പുലര്‍ച്ചെ മൂന്നരയ്ക്ക് പ്രസവം; കരിക്ക് താരം കൂടിയായ നടന്‍ സുധിന് കടിഞ്ഞൂല്‍ കണ്‍മണി

Malayalilife
 പുലര്‍ച്ചെ മൂന്നരയ്ക്ക് പ്രസവം; കരിക്ക് താരം കൂടിയായ നടന്‍ സുധിന് കടിഞ്ഞൂല്‍ കണ്‍മണി

രിക്ക് അടക്കമുള്ള നിരവധി വെബ് സിരീസുകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ നടനാണ് സുധിന്‍ ശശികുമാര്‍. തൃശ്ശൂരുകാരനായ സുധിന്‍ രണ്ടു വര്‍ഷം മുമ്പ് 2021 ജൂണ്‍ മാസത്തിലാണ് വിവാഹിതനായത്. മലപ്പുറം കാരിയായ നീതു മോഹനെയാണ് സുധിന്‍ വിവാഹം കഴിച്ചത്. ഇപ്പോഴിതാ, വിവാഹത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ച് ഒരു മാസം മാത്രം പിന്നിട്ടിരിക്കവേ സുധിനും നീതുവും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വീകരിച്ചിരിക്കുകയാണ്. ഇനിയുള്ള ജീവിതം സന്തോഷകരമാക്കാന്‍ കഴിഞ്ഞ പത്തു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ കടിഞ്ഞൂല്‍ കണ്‍മണി എത്തിയിരിക്കുകയാണ്.

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് നീതു ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ വിശേഷം അറിയിച്ചുകൊണ്ട് നടന്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്: സ്നേഹത്തിന്റെ ഏറ്റവും നല്ല ഭാഗം എന്ന് പറയുന്നത്, ആ സ്നേഹം നിങ്ങള്‍ അത് ലോകത്തെ അറിയിക്കുന്നു എന്നതാണ്! ഇതാ ഞങ്ങളുടെ സ്നേഹം, സന്തോഷം നിങ്ങളെ അറിയിക്കുന്നു. ഒരു മിനി സുധിന്‍ വന്നിരിക്കുന്നു'.I love you 3000',. ഞങ്ങളുടെ ലോകത്തിലേക്ക് സ്വാഗതം! കൃത്യം 3:46 AMന് നഴ്സ് വന്ന് എന്നെ വിളിച്ചു പറഞ്ഞു ''സുധി ചേട്ടാ ഇറ്റ്സ് എ ബോയ്, അഭിനന്ദനങ്ങള്‍ എന്ന്. ഞാന്‍ സിനിമകളില്‍ കണ്ട ആ വെളുത്ത തുണി അവളുടെ പക്കലുണ്ടായിരുന്നു, ഞാന്‍ അവളുടെ അടുത്തേക്ക് ഓടിപ്പോയി നോക്കുമ്പോള്‍ അതാ അവിടെ അവന്‍, അവളുടെ കൈകളില്‍.

ഞാന്‍ ശരിക്കും സ്റ്റക്ക് ആയി നിന്നു, ഉടനെ അവന്‍ 'എം' എന്ന് പറഞ്ഞു, അത് എന്റെ കണ്ണുനനയിച്ച നിമിഷമായിരുന്നു. ഹേയ് ഡൂഡ് എന്ന് ഞാന്‍ മറുപടിയും കൊടുത്തു. കണ്ണെടുക്കാനേ തോന്നിയില്ല. നോക്കി ഞാന്‍ നിന്നുപോയി. ജീവിത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം. , ദൈവത്തിനും ഡോക്ടര്‍മാര്‍ക്കും നന്ദി. ഒപ്പം എന്റെ പ്രിയതമയോടുള്ള സ്നേഹവും; എന്നാണ് സുധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വെള്ളപ്പുതപ്പില്‍ പുതച്ച് അമ്മയുടെ ചൂടേറ്റുകിടക്കുന്ന കുഞ്ഞിന്റെ ചിത്രവും ഇതോടൊപ്പം സുധിന്‍ പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അടക്കം ആയിരക്കണക്കിന് പേരാണ് ആശംസകള്‍ അറിയിച്ചിട്ടുള്ളത്.

ഒരു എംബിഎക്കാരന്‍ കൂടിയായ സുധിന്‍ ശശിധരന്‍ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സുധിന്‍ താരമായി മാറിയത്. അതുകൊണ്ടു തന്നെ തന്റെ എല്ലാ കഴിവുകളും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സുധിന് സാധിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. എങ്കിലും അപ്രതീക്ഷിതമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ഒരു ഒഡിഷനില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ആ അവസരം വിനിയോഗിച്ചു. വിദേശത്ത് ജോലി ഉണ്ടായിരുന്നു. അതുപേക്ഷിച്ചാണ് അഭിനയിക്കാന്‍ എത്തിയത്.

ഇന്ന് അഭിനയം കൂടാതെ സംവിധാനം, തിരക്കഥ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ സുധിന് സാധിച്ചിട്ടുണ്ട്. ജീവിതത്തിലെ അനുഭവങ്ങളാണ് തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്ന് സുധിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാലത്ത് എന്നും കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ജീവിതം. വീട്ടുകാര്‍ ഫോണ്‍ വിളിച്ചാല്‍ പോലും ബിസിയാണെന്ന് അറിയിച്ച് അവര്‍ക്കൊപ്പം ആഘോഷമാക്കുകയായിരുന്നു ജീവിതം. എന്നാല്‍ അതിനിടെ ഒരു അപകടം സംഭവിച്ചു.

വീണ് കൈയ്യുടെ രണ്ടെല്ലും പൊട്ടി. ഷൂസിന്റെ ലെയ്സ് കെട്ടാന്‍ പോലും സ്വയം സാധിക്കാത്ത അവസ്ഥയില്‍ വീട്ടില്‍ ഇരുന്നപ്പോഴാണ് കൂടെ ഉള്ളത് കുടുംബം മാത്രമായിരിക്കും എന്ന് മനസിലാക്കിയത്. നമ്മള്‍ ജീവിതത്തില്‍ എത്ര ബിസി ആണെങ്കിലും നമ്മള്‍ എപ്പോഴെങ്കിലും തിരിഞ്ഞുനോക്കേണ്ടത് നമ്മുടെ കുടുംബത്തെ കുറിച്ചാണ്. കാരണം നമ്മള്‍ അവരോട് എന്തോ പറഞ്ഞോട്ടെ എങ്ങനെ പെരുമറിയാലും അവര്‍ നമ്മളോട് ഒരേപോലെ ഉണ്ടാകും എന്നു സുധിന്‍ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.

sudhin sasikumar baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES