമെ മുടിയന്‍, കേശു തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിരുന്നു. കൂടാതെ ശിവാനി, പാറുക്കുട്ടി തുടങ്ങിയവരും എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

uppum mulakum neelu balu malayalam serial stopped

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES