Latest News

ഇന്റീരിയര്‍ ഡിസൈനര്‍ നടനായ കഥ; ചെമ്പരത്തി സീരിയല്‍ നായകന്‍ ആനന്ദ് യഥാര്‍ഥത്തില്‍ ആരെന്ന് അറിയുമോ; താരവിശേഷം ഇതാ..!

Malayalilife
 ഇന്റീരിയര്‍ ഡിസൈനര്‍ നടനായ കഥ; ചെമ്പരത്തി സീരിയല്‍ നായകന്‍ ആനന്ദ് യഥാര്‍ഥത്തില്‍ ആരെന്ന് അറിയുമോ; താരവിശേഷം ഇതാ..!

സീ കേരളം ചാനലില്‍ പ്രേക്ഷകപ്രീതിയോടെ മുന്നേറുന്ന സീരിയലാണ് ചെമ്പരത്തി. ചെമ്പരത്തിയിലെ കേന്ദ്ര കഥാപാത്രമായ ആനന്ദിനെ അവതരിപ്പിക്കുന്നത് നടന്‍ സ്റ്റെബിന്‍ ജേക്കബ് ആണ്. താരത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. സ്റ്റെബിന്‍ ജേക്കബിന്റെ വിശേഷങ്ങള്‍ അറിയാം. 

തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ  ചുറ്റിപ്പറ്റിയാണ്  ചെമ്പരത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്. നടി അമല ഗിരീഷ് കല്യാണി എന്ന കഥാപാത്രത്തെയും മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ നായികയായ നടി ഐശ്വര്യ സീരിയലിലെ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിന്‍ ജേക്കബ് എന്ന നടനാണ്. ഒരു പക്കാ അങ്കമാലിക്കാരനാണ് സ്റ്റെബിന്‍. സീരിയലിലേക്ക് വന്നിട്ട് രണ്ടു വര്‍ഷം മാത്രം ആയിട്ടുളള താരം യഥാര്‍ത്ഥത്തില്‍ ഒരു ഇന്റീരിയര്‍ ഡിസൈനറാണ്. നീര്‍മാതളം എന്ന സീരിയലിലൂടെയാണ് സ്റ്റെബിന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. നീര്‍മാതളത്തിലേത് ഒരു ഡബിള്‍ റോള്‍ കഥാപാത്രമായിരുന്നു. ആദ്യ സീരിയലിലും അമല തന്നെയാണ് സ്റ്റെബിന് നായികയായി എത്തിയത്. നീര്‍മാതളത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ചെമ്പരത്തി സീരിയലിലും അഭിനയിക്കുന്നുണ്ട്. നീര്‍മാതളത്തിലൂടെ പ്രശസ്തയായ നടിയാണ് കസ്തൂരിമാനിലെ റബേക്ക സന്തോഷും.

എല്ലാതരം കഥാപാത്രങ്ങളും ചെയ്യാന്‍ തയ്യാറാണെങ്കിലും വില്ലനായി അഭിനയിക്കാനാണ് താരത്തിന് കൂടുതലും ഇഷ്ടം. ആറുവര്‍ഷത്തോളം ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്ത ശേഷമാണ് സ്റ്റെബിന്‍ സീരിയലിലേക്ക് എത്തുന്നത്. അച്ഛന്‍ അമ്മ അനുജന്‍ അനിയത്തി എന്നിവരടങ്ങുന്ന വലിയ കുടുംബമാണ് സ്റ്റെബിന്റെത്. യാത്രകള്‍ ചെയ്യാനാണ് സ്റ്റെബിന് ഏറെ ഇഷ്ടം ഒപ്പം തന്നെ മികച്ച ഒരു ചിത്രകാരന്‍ കൂടിയാണ് താരം. എല്ലാ അങ്കമാലിക്കാരെയും പോലെ കൂട്ടുകാരാണ് സ്റ്റെബിന് എല്ലാം. നാട്ടിലും സീരിയല്‍ ഇന്‍ഡസ്ട്രിയിലുമായി നിരവധി കൂട്ടുകാരും സ്റ്റെബിനുണ്ട്. സീരിയലില്‍ ആനന്ദ് ആയി ശ്രദ്ധ നേടിയതോടെ പുറത്തിറങ്ങുമ്പോഴും ആള്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ട്. പലര്‍ക്കും സ്റ്റെബിന്‍ എന്ന പേരിനെക്കാള്‍ കൂടുതല്‍ അറിയുന്നതും ആനന്ദ് എന്ന പേര് തന്നെ. താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. വിവാഹം ഇനി ആലോചിച്ച് തുടങ്ങണമെന്ന തീരുമാനത്തിലാണ് സ്റ്റെബിന്‍ ഇപ്പോള്‍.

about chembarathi serial actor stebin jacob

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക