Latest News

സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോയിലുള്ളത് ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാന്‍ ആയിരുന്നു താത്പര്യം' എന്ന് പറയുന്ന ശ്രീവിദ്യ; കോമഡിക്ക് വേണ്ടി എന്തും പറയുമോ എന്ന് സോഷ്യല്‍മീഡിയ; ശ്രീവിദ്യയ്ക്കും ബിനു അടിമാലിക്കും വിമര്‍ശനം ഉയരുമ്പോള്‍

Malayalilife
topbanner
 സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോയിലുള്ളത് ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാന്‍ ആയിരുന്നു താത്പര്യം' എന്ന് പറയുന്ന ശ്രീവിദ്യ; കോമഡിക്ക് വേണ്ടി എന്തും പറയുമോ എന്ന് സോഷ്യല്‍മീഡിയ; ശ്രീവിദ്യയ്ക്കും ബിനു അടിമാലിക്കും വിമര്‍ശനം ഉയരുമ്പോള്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കോമഡി ഷോ ആണ് സ്റ്റാര്‍ മാജിക്. സ്റ്റാര്‍ മാജിക് ഷോയിലൂടെ വന്ന ചെറിയ കലാകാരന്മാര്‍ എല്ലാം തന്നെ ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങളായി മാറി കഴിഞ്ഞു. വിമര്‍ശകരില്ലാത്ത ഷോ ആയി വളര്‍ന്നുകൊണ്ടിരിക്കുന്ന പരിപാടി ആയിരുന്നു സ്റ്റാര്‍ മാജിക്.എന്നാലിപ്പോള്‍  പരിപാടിയുടെ പുതിയ പ്രമോ വീഡിയോ ആണ് വിവാദമാവുന്നത്.

ദ്വയാര്‍ത്ഥം കൊണ്ട് കോമഡി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഷോയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശം.പ്രമോ വീഡിയോയില്‍ ശ്രീവിദ്യ പറയുന്ന ഡയലോഗ് ആണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ തനിക്ക് ഈ കിടക്ക പങ്കിടാന്‍ താല്‍പര്യം അനുവിന് ഒപ്പം അല്ലായിരുന്നു എന്നാണ് ശ്രീവിദ്യ പറയുന്നത്.

ഇതോടെ ആരുടെ കൂടെയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ 'എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്' എന്ന് ശ്രീവിദ്യ പറയുന്നതാണ് വീഡിയോയിലുള്ളത്. ഇതു കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

സംഭവം കണ്ട് അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. ഈ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് ശ്രീവിദ്യയുടെ ഡയലോഗിന് എതിരെ വരുന്നത്. കോമഡിയാവാം, പക്ഷെ ഇത് അല്‍പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

''ഇത്രയും മോശം ഡയലോഗുകള്‍ പറഞ്ഞല്ല ആരാധകരെ സന്തോഷിപ്പിക്കേണ്ടത്, വളരെ മോശം'', ''ഇത് പലരും വീട്ടില്‍ ഫാമിലിയായി കാണുന്ന പരിപാടിയല്ലേ, കുറച്ച് നല്ല രീതിയില്‍ പെരുമാറാന്‍ ശ്രദ്ധിക്കണം'', ''എന്തൊരു നാണക്കേടാണ്, സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പരിപാടി'', ''സ്റ്റാര്‍ മാജിക് ഇത്ര അധപതിച്ചോ, നിനക്ക് അവന്റെ കൂടെ കിടക്കണമെങ്കില്‍ ഞങ്ങളോട് എന്തിനാ പറയണേ'' എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രമോ വീഡിയോക്ക് താഴെ എത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Flowers TV (@flowersonair)

 

star magic promo double meaning

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES