തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയല്‍ ഇപ്പോള്‍ അതിന്റെ സുപ്രധാന വഴിത്തിരിവുകളിലാണ്. നാളെയാണ് വാമ്പമ്പാടി അവസാനിക്കുക. സീരിയല്‍ താരം എന്നതിലപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ഡോക്ടര്‍ നീന പ്രസാദിന്റെയടക്കം കീഴില്‍ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയില്‍ വിപുലമായ രീതിയില്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറഞ്ഞിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മെലിഞ്ഞ് സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ ഉളളത്.
ഡാന്‍സിനു വേണ്ടി താന്‍ ഇപ്പോള്‍ മെലിയാന്‍ തീരുമാനിച്ചിരിക്കയാണ് സുചിത്ര. 'വാനമ്പാടി' ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി. ഉച്ചയ്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. ഒപ്പം 41 ദിവസത്തെ വ്രതവും ആരംഭിച്ചതായി പ്രേക്ഷകരുടെ സ്വന്തം പദ്മിനി പറയുന്നു.
തന്റെ വിവാഹത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു. താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെുടുത്തുന്നത്. ജീവിതത്തില്‍ ചില പ്രണയങ്ങളൊക്കെ സംഭവിച്ചിട്ടുള്ളതായും ഒന്നു രണ്ടെണ്ണം ഗൗരവത്തിലായിരുന്നു. പക്ഷേ, വിജയിച്ചില്ലെന്നും താരം പറയുന്നുണ്ട്.