ചെമ്പരത്തി സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് സുമി റാഷിക്. ജയന്തിയെന്ന കഥാപാത്രത്തെയായിരുന്നു സുമി അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു ചെമ്പരത്തി അവസാനിച്ചത്. സോഷ്യല്‍മീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ വന്ന താരം കൂടിയാണ് സുമി റാഷിക്ക്. അഭിനയത്തിന് പുറമെ ഡബ്ബിങും സുമി ചെയ്യുന്നുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായി മിനിസ്‌ക്രീന്‍ രംഗത്ത് വന്ന് വൃന്ദാവനം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ താരം വിവാഹിത ആയപ്പോള്‍ ഉള്ള മാറ്റത്തെ കുറിച്ചാണ് താരം പരായുന്നത്. വിവാഹിതയാകാന്‍ താരം മതം മാറ്റിയെന്നാണ് പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. 'സുമയ്യ യൂസഫ് എന്നാണ് എന്റെ ഒറിജിനല്‍ പേര്. വിവാഹശേഷമാണ് അത് സുമി റാഷിക്കായി മാറിയത്. അച്ഛന്റെ പേര് മാറ്റി ഞാന്‍ റാഷികിനെ ചേര്‍ക്കുകയായിരുന്നു. ഭര്‍ത്താവ് ക്രിസ്ത്യനായിരുന്നു. വിവാഹശേഷമാണ് മുസ്ലീമായത്. പുള്ളി ഡാന്‍സറാണ്. നേരത്തെ പ്രോഗ്രാമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഫാമിലിയൊക്കെയായപ്പോള്‍ അതങ്ങ് നിര്‍ത്തിയെന്നായിരുന്നു സുമി പറഞ്ഞത്. ഷൂട്ടില്ലാത്ത സമയത്ത് ജിമ്മിലൊക്കെ പോവാറുണ്ട്. സഹോദരിയേയും സുമി പരിചയപ്പെടുത്തിയിരുന്നു. അനിയത്തി ഇപ്പോള്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. വിദേശത്തായിരുന്നു, ഇപ്പോള്‍ ഡെലിവറിക്കായി വന്നതാണ്. അധികം വൈകാതെ തിരിച്ച് പോവാനുള്ള പ്ലാനിലാണ്. എന്നേക്കാളും നന്നായി സംസാരിക്കുന്നയാളാണ് അവള്‍. ക്യാമറ കണ്ടപ്പോള്‍ സൈലന്റായി, ഞാന്‍ പോലും ഞെട്ടിപ്പോയി'.. എന്നാണ് താരത്തിന്റെ വാക്കുകള്‍.
ഏഴ് വര്‍ഷമായി സീരിയല്‍ രംഗത്ത് സജീവമാണ് താരം. സുമിയുടേത് ഒരു പ്രണയവിവാഹമായിരുന്നു. സംഭവ ബഹുലമായിരുന്ന പ്രണയവും വിവാഹവുമെന്ന് സുമി പറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കല്‍ സീരിയല്‍ താരം നവീന്‍ അറക്കലിനൊപ്പം നടത്തിയ സുമിയുടെ ബോള്‍ഡ് ഫോട്ടോഷൂട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹത്തെ കുറിച്ച് സുമി പറഞ്ഞത് ഇങ്ങനെയാണ്.. 'പുളളിയുടെ വീട്ടില്‍ പ്രശ്നമൊന്നുമില്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്നം. രണ്ട് മതമല്ല അതൊന്നും പറ്റില്ലേയെന്നായിരുന്നു പറഞ്ഞത്. മൂന്ന് കല്യാണമായിരുന്നു ഞങ്ങള്‍ക്ക് നടന്നത്. ആദ്യം രജിസ്റ്റര്‍ വിവാഹം. പിന്നെ മിന്നുകെട്ടി. അത് കഴിഞ്ഞ് നിക്കാഹ്. ഇപ്പോള്‍ വീട്ടുകാരെല്ലാമായി നല്ല സെറ്റായിട്ട് പോവുന്നു. പ്രശ്നമൊന്നുമില്ല' എന്നാണ് സുമി പറഞ്ഞത്.
സീരിയല്‍ മാത്രമല്ല പ്രോഗ്രാമും സുമി ചെയ്യുന്നുണ്ട്. 20 ഓളം പേരുള്ള ട്രൂപ്പാണ്. അതുമായി സജീവമാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ നല്ല ആക്ടീവാണ്. ഡാന്‍സിനും നാടകത്തിലുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. മോഡുലേഷന്‍ ശരിയാവുന്നില്ല, തിരുവനന്തപുരം ശൈലി കയറി വരുന്നുണ്ടെന്നും പറഞ്ഞിരുന്നു. പറ്റില്ലെന്ന് പറഞ്ഞ ആള്‍ തന്നെയാണ് എനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നത്. വൃന്ദാവനമെന്ന പരമ്പരയിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നെ കുറേ അവസരങ്ങള്‍ ലഭിച്ചു. ഡബ്ബിംഗിനേക്കാളും നിനക്ക് നല്ലത് ആക്റ്റിങ്ങാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്