വളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. സീരിയല്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. വാനമ്പാടിയോട് വിട പറയുന്നത് സൂചിപ്പിച്ചുകൊണ്ടുളള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് പരമ്പരയിലെ താരങ്ങളും എത്തിയിരുന്നു.സീരിയല്‍ അതിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍ ഇനി ഈ കഥാപാത്രങ്ങള്‍ ഇല്ലല്ലോ എന്ന വിഷമവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. സായ് കിരണ്‍, ഗൗരി, സുചിത്ര, ഉമാ നായര്‍ തുടങ്ങിയ താരങ്ങളൊക്കെ സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുളള നിരവധി ചിത്രങ്ങളാണ് പങ്കുവച്ചത്.
വാനമ്പാടി സീരിയല്‍ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ അതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് പപ്പിയായി എത്തുന്ന സുചിത്ര. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര വാനമ്പാടി സീരിയലിനെക്കുറിച്ച് മനസ്സു തുറന്നത്. 1000 എപ്പിസോഡില്‍ നിര്‍ത്തണം എന്ന് പ്ലാന്‍ഡ് ആയിരുന്നു. പക്ഷെ അത്രയും നീട്ടുന്നതിനോട് ചാനലിനും, പ്രേക്ഷകര്‍ക്കും അധികം യോജിപ്പ് ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. മാത്രമല്ല ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിട്ടുകൊണ്ടാണ് വാനമ്പാടിയുടെ ഷൂട്ടിങ് മുന്‍പോട്ട് പൊയ്കൊണ്ടിരുന്നതെന്നും സുചിത്ര വ്യക്തമാക്കുന്നു. മുന്നൂറ് അല്ലെങ്കില്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ വരെയൊക്കെ നല്ല രീതിയില്‍ പോയി.പക്ഷേ, ഒരു അഞ്ഞൂറ് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ തന്നെ പ്രശ്നം തുടങ്ങി. ആ ക്ലാഷിനൊക്കെ ശേഷം, ഈ ആര്‍ട്ടിസ്റ്റുകളെയൊക്കെ ഒരുമിച്ചു കൊണ്ടുപോവാന്‍ ടെക്നിക്കലി ഒരുപാട് ഇഷ്യൂസ് അവിടെ വന്നിട്ടുണ്ടായിരുന്നു. ഓരോരോ പ്രശ്നങ്ങള്‍ വന്നുകൊണ്ടിരുന്നു. അതൊക്കെ പരിഹരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുപാട് കഷ്ടപെട്ടിരുന്നുവെന്നും സുചിത്ര വ്യക്തമാക്കുന്നു.
താന്‍ അടക്കം ഉള്ള ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സുചിത്ര പറയുന്നു. ആര്‍ട്ടിസ്റ്റുകള്‍ പരസ്പരം പ്രശ്നങ്ങള്‍ ആയത് പരമ്പരയെ ഒരുപാട് ബാധിച്ചു. എന്തിനായിരുന്നു പ്രശ്നങ്ങള്‍ എന്ന് ചോദിച്ചാല്‍ അത് അറിയില്ല. അവസാനം നിര്‍മ്മാതാവ് തന്നെ ഒരു ഡിമാന്‍ഡ് വച്ചു, നിങ്ങള്‍ക്ക് എല്ലാവര്ക്കും പരമ്പര നിര്‍ത്തണം എന്നുണ്ടെങ്കില്‍ നിര്‍ത്താം എന്ന്. പക്ഷേ അപ്പോള്‍ എല്ലാവരും തമ്മില്‍ കൊംപ്രമൈസ് ആവുകയും, പ്രശ്നങ്ങള്‍ പ്രത്യക്ഷത്തില്‍ വരാതെ പരോക്ഷത്തില്‍ ആവുകയും ചെയ്തു. വാനമ്പാടിക്ക് എതിരെ പലരും പരസ്യമായി ആക്ഷേപം ഉന്നയിച്ചുകൊണ്ടും രംഗത്ത് വന്നതും ആകെ പ്രശ്നമായി. ഇതൊക്കെ വല്ലാതെ പരമ്പരയുടെ ഷൂട്ടിങ്ങിനെ ബാധിച്ചു എന്നാണ് എനിക്ക് പേഴ്സണല്‍ ആയി പറയാന്‍ ഉളളത്. പിന്നെയും കുറെ നാള്‍ മുന്‍പോട്ട് പോയെങ്കിലും പ്രശ്നങ്ങള്‍ വല്ലാതെ ടെക്നിക്കലി ബാധിക്കാന്‍ തുടങ്ങിയതോടെ നിര്‍മ്മാതാക്കള്‍ വല്ലാതെ ഡെസ്പ് ആകാന്‍ തുടങ്ങി. അവര്‍ തന്നെ ആയിരം എപ്പിസോഡില്‍ നിര്‍ത്താം എന്ന് തീരുമാനിച്ചു. പിന്നെ അതിന്റെ ഇടക്ക് കൊറോണയും കൂടി വന്നതോടെ കാര്യങ്ങള്‍ വിചാരിച്ച പോലെ നിര്‍ത്താന്‍ അകാതെയും വന്നുവെന്നും താരം പറയുന്നു.
ഇത്ര സ്ട്രോങ്ങ് ആയ ഒരു കഥാപാത്രം ചെയ്തിട്ട്, മറ്റൊന്നിലേക്ക് വളരെ വേഗം തിരിയുമ്പോള്‍, ഞാന്‍ ചെയ്ത കഥാപാത്രത്തോട് നീതികേടു കാണിക്കുന്നപോലെയാകുമെന്ന് തോന്നുന്നുവെന്നും താരം പറയുന്നു. മൂന്നര വര്‍ഷം ഒരുപാട് സംഭവങ്ങളിലൂടെയാണ് കടന്നു പോയത്. ഒരു വര്‍ഷം വളരെ സന്തോഷത്തോടെയാണ് പോയത്. പക്ഷേ പിന്നീടങ്ങോട്ട് സങ്കടങ്ങള്‍ മാത്രമായി. എന്നും കരച്ചില്‍ മാത്രമായി മാറി. എന്നും വീട്ടില്‍ വന്നു കരയുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായി. ഓരോ ദിവസം ഷൂട്ടിങ്ങിലേക്ക് പോകുമ്പോള്‍ ഇനി എന്താണ് ഇന്ന് ഉണ്ടാവുക എന്ന് ആലോചിച്ചുകൊണ്ടായിരുന്നു ലൊക്കേഷനിലേക്ക് എത്തികൊണ്ടിരുന്നത്. പക്ഷെ അപ്പോഴൊക്കെ ടെക്നിക്കല്‍ സൈഡില്‍ നിന്നും ലഭിച്ച പിന്തുണ എന്ന് പറയുന്നത് ഒരിക്കലും മറക്കാന്‍ ആകാത്ത ഒന്നാണ്. അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചതാണ് ഉടനെ തന്നെ മറ്റൊരു സീരിയലിലേക്ക് ഉടന്‍ തന്നെ എത്തില്ല എന്ന്. പക്ഷെ നല്ല സിനിമകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. എന്തായാലും സിനിമകളില്‍ ഉടന്‍ എത്താന്‍ ആകും എന്നാണ് കരുതുന്നതെന്നും താരം പറയുന്നു. വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും നല്ല ഒന്ന് രണ്ടു സിനിമകള്‍ ചെയ്തിട്ട് പിന്നീട് സെറ്റില്‍ ആകുന്നതാകും നല്ലത് എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു. പത്മിനിയായി തനിക്ക് ഇത്രയും ശ്രദ്ധ നേടി തന്നതിന് വാനമ്പാടിയോടും താരം നന്ദി പറയുന്നുണ്ട്.നെഗറ്റീവ് റോള്‍ ആയിരുന്നു എങ്കിലും ജനഹൃദയങ്ങളില്‍ അവര്‍ എനിക്ക് വലിയ ഒരു സ്ഥാനം തന്നെയാണ് നല്‍കിയതെന്നും. നിര്‍മ്മാതാക്കളോടും, അതിന്റെ സംവിധയകാന്‍, പിന്നെ മുഴുവന്‍ ക്രൂവിനോടും തന്റെ നന്ദിയും താരം അറിയിക്കുന്നു.