പാര്‍വ്വതിയും രാജ് കുമാറും സഹോരങ്ങള്‍ തന്നെ; ആര് അംഗീകരിച്ചില്ലെങ്കിലും പാര്‍വ്വതിയുടെ വീക്കിപീഡിയ വിവരങ്ങള്‍ പറയും സത്യം

Malayalilife
topbanner
പാര്‍വ്വതിയും രാജ് കുമാറും സഹോരങ്ങള്‍ തന്നെ; ആര് അംഗീകരിച്ചില്ലെങ്കിലും പാര്‍വ്വതിയുടെ വീക്കിപീഡിയ വിവരങ്ങള്‍ പറയും സത്യം

 

ലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം അടുത്തിടെയാണ് കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. അഞ്ചുവര്‍ഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിന്‍ ജഗാംഹീര്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മാല ചാര്‍ത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങില്‍ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവര്‍ക്കും നോവായിരുന്നു. പക്ഷേ ഒന്നിനും ഒരു കുറവില്ലാതെയാണ് ഏക മകളുടെ വിവാഹം അമ്മ കല ആഘോഷമാക്കി മാറ്റിയത്.

ജഗതി ശ്രികുമാറിന്റെ മൂന്നാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ജഗതിക്ക് രണ്ടാം ഭാര്യയും അതിലൊരു മകളുമുണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞത് ഏറെ വൈകിയാണ്. അതിന്റെ പേരില്‍ ചെറിയ പ്രായത്തില്‍ തന്നെ ഏറെ സഹിച്ചിട്ടുള്ള കുട്ടിയായിരുന്നു ശ്രീലക്ഷ്മി. പലരും അവഗണനയാലും കുത്തുവാക്കുകളാലും അവളെ മുറിവേല്‍പ്പിച്ചു. വിവാഹത്തിന് മുന്‍പേ അച്ഛന്‍ ശ്രീകുമാറിന്റെ അനുഗ്രഹം വാങ്ങാന്‍ കഴിയണം എന്നായിരുന്നു ശ്രീക്ഷ്മിയുടെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം സാധിക്കാന്‍ ശ്രീക്ക് സാധിച്ചിരുന്നില്ല. പക്ഷെ തന്റെ മകള്‍ അവളുടെ പപ്പയെ ഒരുപാട് മിസ് ചെയ്യുന്ന നിമിഷം അദ്ദേഹത്തിന്റെ പടം സമ്മാനമായി നല്കാന്‍ അമ്മ കലയ്ക്ക് സാധിച്ചു. വിവാഹത്തിന് ശേഷം അതവര്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

അപകടത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന ജഗതിയെ കാണാന്‍ ശ്രീ പല തവണ ശ്രമിച്ചിരുന്നെങ്കിലും നിരാശ ആയിരുന്നു ഫലം. ഒരിക്കല്‍, ജഗതി പങ്കിട്ട ഒരു വേദിയില്‍ ശ്രീലക്ഷ്മി എത്തിയത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശ്രീലക്ഷ്മിയെ മകളായി ജഗതി അംഗീകരിച്ചിരുന്നെങ്കിലും മറ്റൊരു സ്ത്രീയില്‍ ജഗതിയ്ക്ക് പിറന്ന മകളെ അദ്ദേഹത്തിന്റെ മക്കള്‍ പാര്‍വതിയും രാജ്കുമാറും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ശ്രീലക്ഷ്മിയെ അംഗീകരിക്കാന്‍ ആരു തയ്യാറായില്ലെങ്കിലും താരത്തെക്കുറിച്ചുളള വിവരങ്ങള്‍ തിരക്കിയാല്‍ അതില്‍ ഒരു വലിയ കുടുംബം തന്നെയുണ്ട്. വിക്കീപ്ീഡിയയില്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവരം നോക്കിയാല്‍ ഒരു വലിയ നിര തന്നെ കാണാം.വിക്കിപീഡിയയില്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവരം നോക്കിയാല്‍ അച്ഛന്റെയുംഅമ്മയുടെയും പേരിനോടൊപ്പം തന്നെ, സഹോദരങ്ങള്‍ ആയ പാര്‍വ്വതിയുടെയും, രാജ് കുമാര്‍ ശ്രീകുമാറിന്റെയും പേരുകള്‍ കാണാന്‍ കഴിയും. മാത്രമല്ല, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരിന്റെ സ്ഥാനത്തും ജഗതി ശ്രീകുമാറിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ തന്നെ ആണുള്ളത്.

sreelekshmi sreekumar wikipedia details

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES