Latest News

സ്റ്റാര്‍ മാജിക് താരം അനുമോളുടെ വിവാഹവാര്‍ത്ത സത്യമോ; ചര്‍ച്ചകളുമായി സോഷ്യല്‍ മീഡിയ

Malayalilife
 സ്റ്റാര്‍ മാജിക് താരം അനുമോളുടെ വിവാഹവാര്‍ത്ത സത്യമോ; ചര്‍ച്ചകളുമായി സോഷ്യല്‍ മീഡിയ

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്രയാണ് പരിപാടി അവതാരകയായി എത്തുന്നത്.  നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ടമാര്‍ പടാര്‍', സ്റ്റാര്‍ മാജിക് എന്നീ ഷോകളിലൂടെയാണ് അനുമോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. സീരിയലുകളില്‍ കൂടി പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് അനുകുട്ടി, സഹതാരത്തിന്റെ വേഷങ്ങളില്‍ കൂടിയാണ് അനുകുട്ടി സീരിയലുകളില്‍ തിളങ്ങിയത്, നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഡിഗ്രിക്ക് പഠിക്കാന്‍ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്.കഴിഞ്ഞ ഏഴുവര്‍ഷമായി അനുമോള്‍ സ്‌ക്രീനില്‍ തിളങ്ങുന്നുണ്ട്. സീരിയലുകളില്‍ കൂടി തുടങ്ങിയ താരമിപ്പോള്‍ നിരവധി റിയാലിറ്റി ഷോകളിലും സാന്നിധ്യമാണ്,

സ്റ്റാര്‍ മാജിക്കില്‍ കൂടിയാണ് അനുമോളെ ആരാധകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്,പ്രോഗ്രാമില്‍ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും ആഘോഷമാക്കിയിരുന്നു.എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ല, എനിക്ക് എന്റെ സഹോദരനെ പോലെയാണ് തങ്കച്ചന്‍ എന്ന് താരം പറഞ്ഞിരുന്നു.ഷോയില്‍ വെറുതെ ക്രിയേറ്റ് ചെയ്തൊരു സ്റ്റോറി മാത്രമാണ് അതൊരു ഓണ്‍സ്‌ക്രീന്‍ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും..' എന്നൊക്കെ പലരും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു

.മറ്റു ചിലര്‍ ഉപദേശിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.  'നിന്നെക്കാള്‍ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകള്‍ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയില്‍ ദോഷം ചെയ്യും. കല്യാണം കഴിക്കാന്‍ ആരും വരില്ല...' എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. തങ്കച്ചന്‍ ചേട്ടന് ഞാന്‍ അനിയത്തികുട്ടിയെ പോലെയാണ്, എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചന്‍ ചേട്ടനോട് ഉണ്ട് എന്നാണ് താരം പറഞ്ഞിരുന്നത്. തന്റെ വീട്ടുകാര്‍ക്ക് ിത്തരം തമാശകളില്‍ യാതൊരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ കുറച്ച് ദിവസമായി അനുമോളുടെ വിവാഹവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നും തന്റെ പ്രണയം അനുമോള്‍ വെളിപ്പെടുത്തിയെന്നുമാണ് വാര്‍ത്തകള്‍ എത്തുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് അനുമോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


 

Read more topics: # star magic fame,# anumol marriage
star magic fame anumol marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക