ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്. ആസിഫ്-ജിസ് ജോയ് കൂട്ടുകെട്ടിന്റെ ബൈസൈക്കിള്‍ തീവ്‌സ് എന്ന സിനിമയില്‍ സഹ സംവിധായകനായാണ് ജോഫിന്‍ സിനിമാജീവിതം ആരംഭിക്കുന്നത്. ഇപ്പോഴിതാ ച ജോഫിന്‍ ടി ചാക്കോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സിനിമ എന്ന ആഗ്രഹം പറഞ്ഞപേപ്പാള്‍ സകലമാന പിന്തുണയുമായി കൂടെ നിന്നത് അച്ഛനായിരുന്നുവെന്ന് പറയുകയാണ് ജോഫിന്‍.
2012 ,13 കാലം. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സിനിമ എന്ന് പറഞ്ഞു നടന്നപ്പോള്‍, അതിനെ അറിയുന്നവര്‍ മുഴുവന്‍ എതിര്‍ത്തപ്പോള്‍ ,തിയേറ്ററില്‍ പോയി സിനിമ പോലും കാണാത്ത നാട്ടില്‍ എല്ലായിടത്തും കര്‍ക്കശക്കാരനായ അദ്ധ്യാപകന്‍ എന്നറിയപ്പെട്ടിരുന്ന ചാക്കോ മാഷ് എന്റെ ആച്ച , എന്നോട് ഒരു ദിവസം വന്നു പറഞ്ഞു , സിനിമ എന്താണെന്ന് എനിക്ക് അറിയില്ല , ആ ലോകത്തെ പറ്റി കേള്‍ക്കുന്നതും അത്ര നല്ലതല്ല പക്ഷെ നിന്റെ ആഗ്രഹത്തിന് കുറിച്ചു കാലം ശ്രമിക്കുക , ഒന്നും നടന്നില്ലെങ്കില്‍ വിടുക , അടുത്ത പരിപാടി നോക്കുക. നിരാശനായി ജീവിക്കുന്ന അവസ്ഥ വരരുത് , നിനക്ക് സാമ്പത്തിക പ്രശ്ങ്ങള്‍ ഞാന്‍ ഉണ്ടാവുന്ന കാലം ഉണ്ടാവില്ല , ഈ ഒരു ഉറപ്പിലാണ് ഞാന്‍ കൊച്ചിയിലേക്കും സിനിമയിലേക്കും വരുന്നത് .ആദ്യ സിനിമക്ക് ശേഷം ഉണ്ടായ നാല് വര്‍ഷത്തെ ഒരു ഗ്യാപ്പ് ആച്ചക്ക് വല്ലാത്ത വിഷമം ഉണ്ടാക്കിയിരുന്നു .
രേഖാചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ കൊടുത്തിരുന്നു , പക്ഷെ അത് നടക്കാനുള്ള ബുദ്ധിമുട്ടില്‍ ആച്ചക്ക് വിഷമം ഉണ്ടായത് കൊണ്ടോ എന്തോ അത് വായിച്ചില്ല , അങ്ങനെ എല്ലാം ഓക്കേ ആയി , സിനിമ തുടങ്ങാന്‍ നില്‍ക്കുന്ന സമയത്ത് , ആസിക്കയും ഞങ്ങളും സ്‌ക്രിപ്റ്റ് വായനക്ക് വേണ്ടി ഇരുന്ന ദിവസത്തെ രാത്രിയില്‍ ഒന്നും പറയാതെ ആച്ച പോയി . കഴിഞ്ഞ ഫെബ്രുവരി 14ന് . എന്റെ സിനിമ ആച്ച കണ്ടില്ല . ഈ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ആച്ച നിന്നില്ല പക്ഷെ ഈ വിജയവും ഈ സിനിമയും ഞാന്‍ ആച്ചക്ക് സമര്‍പ്പിക്കുകയാണ് '- ജോഫന്‍ കുറിച്ചു.
ഇതിനിടെ ചിത്രത്തിന്റെ വിജയാഘോഷ വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.വിജയം ആഘോഷിക്കുന്ന സമയത്ത് മമ്മൂട്ടിക്ക് ആസിഫ് അലി ഉമ്മ നല്‍കുന്ന ഒരു വീഡിയോയണ് ആരാധകര്‍ തരംഗമാക്കുന്നത്. ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദീഖ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം സിനിമയുടെ വിജയമാണ് താരങ്ങള്‍ എല്ലാവരും കൂടി കേക്ക് മുറിച്ച് ആഘോഷിച്ചത്.
അതിനിടെ കേക്ക് മുറിക്കുന്നതിന് മുമ്പ്, 'റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്‌സ് തന്നിരുന്നു. തിരിച്ച് ഞാന്‍ എന്താണ് കൊടുക്കുന്നത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്...' എന്ന് ആസിഫ് അലി പറഞ്ഞു. കവളില്‍ തൊട്ട് ഉമ്മ മതിയെന്ന് മമ്മൂട്ടി ആഗ്യം കാണിച്ചു. ഉടന്‍ ആസിഫ് കവളില്‍ ഉമ്മ നല്‍കുകയും ചെയ്തു.
വളരെ വേഗം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിനിമാ ഗ്രൂപ്പുകളും ഫാന്‍സ് ഗ്രൂപ്പും ഈ വീഡിയോ ഏറ്റെടുക്കുകയാണ്.
5തിയേറ്ററില്‍ മികച്ച പ്രതികരണവുമായി തുടരുകയാണ് ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രം. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ചിത്രമാണിത്. പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ചിത്രം നാലു ദിവസത്തില്‍ 18.6 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. 1985 ലെ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്റെ ചിത്രീകരണഘട്ടവുമായി ബന്ധപ്പെട്ടാണ് കഥാഗതി.
മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന ജോണര്‍ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്.